Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

4കെ അല്ല 8 കെ റസല്യൂഷൻ; സാധാരണ എച്ച്ഡി ടിവിയുടെ 16 ഇരട്ടി വ്യക്തത; 65-80 ഇഞ്ച് വലിപ്പം; തീയേറ്ററുകളെ തോൽപ്പിക്കുന്ന വ്യക്തതയും തീവ്രതയും; ഇന്നേ വരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും കിടു ടെലിവിഷൻ പുറത്തിറക്കി സാംസങ്

4കെ അല്ല 8 കെ റസല്യൂഷൻ; സാധാരണ എച്ച്ഡി ടിവിയുടെ 16 ഇരട്ടി വ്യക്തത; 65-80 ഇഞ്ച് വലിപ്പം; തീയേറ്ററുകളെ തോൽപ്പിക്കുന്ന വ്യക്തതയും തീവ്രതയും; ഇന്നേ വരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും കിടു ടെലിവിഷൻ പുറത്തിറക്കി സാംസങ്

മറുനാടൻ ഡെസ്‌ക്‌

അനുദിനമെന്നോണം സ്മാർട്ടായിക്കൊണ്ടിരിക്കുന്ന ഒരു ഉപകരണമാണ് ഇന്ന് ടെലിവിഷൻ. വിവിധ കമ്പനികൾ വ്യത്യസ്തമായ ഫീച്ചറുകളോടും സൗകര്യങ്ങളോടും കൂടി ടെലിവിഷനുകളാണ് പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. പുതിയ ക്യൂഎൽഇഡി 900 ആർ റേഞ്ചിലുള്ള ടെലിവിഷൻ പുറത്തിറക്കി സാംസങ് ഈ രംഗത്ത് ഇപ്പോൾ വൻ കുതിച്ച് ചാട്ടമാണ് നടത്തിയിരിക്കുന്നത്. 4കെ അല്ല 8 കെ റസല്യൂഷനാണ് ഈ ടിവിക്കുള്ളത്. സാധാരണ എച്ച്ഡി ടിവിയുടെ 16 ഇരട്ടി വ്യക്തതയുണ്ടെന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ 65-80 ഇഞ്ച് വലിപ്പമാണിതിനുള്ളത്.

ഇതിന് പുറമെ തീയേറ്ററുകളെ തോൽപ്പിക്കുന്ന വ്യക്തതയും തീവ്രതയും അനുഭവിപ്പിക്കാൻ ശേഷിയുള്ള ടിവിയാണിത്.ചുരുക്കിപ്പറഞ്ഞാൽ ഇന്നേ വരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും കിടു ടെലിവിഷനാണ് സാംസങ് പുറത്തിറക്കിയിരിക്കുന്നത്. 8 കെ റസല്യൂഷൻ എന്ന് പറഞ്ഞാൽ സ്‌ക്രീനിൽ വരുന്ന ഹൊറിസോണ്ടൽ പിക്സലുകളുടെ എണ്ണമാണ്. നിലവിലെ ടോപ്-അപ് എൻഡ് 4കെ അൾട്രാ എച്ച്ഡി സ്‌ക്രീനുകളിൽ വെർട്ടിക്കലായും ഹൊറിസോണ്ടലായുമുള്ള പിക്സലുകളേക്കാൾ നാലിരട്ടി പിക്സലുകളാണ് പുതിയ സാംസങ് ടിവിയിലുള്ളത്. സ്റ്റാൻഡേർഡ് 1080എച്ച്ഡി ടിവിയിലുള്ളതിനേക്കാൾ 16 ഇരട്ടി പിക്സലാണിതിനുള്ളത്.

ഇതിന്റെ സ്‌ക്രീനിൽ ദൃശ്യമാകുന്ന ഏത് കണ്ടന്റിന്റെയും ഗുണമേന്മ ഉയർത്തുന്നതിനായി സാംസങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ പഴയ ടെലിവിഷൻ ഷോകളും എന്തിനേറെ പഴയ സിനിമകൾ പോലും ഈ ഗുണനിലവാരത്തിൽ കാണാൻ നമുക്ക് ഈ ടിവിയിലൂടെ സാധിക്കും. കുറഞ്ഞ റെസല്യൂഷനുകളിലുള്ള കണ്ടന്റിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിശകലനം ചെയ്യുകയും അവയുടെ ഗുണമേന്മ വർധിപ്പിച്ച് പ്രദർശിപ്പിക്കുകയുമാണ് ഈ ടിവിയിലൂടെ ചെയ്യുന്നത്. അതായത് ഈ കണ്ടന്റിന്റെ ഗുണമേന്മ വർധിപ്പിക്കാൻ അധികം പിക്സലുകൾ ഇനിയും വേണമോയെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കണക്ക് കൂട്ടി അതിനനുസരിച്ച് പ്രവർത്തിക്കുയാണ് ചെയ്യുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP