Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ട് നിരോധനം വൻ വിജയമെന്ന് അരുൺ ജയ്റ്റ്‌ലി; സർക്കാർ ലക്ഷ്യമിട്ട കാര്യങ്ങൾ വിജയകരം; വിമർശകർക്ക് മറുപടി നൽകി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി

നോട്ട് നിരോധനം വൻ വിജയമെന്ന് അരുൺ ജയ്റ്റ്‌ലി; സർക്കാർ ലക്ഷ്യമിട്ട കാര്യങ്ങൾ വിജയകരം; വിമർശകർക്ക് മറുപടി നൽകി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി

ഡൽഹി: നോട്ടുനിരോധനം വിജയമായിരുന്നുവെന്നും സർക്കാർ നടപടിയിലൂടെ ലക്ഷ്യമിട്ട കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുവെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റലി.നോട്ടു നിരോധനത്തിനത്തിന് വളരെ വലിയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. നികുതി നൽകുന്ന ജനങ്ങൾ ഉൾപ്പെട്ടതും കള്ളപണ വിമുക്തമായതുമായ സമൂഹത്തെ നിർമ്മിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവച്ചത്. നോട്ടു നിരോധനത്തിനു ശേഷം 1.8 മില്യൺ ജനങ്ങളുടെ നിക്ഷേപങ്ങളും വരുമാനവും തമ്മിൽ ചേർച്ച കുറവുണ്ടെന്ന് മനസ്സിലക്കാനും ഇവ അന്വേഷണ വിധേയമാക്കാനും സാധിച്ചു.

'നോട്ടു നിരോധനത്തിന് ശേഷം നികുതി വരുമാനത്തിൽ 25 ശതമാനം വർധനയുണ്ടായി. ആദ്യ വർഷം ഇത് 19 ശതമാനമായിട്ടാണ് വർധിച്ചത്. 2013 - 2014 കാലയളവിൽ 6.38 ലക്ഷം കോടിയും, 2017-2018 കാലഘട്ടത്തിൽ 10.2 ലക്ഷം കോടി അധിക നികുതി വരുമാനം ലഭിച്ചു' - ജെയ്റ്റലി ട്വിറ്ററിൽ കുറിച്ചു. പിൻവലിച്ച നോട്ടുകളുടെ 99.3 ശതമാനം നോട്ടുകളും തിരിച്ചുവന്നുവെന്ന് ആർബിഐ ഇന്നലെ കണക്കുകൾ പുറത്ത് വിട്ടതിന് പിന്നാലെ വ്യാപകമായ വിമർശനം കേന്ദ്രസർക്കാർ കേൾക്കുന്ന പശ്ചാത്തലത്തിലാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP