Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയദുരിതത്തിൽ പെട്ട ഇടുക്കിക്കാരുടെ നെഞ്ചിൽ കനൽ വാരി എറിഞ്ഞുകൊണ്ട് നാടിനെ വീണ്ടെടുക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്; ഉപ്പുതറക്കാർക്ക് പോലും വീട് പണിയാൻ കഴിയാത്ത സാഹചര്യം ഇടുക്കിയെ രക്ഷിക്കുകയില്ല; റിസോർട്ട് മാഫിയയെയും കയ്യേറ്റക്കാക്കാരെയും മേയാൻ വിട്ടിട്ടു കർഷകനെ തകർക്കാൻ ശ്രമിക്കുന്നത് നാട് നന്നാക്കാനല്ല; അതുനശിപ്പിക്കാനാണ്

പ്രളയദുരിതത്തിൽ പെട്ട ഇടുക്കിക്കാരുടെ നെഞ്ചിൽ കനൽ വാരി എറിഞ്ഞുകൊണ്ട് നാടിനെ വീണ്ടെടുക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്; ഉപ്പുതറക്കാർക്ക് പോലും വീട് പണിയാൻ കഴിയാത്ത സാഹചര്യം ഇടുക്കിയെ രക്ഷിക്കുകയില്ല; റിസോർട്ട് മാഫിയയെയും കയ്യേറ്റക്കാക്കാരെയും മേയാൻ വിട്ടിട്ടു കർഷകനെ തകർക്കാൻ ശ്രമിക്കുന്നത് നാട് നന്നാക്കാനല്ല; അതുനശിപ്പിക്കാനാണ്

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലുണ്ടായ മഴയും വെള്ളപ്പൊക്കവും അവസാനിച്ചപ്പോൾ എല്ലാവരുടേയും ശ്രദ്ധ കേരളം പുനർനിർമ്മാണം അയിരുന്നു. അതിന് മുഖ്യമന്ത്രി ചില പദ്ധതികളുമായി മുഖ്യമന്ത്രി ജനങ്ങളുടെ മുന്നിലെത്തി.അതിനിടയിൽ മുഖ്യമന്ത്രി പറയുന്നു ദുരിതബാധിത പ്രദേശത്തെ പുനർ പ്രക്രിയ കരുതലോടെയായിരിക്കുമെന്ന്. ഉരുൾപ്പൊട്ടൽ മലയിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അനുഭവപ്പെട്ട സ്ഥലങ്ങളിൽ വീണ്ടും വീട് വയ്ക്കാൻ അനുമതി നൽകുന്നത്. കരുതലോടെയാണെന്ന് മുഖ്യമന്ത്രി പറയുന്നു. പരിസ്ഥിതി പ്രേമികളൊക്കെ കയ്യടിച്ച് സന്തോഷിക്കുകയും ആഹ്ലാദിക്കുകയുമൊക്കെ ചെയ്യുന്നത്.

അങ്ങനെയൊരു ശ്രമം നടക്കുന്നതിനിടയിലാണ് ഇടുക്കി ജില്ലയിലെ ഉപ്പുതറയെന്ന ചെറിയപട്ടണത്തിൽ ഇടിഞ്ഞുപോയ ഒരു ഹോട്ടൽ പുനർനിർമ്മിക്കാൻ അതിന്റെ ഉടമ ശ്രമിച്ചത്. അതിനിടയിൽ അധികൃതർ വന്ന് അത് തടഞ്ഞുകൊണ്ട് പറഞ്ഞു ഇത് ഇടിഞ്ഞുപോയ കെട്ടിടമായതിനാൽ അതിന് പുതിയ പുനർനിർമ്മാണം വേണമെങ്കിൽ അതിന് അനുമതി വേണമെന്ന്.

സമാനമായ മറ്റുചില സംഭവങ്ങളും ഇടുക്കിയിലുണ്ടായി. ഇടുക്കിലെ മൂലമറ്റത്ത് നിന്നും ചെറുതോണിയിലേക്ക് പോകുന്ന സ്ഥലത്തും ഗതാഗതം തടഞ്ഞപ്പോൾ നാട്ടുകാർ റോഡിന് വീതി കൂട്ടി ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ഫോറസ്റ്റുകാർ തടഞ്ഞു. പിന്നീട് പൊലീസ് കാവലിലാണ് ആ പാത തുറന്നുകൊടുത്തത്. മറ്റൊരു കാര്യം എനിക്ക് പട്ടയമുണ്ടെന്ന് അവകാശപ്പെട്ട ഒരു കർഷകന്റെ പട്ടയം നാട്ടുകാർ നോക്കി നിൽക്കുമ്പോൾ കളക്ടർ അസാധുവാക്കി എന്നതാണ്. ഈ പ്രക്രിയയൊക്കെ ഇതിനോടകം ദുരിതത്തിലായ ഇടുക്കിക്കാരെ ഏറെ ആശങ്കപ്പെടുത്തുന്നു എന്ന് പറയാതെ വയ്യ. ഇടുക്കി സ്വദേശികളെ സംബന്ധിച്ചിടത്തോളം മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമെല്ലാം അവരെ സംബന്ധിച്ചിടത്തോളം ഓർത്തിരിക്കുന്നതിലെ ഭീതിജനകമായ കാര്യമാണ്.

ചാനൽ ക്യാമറകൾ ഇടുക്കിയിൽ നിന്ന് പിന്മാറിയ ശേഷം ഇടുക്കിയെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറം ലോകം അറിഞ്ഞില്ല. ഒരു പക്ഷേ ഇൗ മഴക്കാലത്ത് പുറം ലോകവുമായുള്ള ബന്ധം അറ്റുപോയത് ഇടുക്കിയിലെ ചെറു നഗരങ്ങളെയാണ്. പന്ന്യാർകുറ്റി പോലുള്ള ചെറുനഗരങ്ങൾ അപ്പാടെ ഒലിച്ചുപോയി. അങ്ങനെ ജീവിതദുരിതങ്ങൾ ഏറ്റവും അധികം അനുഭവിക്കുന്ന ജനങ്ങളോട് സർക്കാർ പറയുകയാണ് അവിടെ ഇനി പട്ടയമൊന്നും വേണ്ടെന്ന്. ഇവിടെ ഇനി വീട് വയ്ക്കരുതെന്ന്. പ്രകൃതി സംരക്ഷണവും മണ്ണ് സംരക്ഷണവുമൊക്കെ ആവശ്യമാണെങ്കിൽ കൂടി ജനിച്ച് വളർന്ന നാട്ടിൽ നിന്നും അവരെ ആട്ടിപ്പായ്ക്കുന്നതിന് മുൻപ് ചില പഠനങ്ങൾ നടത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. ഇടുക്കി ഈ ദുരിതാവസ്ഥയിലെത്താൻ കാരണം ഇടുക്കിക്കാരെ വിശ്വാസത്തിലെടുക്കാതെയുള്ള സംരക്ഷണം തന്നെയാണ്. കസ്തൂരി രംഗനെതിരേയും ഗാഡ്ഗിലിനെതിരേയും ഇടുക്കിക്കാർ സമരം ചെയ്യുന്നത് മറ്റൊരു നിവൃത്തിയുമില്ലാത്തതിനാലാണ്. കുടിയേറ്റക്കാരെയല്ല ഞങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് കാര്യകാരണ സഹിതം സർക്കാർ തിരിച്ചറിയേണ്ടതാണ്.

ഇടുക്കിയിലാദ്യം നടപ്പിലാക്കേണ്ടത് കയ്യേറ്റവും കുടിയേറ്റവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുകയാണ്. 1977ന് മുൻപ് ഇടുക്കിയിൽ കുടിയേറിയ എല്ലാവർക്കും പട്ടയം നൽകാൻ നിയമമുണ്ട്. എല്ലാവർക്കും പട്ടയം നൽകിയിട്ടില്ല. സർക്കാർ ആദ്യം നൽകേണ്ടത് 1977ന് മുൻപ് കുടിയേറിയ എല്ലാവർക്കും പട്ടയം നൽകുക എന്നതാണ്. പിന്നീട് ചെയ്യേണ്ടത് 1977ന് മുൻപ് കയ്യേറിയ ശേഷമാണെങ്കിൽ കൂടി മറ്റൊരു ജീവിത ഉപാധിയുമില്ലാത്തവർക്ക് അത്യാവശ്യമായ സ്ഥലവും വീടും വിട്ടുനൽകുക എന്നതാണ്. ഇതേ തുടർന്ന് ബാക്കി വരുന്ന കയ്യേറ്റക്കാരെ മുഴുവൻ ഇറക്കിവിട്ട് വേണം മണ്ണ് സംരക്ഷിക്കാനും, ജലം സംരക്ഷിക്കാനും വേണം. ഈ വിഷയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് പരിശോധിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP