Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിതാശ്വാസ ക്യാമ്പുകളുടെ മറവിൽ അനധികൃത പണപ്പിരിവ് നടത്തിയിട്ടില്ല; വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പണപ്പിരിവ് നടത്തിയെന്ന് ആരോപിക്കുന്ന മാഹിൻകുട്ടിക്ക് മുൻവൈരാഗ്യം; വിദേശത്തുള്ള സുഹൃത്തിന് ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൈമാറാനാണ് തന്റെ അക്കൗണ്ട് നമ്പർ 'കരുണാലയം റിലീഫ് ക്യാമ്പ്' വാട്ട്‌സാപ്പ് ഗ്രൂപ്പിലിട്ടത്; വിശദീകരണവുമായി സിപിഎം തൃക്കാക്കര നഗരസഭ കൗൺസിലർ സി.എ.നിഷാദ്

ദുരിതാശ്വാസ ക്യാമ്പുകളുടെ മറവിൽ അനധികൃത പണപ്പിരിവ് നടത്തിയിട്ടില്ല; വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പണപ്പിരിവ് നടത്തിയെന്ന് ആരോപിക്കുന്ന മാഹിൻകുട്ടിക്ക് മുൻവൈരാഗ്യം; വിദേശത്തുള്ള സുഹൃത്തിന് ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൈമാറാനാണ് തന്റെ അക്കൗണ്ട് നമ്പർ 'കരുണാലയം റിലീഫ് ക്യാമ്പ്' വാട്ട്‌സാപ്പ് ഗ്രൂപ്പിലിട്ടത്; വിശദീകരണവുമായി സിപിഎം തൃക്കാക്കര നഗരസഭ കൗൺസിലർ സി.എ.നിഷാദ്

അർജുൻ സി വനജ്

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളുടെ മറവിൽ, അനധികൃത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി സിപിഎം ലോക്കൽ കമ്മിറ്റി അംഗവും തൃക്കാക്കര നഗരസഭ കൗൺസിലറുമായ സിഎ നിഷാദ്. നാട്ടിൽ ഇല്ലാത്ത സഞ്ജീവ് ബെനഡിക്ട് എന്ന സുഹൃത്ത്, ഗ്രൂപ്പിലൂടെ അവശ്യ സാധനങ്ങൾ വാങ്ങി നൽകാൻ സന്നദ്ധത പ്രകടിപ്പിക്കുകയും അതിനു വേണ്ടി തന്നോട് അക്കൗണ്ട് നമ്പർ ഗ്രൂപ്പിലൂടെ തന്നെ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന് അക്കൗണ്ട് നമ്പർ കൊടുക്കുകയും അതിലേക്കു പതിനായിരം രൂപ കൈമാറുമായും ചെയ്യുകയായിരുന്നുവെന്ന് ആരോപണ വിധേയനായ നിഷാദ് വിശദീകരിക്കുന്നു.

ഗ്രൂപ്പുണ്ടാക്കിയ പത്തൊമ്പതാം തിയതി മുതലുള്ള ബാങ്ക് ഓഫ് ബറോഡയുടെ തന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വിവരങ്ങളും നിഷാദ് മാധ്യമങ്ങൾക്ക് കൈമാറി. സജീവ് ബെനഡിക് കൈമാറിയ പതിനായിരം രൂപയും വനജ പങ്കജ് എന്ന നാട്ടുകാരൻ അതെ ദിവസം നൽകിയ അയ്യായിരം രൂപയുമാണ് ആകെ തന്റെ അക്കൗണ്ടിലേക്ക് വന്ന തുകകൾ. ആ തുക ഓഗസ്റ്റ് 24 ന് എടിഎമ്മിൽ നിന്ന് പിൻവലിക്കുകയും, 21,000 രൂപ ചെലവിൽ ക്യാമ്പിലേക്ക് 140 ബൂട്ടുകൾ വാങ്ങിയെന്നുമാണ് നിഷാദിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ കൊടുക്കുന്നതിനോടൊപ്പം തന്നെ സ്വന്തം വാർഡിലുള്ള ക്യാമ്പിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് നല്ലവരായ നാട്ടുകാർ വിശാല മനസ് കാണിച്ചതതുകൊണ്ടാണ് ക്യാമ്പുകൾ ഭംഗിയായി നടത്താൻ സാധിച്ചത്.

അനധികൃതമായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ച് പണപ്പിരിവ് നടത്തിയെന്ന് കാണിച്ച് തനിക്കെതിരെ മുഖ്യമന്ത്രിക്കും കമ്മീഷ്ണർക്കും പരാതി നൽകിയ മാഹിൻകുട്ടിക്ക് നേരത്തെ തന്നോട് ശത്രുത ഉണ്ടായിരുന്നുവെന്നാണ് നിഷാദ് വിശദീകരിക്കുന്നത്. നേരത്തെ തന്റെ വാർഡിലെ താമസക്കാരനായിരുന്ന ഇയാൾ താമസം മാറി പോയതിനാൽ ഏതാനും ദിവസം മുൻപ് വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും മാഹിന്റെ പേര് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന്റെയും മുസ്ലിം ലീഗ് ന്റെയും നേതാക്കൾ ചേർന്ന് പരാതി നൽകിയിരുന്നു. അതിന്റെ വ്യക്തി വൈരാഗ്യമാണ് തന്നോട് തീർത്തതെന്നും മാഹിൻകുട്ടിക്കെതിരെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷ്ണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും നിഷാദ് മറുനാടൻ മലയാളിയോട് വിശദീകരിച്ചു.

മുഖ്യമന്ത്രിക്ക് മാഹിൻകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എട്ടാം തിയതി മറുനാടൻ മലയാളിയാണ് നിഷാദ് അനധികൃത പണപ്പിരിവ് നടത്തുന്നുവെന്ന വാർത്ത പുറത്ത് വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP