Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എസ്‌കലേറ്റർ താഴെ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് ആലപ്പുഴ സ്വദേശിയെ

എസ്‌കലേറ്റർ താഴെ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് ആലപ്പുഴ സ്വദേശിയെ

മസ്‌കത്ത്: മബേലയിൽ ലിഫ്റ്റ് തകർന്നുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ഹരിപ്പാട് മഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്.മബേലയിൽ നിർമ്മാണത്തിലിരിക്കുന്ന ഷോപ്പിങ് മാളിൽ എസ്‌കലേറ്റർ താഴെ വീണാണ് അപകടം സംഭവിച്ചത്.

ചൊവ്വാഴ്ച ഉച്ചക്കുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശി ഓംപ്രകാശ് തൽക്ഷണം മരണപ്പെട്ടിരുന്നു.എസ്‌കലേറ്ററിന്റെ അവസാനഘട്ട ക്രമീകരണ ജോലികൾ നടക്കുന്നതിനിടയിലായിരുന്നു അപകടം. എസ്‌കലേറ്റർ ജോലികൾക്ക് ഉപ കരാർ എടുത്ത സ്ഥാപനത്തിലെ ടെക്‌നീഷ്യനായിരുന്നു വിഷ്ണു.

അപകടം നടക്കുമ്പോൾ എസ്‌കലേറ്ററിന്റെ മുകളിലായിരുന്നു വിഷ്ണു ഇരുന്നിരുന്നത്. എസ്‌കലേറ്ററിന് ഒപ്പം താഴെ വീണ് ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ബദർ അൽ സമാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം മരിച്ച ഓംപ്രകാശും പരിക്കേറ്റ മറ്റ് രണ്ട് പേരും എസ്‌കലേറ്ററിന് താഴെയാണ് നിന്നിരുന്നത്

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP