Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രൂപയുടെ മൂല്യം കുത്തനേ ഇടിയുകയും നോട്ടു നിരോധനം പാളുകയും ചെയ്തതിന്റെ തിരിച്ചടിക്കിടയിൽ അപ്രതീക്ഷിതമായി ആഭ്യന്തര വളർച്ചാ നിരക്കിൽ കുതിച്ച് കയറ്റം; മോദി സർക്കാരിന് ആശ്വാസമായി ഏപ്രിൽ- ജൂൺ കാലയളവിൽ ജിഡിപി നിരക്ക് 8.2 ആയി ഉയരുന്നു

രൂപയുടെ മൂല്യം കുത്തനേ ഇടിയുകയും നോട്ടു നിരോധനം പാളുകയും ചെയ്തതിന്റെ തിരിച്ചടിക്കിടയിൽ അപ്രതീക്ഷിതമായി ആഭ്യന്തര വളർച്ചാ നിരക്കിൽ കുതിച്ച് കയറ്റം; മോദി സർക്കാരിന് ആശ്വാസമായി ഏപ്രിൽ- ജൂൺ കാലയളവിൽ ജിഡിപി നിരക്ക് 8.2 ആയി ഉയരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) നാളിതുവരെ പ്രവചിച്ചതിനെക്കാളും ഉയരത്തിൽ എത്തിയതിന്റെ ആഹ്ലാദത്തിലാണ് മോദി സർക്കാർ. രൂപയുടെ മൂല്യം കുത്തനേ ഇടിയുകയും നോട്ട് നിരോധനം പാളുകയും ചെയ്ത അവസരത്തിൽ ജിഡിപിയിലെ വർധന കേന്ദ്ര സർക്കാരിന് ആശ്വാസം പകരുകയാണ്. ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമാണെന്നാണ് സർക്കാർ കണക്ക്; സാമ്പത്തിക വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നതാകട്ടെ 7.6 ശതമാനവും. കഴിഞ്ഞപാദത്തിൽ വളർച്ചനിരക്ക് 7.7 ശതമാനമായിരുന്നു.

നിർമ്മാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ പ്രകടനം കാഴ്ചവച്ചാണ് ജിഡിപി നില മെച്ചപ്പെടുത്തിയത്. 2018 സാമ്പത്തിക വർഷം ആരംഭിച്ച ശേഷമുള്ള ആദ്യ ജിഡിപി റിപ്പോർട്ടാണിത്. ഡോളറിനെതിരെ രൂപ വലിയ വിലത്തകർച്ച നേരിടുന്ന സമയത്താണ് ജിഡിപി കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഉൽപ്പാദനത്തിൽ 13.2 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാർഷിക വളർച്ച നിരക്ക് 5.3 ശതമാനമാണ്. കഴിഞ്ഞവർഷം ആദ്യപാദത്തിൽ 5.59 ശതമാനമായിരുന്നു ജി.ഡി.പി വളർച്ചാനിരക്ക്. പ്രതീക്ഷിച്ചതിനേക്കാൾ ഉയരത്തിലെത്തിലെത്തിയെന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തൽ.

നിർമ്മാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ പ്രകടനം കാഴ്ചവച്ചാണ് ജിഡിപി നില മെച്ചപ്പെടുത്തിയത്. 2018 സാമ്പത്തിക വർഷം ആരംഭിച്ച ശേഷമുള്ള ആദ്യ ജിഡിപി റിപ്പോർട്ടാണിത്. ഡോളറിനെതിരെ രൂപ വലിയ വിലത്തകർച്ച നേരിടുന്ന സമയത്താണ് ജിഡിപി കണക്കുകൾ പുറത്തുവന്നിരിക്കുന്നത്


വൻ തിരിച്ചടി നേരിട്ട് രൂപ

ചരിത്രത്തിലെ ഏറ്റവുംവലിയ തിരിച്ചടിനേരിട്ട് ഇന്ത്യൻ കറൻസി. ഡോളറിനെതിരെയുള്ള രൂപയുടെ വിനമയമൂല്യം എഴുപത്തിയൊന്ന് രൂപയിലെത്തി. ജിഡിപി നിരക്ക്‌സംബന്ധിച്ച കണക്കുകൾ കേന്ദ്രസർക്കാർ പുറത്തുവിടാനിരിക്കെയാണ് രൂപയുടെമൂല്യം കുടുതൽ ഇടിഞ്ഞത്.
ഡോളറിനെതിരെ കഴിഞ്ഞദിവസം 70രൂപ 74പൈസ നിരക്കിലെത്തിയ രൂപ, ഇന്നും കരകയറയില്ല. ഇരുപത്തിയാറ് പൈസ വീണ്ടുംഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവുംതാഴ്ന്ന നിരക്കായ എഴുപത്തിയൊന്ന് രൂപയിലെത്തി.

രാജ്യാന്തരവിപണിയിൽ എണ്ണവിലവർധിക്കുന്നത്, നാണയപ്പെരുപ്പം ഉയർത്തിയേക്കാമെന്ന ആശങ്കയാണ് അടുത്തിടെ രൂപയുടെമൂല്യത്തിലുണ്ടാകുന്ന വൻതിരിച്ചടിക്ക് കാരണമായി വിലയിരുത്തുന്നത്.ഒപ്പം, ഇറക്കുമതിക്കാർ ഡോളറിനെ അധികമായി ആശ്രയിക്കുന്നതും, യുഎസിലെ മികച്ച സാമ്പത്തികവളർച്ചാറിപ്പോട്ടിന് പിന്നാലെ രാജ്യാന്തരതലത്തിൽ ഡോളർ ശക്തിപ്രാപിക്കുന്നും തിരിച്ചടിയായി.

ഇപ്പോൾ, ഏഷ്യൻ രാജ്യങ്ങളിൽതന്നെ ഏറ്റവും മോശം നിരക്കിലേക്ക് കൂപ്പുകുത്തുന്ന നിലയിലേക്ക് രൂപമാറി. അതേസമയം, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിനിമയനിരക്കും ഉയർന്നു. ഇത് ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കിന് കാരണമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP