Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ അതിർത്തിയിൽ കൂറ്റൻ കനാൽ നിർമ്മിക്കാനുറച്ച് സൗദി അറേബ്യ; ഖത്തറിനെ കടലിൽ ഒറ്റപ്പെട്ട ദ്വീപാക്കി മാറ്റി അതിർത്തിയിൽ ന്യൂക്ലിയർ വേസ്റ്റ് ലാൻഡ് ഉണ്ടാക്കും; ഖത്തറിനെതിരേയുള്ള നീക്കം വീണ്ടും സൗദി ശക്തമാക്കിയതോടെ അറബ് ലോകത്ത് പുതിയ സംഘർഷങ്ങളുടെ തുടക്കം

ഖത്തർ അതിർത്തിയിൽ കൂറ്റൻ കനാൽ നിർമ്മിക്കാനുറച്ച് സൗദി അറേബ്യ; ഖത്തറിനെ കടലിൽ ഒറ്റപ്പെട്ട ദ്വീപാക്കി മാറ്റി അതിർത്തിയിൽ ന്യൂക്ലിയർ വേസ്റ്റ് ലാൻഡ് ഉണ്ടാക്കും; ഖത്തറിനെതിരേയുള്ള നീക്കം വീണ്ടും സൗദി ശക്തമാക്കിയതോടെ അറബ് ലോകത്ത് പുതിയ സംഘർഷങ്ങളുടെ തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: അറബ് ലോകത്തിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റിവരയ്ക്കുന്ന തരത്തിലുള്ള വമ്പൻ കനാൽ പ്രോജക്ടുമായി സൗദി അറേബ്യ മുന്നോട്ട്. ഖത്തറിന് അറബ് ലോകത്തേക്ക് കരമാർഗമുള്ള പ്രവേശനം പൂർണമായും തടയുകയെന്ന ഗൂഢലക്ഷ്യവും ഈസ്റ്റ് സൽവ ഐലൻഡ് പ്രോജെക്ടിന് പിന്നിലുണ്ട്. ഖത്തറിനെ കുളംതോണ്ടാൻ വലിയ കനാൽ നിർമ്മിക്കുമെന്നും മേഖല ന്യൂക്ലിയർ മാലിന്യങ്ങൾ തള്ളുന്നയിടമാക്കുമെന്നുമുള്ള സൂചന മുമ്പേയുണ്ടായിരുന്നു. യു.എ.ഇ.യുടെ പിന്തുണയോടെയാണ് സൗദി ഇതിന് തുനിയുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ മുഖ്യ ഉപദേഷ്ടാക്കളിലൊരാളായ സൗദ് അൽ-ക്വാത്തനിയാണ് കനാൽ നിർമ്മാണത്തെക്കുറിച്ച് സൂചന നൽകിയത്. 200 മീറ്റർ വീതിയും 20 മീറ്റർ ആഴവുമുള്ള കനാലിന് 60 കിലോമീറ്ററോളമാണ് നീളം. ഖത്തറുമായുള്ള സൗദിയുടെ അതിർത്തിയിലുടനീളം കനാലുണ്ടാകും. മേഖലയിൽ സൈനിക താവളം നിർമ്മിക്കുമെന്നും ന്യൂക്ലിയർ വേസ്റ്റ് തള്ളുമെന്നും ഏപ്രിലിൽ റിപ്പോർട്ടുണ്ടായിരുന്നു. 750 കോടി ഡോളർ മുടക്കിയാണ് സൗദി കനാൽ നിർമ്മാണം നടത്തുന്നത്. അഞ്ച് കമ്പനികൾ കനാൽ നിർമ്മിക്കുന്നതിനായി മുന്നോട്ടുവന്നിട്ടുണ്ട്. കരാർ ആർക്കുനൽകണമെന്ന കാര്യം ഈമാസം തീരുമാനിക്കും.

സൗദിയുടെ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങളൊന്നടങ്കം ഖത്തറുമായുള്ള ബന്ധം 2017 ജൂണിൽ വിഛേദിച്ചിരുന്നു. ഭീകരർക്ക് ഖത്തർ സൈനിക-സാമ്പത്തിക സഹായം നൽക്ുന്നുവെന്നാരോപിച്ചായിരുന്നു ഇത്. പലവട്ടം ഒത്തുതീർപ്പ് ചർച്ചകൾ നടന്നെങ്കിലും ഇനിയും ഖത്തറിനെ ഗൾഫ് കൂട്ടായ്മയിൽ ഉൾ്‌പ്പെടുത്താൻ സൗദി തയ്യാറായിട്ടില്ല. പത്തുമാസമായി തുടരുന്ന സൗദി-ഖത്തർ തർക്കം കൂടുതൽ രൂക്ഷമാകുന്നുവെന്ന സൂചനയാണ് പുതിയ നീക്കങ്ങൾ നൽകുന്നത്.

അതിർത്തിയിൽ കനാലുകൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് സൗദി ഭരണകൂടം ഔദ്യോഗിക അംഗീകാരം നൽകിയെന്നാണ് സൂചന. ഖത്തറിനെ ബഹിഷ്‌കരിക്കാൻ സൗദിക്കൊപ്പം നിന്ന യുഎഇ, ബ്ഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ അംഗീകാരംകൂടി ഇതിന് വേണ്ടിവരും. ഇറാനുമായുള്ള ഖത്തറിന്റെ അടുപ്പമാണ് സൗദിയെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ, ഭീകരപ്രസ്ഥാനങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഖത്തർ പലകുറി വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയിലെ ഔദ്യോഗിക മാധ്യമങ്ങ്ൾ നേരത്തേതന്നെ ഇതുസംബന്ധിച്ച സൂചനകൾ പുറത്തുവിട്ടിരുന്നു. ക്വാത്തമിയുടെ സ്ഥിരീകരണം കൂടിയായതോടെ കനാൽ പ്രോജക്ടുമായി സൗദി മുന്നോട്ടുപോവുകയാണെന്ന് ഉറപ്പായി. യു.എ.ഇയും ഖത്തറിനോട് ചേർന്നുള്ള ഭാഗത്ത് ന്യൂക്ലിയർ വേസ്റ്റുകൾ നിക്ഷേപിക്കാനുള്ള പ്ലാന്റ് തുറക്കാൻ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP