Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2012ൽ ഇരിട്ടിയിൽ രക്ഷയ്‌ക്കെത്തിയത് ആയിക്കരയിൽ നിന്നുള്ള 5 ബോട്ടുകൾ; ആലുവയിൽ മത്സ്യത്തൊഴിലാളികളെ രക്ഷകരായി അവതരിപ്പിച്ചതിന് പിന്നിലും 'കണ്ണൂർ മോഡലിലെ' വിജയം; ആലുവയിലും ചെങ്ങന്നൂരും പറവൂരിലും പന്തളത്തും രക്ഷാ സൈനികരായി കടലിന്റെ മക്കളെ എത്തിച്ചത് പൊലീസിന്റെ ബുദ്ധി; പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇത്തവണ ആദ്യ ബോട്ടെത്തിയത് ഞാറയ്ക്കലിൽ നിന്നും; രക്ഷാദൗത്യത്തിലെ നിർണ്ണായക ഇടപെടൽ ഇങ്ങനെ

2012ൽ ഇരിട്ടിയിൽ രക്ഷയ്‌ക്കെത്തിയത് ആയിക്കരയിൽ നിന്നുള്ള 5 ബോട്ടുകൾ; ആലുവയിൽ മത്സ്യത്തൊഴിലാളികളെ രക്ഷകരായി അവതരിപ്പിച്ചതിന് പിന്നിലും 'കണ്ണൂർ മോഡലിലെ' വിജയം; ആലുവയിലും ചെങ്ങന്നൂരും പറവൂരിലും പന്തളത്തും രക്ഷാ സൈനികരായി കടലിന്റെ മക്കളെ എത്തിച്ചത് പൊലീസിന്റെ ബുദ്ധി; പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇത്തവണ ആദ്യ ബോട്ടെത്തിയത് ഞാറയ്ക്കലിൽ നിന്നും; രക്ഷാദൗത്യത്തിലെ നിർണ്ണായക ഇടപെടൽ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയം ദുരിതാശ്വാസത്തിന് മത്സ്യത്തൊഴിലാളികളെ രംഗത്തിറങ്ങാൻ തീരുമാനം പൊലീസ് എടുത്തതിന് പിന്നിൽ ഇരുട്ടിയിലെ രക്ഷാപ്രവർത്തനത്തിലെ മുൻകാല വിജയം മനസ്സിലാക്കി. ആലുവയിലാണ് ബോട്ടുകളെ ഇറക്കി ആദ്യ രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇത് വിജയകമായതോടെ സംസ്ഥാനത്തുടനീളം പ്രളയത്തിന് ബോട്ടുകളെ എത്തിച്ചു. അങ്ങനെ മത്സ്യത്തൊഴിലാളികൾ കേരളത്തിലെ രക്ഷകരായി. പതിനായിരങ്ങളെ വലിയ ബോട്ടുകളിൽ എത്തി മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു.

ഇടുക്കിയിലെ ഡാം നിറഞ്ഞു കവിയുമെന്നും ഇടമലയാറിലെ വെള്ളം സ്ഥിതി രൂക്ഷമാക്കുമെന്നും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കേരളത്തിൽ ആദ്യ ഘട്ട മഴ തിമിർത്ത് പെയ്തതോടെ തന്നെ വരാനിരിക്കുന്ന ദുരന്തം പൊലീസ് മനസ്സിലാക്കി. ഇത്രയും വലിയ പ്രളയം പ്രതീക്ഷിച്ചില്ലെങ്കിലും പെരിയാറിന്റെ തീരത്ത് വെള്ളം കയറുമെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈയിൽ തന്നെ മുന്നൊരുക്കങ്ങൾ തുടങ്ങി. എറണാകുളം റേഞ്ച് ഐജി മുന്നറിയിപ്പ് നൽകി. മഴക്കെടുതി തിരിച്ചറിഞ്ഞ് ആലുവ റൂറൽ എസ് പിയായിരുന്ന രാഹുൽ ആർ നായർ വ്യക്തമായ കർമ്മ പദ്ധതി തയ്യാറാക്കി. ബോട്ടുകൾ സജ്ജമാക്കണമെന്നും അതിലൂടെ മാത്രമേ പ്രളയത്തെ നേരിടാനാകൂവെന്നും വ്യക്തമാക്കി ആലുവ എസ് പി പരിധിയിലെ എല്ലാ സ്റ്റേഷനിലേക്കും കത്തയച്ചു. ജൂലൈ 29ന് എസ് പി അയച്ച കത്തിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.

ഇടുക്കി ജല സംഭരണിയിൽ ജലനിരപ്പ് ഡാമിന്റെ പരമാവധി ശേഷിയിലേക്ക് ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കി വിടാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് തീരത്ത് വെള്ളപ്പൊക്കത്തിനും ദുരത്തിനും സാധ്യതയുണ്ടെന്നുമായിരുന്നു എസ് പിയുടെ കത്ത്. ഇതിന് വേണ്ടി ചെയ്യണ്ട കാര്യങ്ങളാണ് എസ് പിയുടെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കുറിപ്പായി നൽകിയത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവര ശേഖരണം അടിയന്തരമായി ചെയ്യണമെന്നതായിരുന്നു ഇതിൽ പ്രധാനം.

മുനമ്പം പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഓഫീസർ യന്ത്രവൽകൃത ചെറുവള്ളങ്ങൾ തയ്യാറാക്കണമെന്നും ആവശ്യപ്പെടുന്നു. മുനമ്പത്ത് തയ്യാറാക്കുന്ന വള്ളങ്ങൾ ആവശ്യമുള്ളിടത്ത് എത്തിക്കാൻ ആലുവ ഡിവൈഎസ്‌പി വലിയ ലോറികൾ കണ്ടെത്തി സജ്ജമാക്കണമെന്നും ഈ കത്തിൽ തന്നെ നിർദ്ദേശിക്കുന്നു. ഇത് അനുസരിച്ച് ഞാറയ്ക്കലിൽ നിന്നാണ് ഇത്തവണ രക്ഷാപ്രവർത്തനത്തിന് ആദ്യം വള്ളങ്ങളെത്തിയത്. ഞാറയ്ക്കലിൽ നിന്ന് ആലുവയിൽ വള്ളങ്ങൾ രക്ഷാപ്രവർത്തനം നടത്തിയത് വൻ വിജയമായി. ഈ മാതൃകയാണ് ചെങ്ങന്നൂരിലും പന്തളത്തും ചാലക്കുടിയിലും പറവൂരുമെല്ലാം പതിനായിരങ്ങളുടെ ജീവൻ രക്ഷിക്കാൻ കാരണമായത്.

ആലുവ മോഡൽ വിജയം ചർച്ചയായതോടെ ബിഷപ്പുമാരും മത്സ്യത്തൊഴിലാളി സംഘനടകളുമെല്ലാം ഒത്തൊരുമയോടെ പ്രവർത്തിച്ച് പ്രളയമെത്തിയിടത്തെല്ലാം ബോട്ടുകളുമായി പറന്നെത്തുകയായിരുന്നു. 2012ൽ ഇരുട്ടിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ആയിക്കര ഹാർബറിൽ നിന്നെത്തിയ വള്ളങ്ങളാണ് അന്ന് ഇരുട്ടിക്കാരെ രക്ഷിച്ചത്. കണ്ണൂർ എസ് പിയായിരുന്ന രാഹുൽ ആർ നായരുടെ നേതൃത്വത്തിലായിരുന്നു അന്നും രക്ഷാ പ്രവർത്തനം. എംഎൽഎ സണ്ണി ജോസഫ് അടക്കമുള്ളവർ ഇരുട്ടിയിൽ ഈ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. ഈ മാതൃകയാണ് ആലുവയിൽ രാഹുൽ ആർ നായർ പുനരവതരിപ്പിച്ചത്. രാഹുലിന്റെ ആശയം ആലുവയിൽ വിജയമായതോടെ എല്ലായിടത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു,

ആലുവയിൽ കൂടുതൽ ബോട്ടുകളെത്തിയത് മുൻ ഫിഷറീസ് മന്ത്രികൂടിയായ എസ് ശർമ്മയുടെ ഇടപെടലിനെ തുടർന്നായിരുന്നു. ബിഷപ്പുമാരുടെ സഹായത്തോടെ റവന്യൂ വകുപ്പും സജീവമായി രംഗത്തെത്തി. എല്ലാം ഫിഷറീസ് വകുപ്പും ഏകോപിപ്പിച്ചു. അങ്ങനെ കടലിന്റെ മക്കൾ നാടിന്റെ രക്ഷകരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP