Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെട്ടിയിട്ട് മർദ്ദിച്ചത് സുബ്രഹ്മണ്യൻ, ഗിരീഷ്‌കുമാർ, ഗണേശ്കുമാർ എന്നിവർ ചേർന്നെന്ന് സാജിദിന്റെ ആത്മഹത്യാ കുറിപ്പ്; മോഷണ ശ്രമം തെറ്റാണെന്ന് ബോധ്യമായപ്പോൾ പൊലീസ് കേസെടുക്കാതെ വിട്ടയച്ചു; മമ്മാലിപ്പടിയിലെ വീടുമായി സാജിദിന് അടുത്തബന്ധം ഉണ്ടായിരുന്നതായി വ്യക്തമാക്കി സുഹൃത്തും; മർദ്ദന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ആത്മഹത്യയിലേക്ക് നയിച്ചു: സദാചാര ഗുണ്ടായിസത്തിൽഇടപെട്ട് മനുഷ്യാവകാശ കമ്മീഷനും

കെട്ടിയിട്ട് മർദ്ദിച്ചത് സുബ്രഹ്മണ്യൻ, ഗിരീഷ്‌കുമാർ, ഗണേശ്കുമാർ എന്നിവർ ചേർന്നെന്ന് സാജിദിന്റെ ആത്മഹത്യാ കുറിപ്പ്; മോഷണ ശ്രമം തെറ്റാണെന്ന് ബോധ്യമായപ്പോൾ പൊലീസ് കേസെടുക്കാതെ വിട്ടയച്ചു; മമ്മാലിപ്പടിയിലെ വീടുമായി സാജിദിന് അടുത്തബന്ധം ഉണ്ടായിരുന്നതായി വ്യക്തമാക്കി സുഹൃത്തും; മർദ്ദന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ആത്മഹത്യയിലേക്ക് നയിച്ചു: സദാചാര ഗുണ്ടായിസത്തിൽഇടപെട്ട് മനുഷ്യാവകാശ കമ്മീഷനും

എം പി റാഫി

മലപ്പുറം: മലപ്പുറത്ത് സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. സദാചാര ഗുണ്ടായിസത്തിന് ഇരയായാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിട്ടും പൊലീസ് എഫ്‌ഐആർ ഇട്ട് അന്വേഷണം നടത്താൻ ശ്രമിക്കുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. പിന്നാലെ മാധ്യമങ്ങളിൽ സദാചാര ആക്രമണം വാർത്തയായതോടെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ പണിക്കർപടിയിലെ പൂയിത്തറ മുസ്തഫയുടെ മകൻ സാജിദാ(24)ണ് ഇന്നലെ വൈകുന്നേരം ആത്മഹത്യ ചെയ്തത്.

അസമയത്ത് വീടിന്റെ പരിസരത്ത് കാണപ്പെട്ടതിനെ തുടർന്ന് ഒരു സംഘം മർദ്ദിച്ച ശേഷം ചിത്രങ്ങൾ വാട്‌സ് ആപ്പിലു മറ്റുമായി പ്രചരിപ്പിച്ചതിലുള്ള കടുത്ത മനോവിഷമം മൂലമാണ് സാജിദ് ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് സാജിദിനെ പണിക്കർപ്പടിയിൽ നിന്നും അസമയത്ത് ഒരു വീടിന്റെ പരിസരത്തു കണ്ടു എന്നാരോപിച്ച് പിടികൂടി മർദ്ദിക്കുന്നത്. സാജിദിന്റെ വീടിന് 200 മീറ്റർ അകലെയുള്ള വീടിന്റെ പരിസരത്തു വെച്ചു അസമയത്തു കണ്ടു എന്നാരോപിച്ചായിരുന്നു ബന്ധുക്കളായ മൂന്ന് പേരുടെ നേതൃത്വത്തിൽ മർദ്ദിച്ചത്.

പൊന്നാരത്ത് പള്ളിയാളിൽ വീട്ടിൽ സുബ്രഹ്മണ്യൻ, ഗിരീഷ്‌കുമാർ, ഗണേശ്‌കുമാർ എന്നിവർ ചേർന്നാണ് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചത്. മർദ്ദിച്ചു കെട്ടിയിട്ട ശേഷം പൊലീസിനെ വിളിച്ചു. പുലർച്ചെ രണ്ട് മണിക്ക് കെട്ടിയിട്ട് മർദ്ദിച്ച ശേഷം പൊലീസ് എത്തിയത് മണിക്കൂറുകൾ കഴിഞ്ഞായിരുന്നു. വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ഇവർ യുവാവിനെ പൊലീസിന് കൈമാറിയത്. എന്നാൽ, താൻ മോഷ്ടിക്കാൻ കയറിയതല്ലെന്നും അടുപ്പമുള്ള വീട്ടിൽ പോയതാണെന്നും സാജിദ് പൊലീസിനോടു വിശദീകരിച്ചു. ഇതോടെ കേസെടുക്കാതെ പൊലീസ് യുവാവിന്റെ പിതാവിനെ വിളിച്ചു വരുത്തി വിട്ടയക്കുകയാണ് ഉണ്ടായത്. തന്നെ മർദ്ദിച്ചവരുടെ പേരുകൾ കൃത്യമായി സാജിദ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

മമ്മാലിപ്പടിയിലുള്ള വീടുമായി സാജിദിന് അടുത്ത ബന്ധമുണ്ടായിരുന്നായി സുഹൃത്ത് ജിത്ത് മറുനാടൻ മലയാൡയോട് പറഞ്ഞു. ആ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ സാജിദ് തുനിയില്ലെന്നും സുഹൃത്ത് തറപ്പിച്ചു പറയുന്നു. അതിക്രമിച്ചു കയറി മാല മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന വിധത്തിലാണ് പൊലീസ് എത്തിയപ്പോൾ സുബ്രഹ്മണ്യനും സംഘവും പറഞ്ഞതും. അവിവാഹിതനായി സാജിദ് മോഷ്ടിക്കുന്ന പ്രകൃതക്കാരനല്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒരുപോലെ പറയുന്നു. പല ജോലികൾ ചെയ്തിരുന്ന യുവാവായിരുന്നു അവിവാഹിതനായ സാജിദ്.

മർദ്ദനമേറ്റ സംഭവത്തിന് ശേഷം സാജിദ് മകടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി വീട്ടുകാരും പറഞ്ഞു. ഇതിനിടെ മർദ്ദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ യുവാവ് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വീട്ടിലെ മുറിയിൽ കയറി കതകടയ്ക്കുകായിരുന്നു. മൊബൈലിൽ പാട്ടുവെച്ചിരുന്നു. അതുകൊണ്ട് വീട്ടുകാർ ശല്യപ്പെടുത്തേണ്ടെന്ന കരുതി ഒന്നും പറഞ്ഞില്ല. ഏഴ് മണിയോടെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു.

മോഷണക്കുറ്റം ആരോപിച്ചുള്ള മർദ്ദനത്തെ തുടർന്നാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പിൽ സാജിദ് എഴുതിയിട്ടുണ്ട്. സുബ്രഹ്മണ്യൻ, ഗിരീഷ്‌കുമാർ, ഗണേശ്‌കുമാർ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. മുസ്തഫയുടെ ആറ് മക്കളിൽ അഞ്ചാമനാണ് സാജിദ്. ഒരു സഹോദരനും നാല് സഹോദരിമാരുമാണ് ഉള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ക്ലാരി ജുമാ മസ്ജിദിൽ ഖബറടക്കും.

സാജിദ് സഞ്ചരിച്ച ബൈക്കും മൊബൈൽ ഫോണും അടക്കം മർദ്ദിച്ചവരുടെ പക്കലുണ്ട്. ആത്മഹത്യാ കുറിപ്പിൽ പറയുന്നവർക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മലപ്പുറം കോട്ടക്കൽ-തിരൂർ ഇടയിലുള്ള സ്ഥലമാണ് പണിക്കർപ്പടി. അതേസമയം പൊലീസ് യുവാവിനെ മർദ്ദിച്ചവവർക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. സമഗ്രമായി അന്വേഷിക്കണമെന്ന് തിരൂർ എംഎൽഎ സി മമ്മൂട്ടിയും ആവശ്യപ്പെട്ടു. സദാചാര അക്രമമാണെങ്കിൽ കർശന നടപടി വേണമെന്നും എംഎൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP