Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാളസ് കൗണ്ടിയിലെ ആദ്യ ചിക്കൻഗുനിയ വൈറസ് ഇന്ത്യയിൽ നിന്നും തിരിച്ചെത്തിയ കുട്ടിയിൽ

ഡാളസ് കൗണ്ടിയിലെ ആദ്യ ചിക്കൻഗുനിയ വൈറസ് ഇന്ത്യയിൽ നിന്നും തിരിച്ചെത്തിയ കുട്ടിയിൽ

പി.പി.ചെറിയാൻ

ഡാളസ്: 2018 ലെ ഡാളസ്സ് കൗണ്ടിയിൽ ആദ്യ ചിക്കൻഗുനിയ വൈറസ് ഇന്ത്യയിൽ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പതിനൊന്ന് വയസ്സുകാരനിൽ കണ്ടെത്തിയതായി കൗണ്ടി ഹെൽത്ത് ആൻഡ് ഹൂമൺ സർവ്വീസസ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഓഗസ്റ്റ് 28 നായിരുന്നു അധികൃതർ വിവരം പുറത്തുവിട്ടത്.കുട്ടിയുടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡാളസ് ഇർവിങ് സിറ്റിയിലെ വീട്ടിലെ അംഗമാണ് അധികൃതർ പറഞ്ഞു.ചിക്കൻഗുനിയ പകരുന്നതുകൊതുക് കടി മൂലമാണെന്നും, ഈ കൊതുകുകൾ തന്നെയാണ് സിക്ക, ഡങ്കി വൈറസുകളും മനുഷ്യരിലേക്ക് കടത്തി വിടുന്നതെന്നും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.ചിക്കുൻ ഗുനിയ പലപ്പോഴും മരണ കാരണമാണെന്നും, പനി, ജോയിന്റ് പെയ്ൻ, തലവേദന, പേശീബന്ധനം, ശരീരത്തിൽ തടിപ്പ് എന്നിവ ഇതിന്റെ ലക്ഷണമാണ്.

കൊതുകടി ഏൽക്കാതെ സൂക്ഷിക്കുക എന്നതാണ് ഫലപ്രദമായ പ്രതിരോധന മാർഗമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.യാർഡിലും പരിസര പ്രദേശങ്ങളിലും മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്നും സന്ധ്യ സമയത്ത് പുറത്തിറങ്ങുന്നവർ ശരീരം മുഴുവൻ മറക്കുന്ന വസ്ത്രം ധരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP