Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഘോഷങ്ങളില്ലാതെ ആർഡീർ പള്ളിയിൽ എട്ടുനോമ്പ് തിരുന്നാൾ സെപ്റ്റംബർ 9ന്

ആഘോഷങ്ങളില്ലാതെ ആർഡീർ പള്ളിയിൽ എട്ടുനോമ്പ് തിരുന്നാൾ സെപ്റ്റംബർ 9ന്

മെൽബൺ: സെന്റ് മേരീസ് സീറോ മലബാർ മെൽബൺ വെസ്റ്റ് ഇടവകയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുന്നാൾ സെപ്റ്റംബർ 9 ന് ആർഡീറിലുള്ള ക്യൂൻ ഓഫ് ഹെവൻ ദേവാലയത്തിൽ നടക്കും. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന സെപ്റ്റംബർ 2 മുതൽ ആരംഭിക്കും.

കേരളത്തിലെ പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കി തീർത്തും ലളിതമായ രീതിയിലാണ് ഈ വർഷത്തെ എട്ടു നോമ്പ് തിരുന്നാൾ ആചരിക്കുന്നത്. പള്ളിയിലെ ദീപാലങ്കാരങ്ങളും ചെണ്ടമേളവും ബാൻഡ്സെറ്റും സ്നേഹവിരുന്നും ഒഴിവാക്കി, തിരുന്നാളിൽ നിന്നും ലഭിക്കുന്ന തുക കേരളത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ച് കൊടുക്കുമെന്ന് ഇടവക വികാരി ഫാ.എബ്രഹാം നാടുകുന്നേലും തിരുന്നാൾ കമ്മിറ്റിയും അറിയിച്ചു.

തിരുന്നാളിന് ഒരുക്കമായുള്ള നൊവേനയുടെ ആദ്യദിനമായ സെപ്റ്റബർ 2 ന് വൈകീട്ട് 4 മണിക്ക് കൊടിയേറും. മെൽബൺ സീറോ മലബാർ യൂത്ത് അപ്പോസ്റ്റലേറ്റ് ചാപ്ലയിൻ ഫാ.സാബു ആടിമാക്കിയിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. തുടർന്നുള്ള വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്ക് ഫാ.പയസ് കൊടക്കത്താനത്ത്, ഫാ.ഫെർണാൻഡൊ ഒ.എഫ്.എം, ഫാ.ഫ്രെഡി എലവുത്തിങ്കൽ, ഫാ.എബ്രഹാം നാടുകുന്നേൽ, ഫാ.മാത്യു കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം നല്കും. സെപ്റ്റംബർ 8 ന് വൈകീട്ട് 6.30 ന് നടക്കുന്ന വിശുദ്ധ കുർബാനയിലും പ്രദക്ഷിണത്തിലും മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും.

തിരുന്നാൾ ദിനമായ സെപ്റ്റംബർ 9 ന് ഉച്ച കഴിഞ്ഞ് 2.30ന് നടക്കുന്ന തിരുന്നാൾ പാട്ടുകുർബാനയിൽ മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ജെയിംസ് അരീച്ചിറ, വികാരി ഫാ.എബ്രഹാം നടുകുന്നേൽ എന്നിവർ സഹകാർമ്മികരായിരിക്കും.

39 പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്. എട്ടുനോമ്പ് തിരുന്നാളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. എബ്രഹാം നടുകുന്നേൽ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP