Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജക്കാർത്തയിൽ ചരിത്രനേട്ടവുമായി ഇന്ത്യ; 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമായി മെഡൽ പട്ടികയിൽ എട്ടാം സ്ഥാനത്ത്; പുരുഷ ഹോക്കിയിൽ പാക്കിസ്ഥാനെ കീഴടക്കി വെങ്കലം; ബോക്‌സിങ്ങിലും ബ്രിജിലും സ്വർണവും സ്‌ക്വാഷിൽ വെള്ളിയും; ഏഷ്യൻ ഗെയിംസിലെ റെക്കോഡ് പ്രകടനത്തിൽ തല ഉയർത്തി ഇന്ത്യൻ താരങ്ങൾ

ജക്കാർത്തയിൽ ചരിത്രനേട്ടവുമായി ഇന്ത്യ; 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമായി മെഡൽ പട്ടികയിൽ എട്ടാം സ്ഥാനത്ത്; പുരുഷ ഹോക്കിയിൽ പാക്കിസ്ഥാനെ കീഴടക്കി വെങ്കലം; ബോക്‌സിങ്ങിലും ബ്രിജിലും സ്വർണവും സ്‌ക്വാഷിൽ വെള്ളിയും; ഏഷ്യൻ ഗെയിംസിലെ റെക്കോഡ് പ്രകടനത്തിൽ തല ഉയർത്തി ഇന്ത്യൻ താരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചരിത്രനേട്ടം. 15 സ്വർണവും 24 വെള്ളിയും 30 മുപ്പത് വെങ്കലവും നേടി മെഡൽ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ആകെ മെഡൽനേട്ടം 69 ആയി ഉയർന്നു. ഇതോടെ, ഗെയിംസിന്റെ പതിനാലാം ദിനത്തിൽ, ഇന്ത്യയുടെ മെഡൽനേട്ടം രണ്ടു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ നാലായി.

പുരുഷ ഹോക്കിയിൽ ഇന്ത്യ വെങ്കലം സ്വന്തമാക്കി. പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഇന്ത്യ തോൽപിച്ചത്. ആകാശ്ദീപ് സിങ് (മൂന്ന്), ഹർമൻപ്രീത് സിങ് (50) എന്നിവരാണ് ഇന്ത്യയ്ക്കായി വല ചലിപ്പിച്ചത്. മുഹമ്മദ് ആറ്റിഖാണ് (52) പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ, 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിനു ശേഷം ആദ്യമായി പുരുഷഹോക്കിയിൽ പാക്കിസ്ഥാൻ മെഡലില്ലാതെ മടങ്ങി.

കഴിഞ്ഞ ദിവസം വനിതാ ഹോക്കിയിൽ വെള്ളി നേടിയതോടെ ഹോക്കിയിൽ ഇന്ത്യയ്ക്ക് ഡബിൾ തികയ്ക്കാനും കഴിഞ്ഞു. ഫൈനലിൽ ജപ്പാനാണ് ഇന്ത്യൻ വനിതകളെ വീഴ്‌ത്തിയത്. അതേസമയം, പുരുഷ ഹോക്കിയിൽ സെമിയിൽ മലേഷ്യയോട് ഷൂട്ടൗട്ടിലാണ് ഇന്ത്യ തോൽവി വഴങ്ങിയത്.

അതേസമയം, ഇന്ത്യൻ പുലിക്കുട്ടികൾ ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് തിരുത്തിക്കുറിച്ച് മെഡൽ വേട്ട തുടരുകയാണ്. പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗം ബോക്സിങ്ങിൽ അമിത് പങ്കലാണ് സ്വർണം നേടിയത്. ഒളിംപിക് ചാമ്പ്യനായ ഉസ്ബക്കിസ്ഥാന്റെ ദുസ്മറ്റോവയെ അട്ടിമറിച്ചാണ് അമിത്തിന്റെ നേട്ടം. ബോക്സിങ്ങിന് പിന്നാലെ ബ്രിജ് (ചീട്ടുകളി) ടീം ഇനത്തിൽ പുരുഷന്മാരും സ്വർണം സ്വന്തമാക്കിയതോടെ ഗെയിംസിന്റെ പതിനാലാം ദിനത്തിൽ ഇന്ത്യ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്.

പ്രണബ് ബർദൻ- ശിബ്നാഥ് സർക്കാർ സഖ്യത്തിനാണ് സ്വർണം. ഇതോടെ 1951ലെ 15 സ്വർണമെന്ന നേട്ടത്തിനൊപ്പമെത്തി. ബ്രിജിൽത്തന്നെ രണ്ടാമത്തെ പുരുഷ ടീമും മിക്സ്ഡ് ഡബിൾസ് ടീമും വെങ്കലവും നേടിയതോടെ പതിനാലാം ദിനത്തിൽ ഇന്ത്യയുടെ മെഡൽനേട്ടം നാലായി ഉയർന്നു. ഇതോടെ ഏഷ്യൻ ഗെയിംസിൽ 15 സ്വർണം, 23 വെള്ളി, 29 വെങ്കലം ഉൾപ്പെടെ ഇന്ത്യയുടെ മെഡൽനേട്ടം 67 ആയി. എട്ടാം സ്ഥാനത്താണ് ഇന്ത്യ. 2010 ഗ്വാങ്ചൗ ഗെയിംസിലെ റെക്കോർഡ് മറികടന്നു. റിയോ ഒളിംപിക്സ് സ്വർണമെഡൽ ജേതാവായ ഉസ്ബെക്കിസ്ഥാൻ താരം ഹസൻബോയ് ദുസ്മറ്റോവിനെ 3-2നാണ് അമിത് കുമാർ തോൽപ്പിച്ചത്. നേരത്തെ, ഫിലിപ്പീൻസ് താരം പാലം കാർലോയെ തോൽപ്പിച്ചാണ് അമിത് ഫൈനലിൽ കടന്നത്. 

സക്വാഷ് ടീമിനത്തിൽ ഇന്ത്യൻ വനിതകൾ വെള്ളി സ്വന്തമാക്കി. ഫൈനലിൽ ഹോങ്കോംഗിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. മലയാളികളായ ദീപിക പള്ളിക്കൽ, സുനൈന കുരുവിള, ജോഷന ചിന്നപ്പ, തൻവി ഖന്ന എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP