Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജക്കാർത്തയിൽ സുവർണ്ണ തിളക്കത്തിൽ ഇന്ത്യ; പതിനാലാം ദിനത്തിൽ 15ാം സ്വർണം നേടി റെക്കോർഡ് മെഡൽ നേട്ടം; പുരുഷന്മാരുടെ ബോക്‌സിങിലും ബ്രിജിലും സ്വർണം സ്വന്തമാക്കി ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യൻ പട

ജക്കാർത്തയിൽ സുവർണ്ണ തിളക്കത്തിൽ ഇന്ത്യ; പതിനാലാം ദിനത്തിൽ 15ാം സ്വർണം നേടി റെക്കോർഡ് മെഡൽ നേട്ടം; പുരുഷന്മാരുടെ ബോക്‌സിങിലും ബ്രിജിലും സ്വർണം സ്വന്തമാക്കി ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യൻ പട

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഇന്ത്യൻ പുലിക്കുട്ടികൾ ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് തിരുത്തിക്കുറിച്ച് മെഡൽ വേട്ട തുടരുകയാണ്. പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങിൽ അമിത് പങ്കലാണ് സ്വർണം നേടിയത്. ഒളിംപിക് ചാമ്പ്യനായ ഉസ്ബക്കിസ്ഥാന്റെ ദുസ്മറ്റോവയെ അട്ടിമറിച്ചാണ് അമിത്തിന്റെ നേട്ടം. ബോക്‌സിങ്ങിന് പിന്നാലെ ബ്രിജ് (ചീട്ടുകളി) ടീം ഇനത്തിൽ പുരുഷന്മാരും സ്വർണം സ്വന്തമാക്കിയതോടെ ഗെയിംസിന്റെ പതിനാലാം ദിനത്തിൽ ഇന്ത്യ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്.

പ്രണബ് ബർദൻ- ശിബ്‌നാഥ് സർക്കാർ സഖ്യത്തിനാണ് സ്വർണം. ഇതോടെ 1951ലെ 15 സ്വർണമെന്ന നേട്ടത്തിനൊപ്പമെത്തി. ബ്രിജിൽത്തന്നെ രണ്ടാമത്തെ പുരുഷ ടീമും മിക്‌സ്ഡ് ഡബിൾസ് ടീമും വെങ്കലവും നേടിയതോടെ പതിനാലാം ദിനത്തിൽ ഇന്ത്യയുടെ മെഡൽനേട്ടം നാലായി ഉയർന്നു. ഇതോടെ ഏഷ്യൻ ഗെയിംസിൽ 15 സ്വർണം, 23 വെള്ളി, 29 വെങ്കലം ഉൾപ്പെടെ ഇന്ത്യയുടെ മെഡൽനേട്ടം 67 ആയി. എട്ടാം സ്ഥാനത്താണ് ഇന്ത്യ. 2010 ഗ്വാങ്ചൗ ഗെയിംസിലെ റെക്കോർഡ് മറികടന്നു.

റിയോ ഒളിംപിക്‌സ് സ്വർണമെഡൽ ജേതാവായ ഉസ്‌ബെക്കിസ്ഥാൻ താരം ഹസൻബോയ് ദുസ്മറ്റോവിനെ 3-2നാണ് അമിത് കുമാർ തോൽപ്പിച്ചത്. നേരത്തെ, ഫിലിപ്പീൻസ് താരം പാലം കാർലോയെ തോൽപ്പിച്ചാണ് അമിത് ഫൈനലിൽ കടന്നത്. ഇന്ന് സ്‌ക്വാഷ് വനിതാ വിഭാഗം ടീം ഇനത്തിലും ഇന്ത്യയ്ക്കു ഫൈനലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP