Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെപിഎംജി കൺസൽട്ടന്റുകളേക്കാൾ പലമടങ്ങു ഗവേഷണ പരിചയവും ഡൊമൈൻ നോളേജ്യൂമുള്ള വിദ്ഗദ്ധരാണ് പ്ലാനിങ് ബോഡിൽ ഉള്ളതു; മന്ത്രി സഭയിൽ തന്നെ ഈ വിഷയത്തിൽ വിവരമുള്ള തോമസ് ഐസക് ഉണ്ട്; കെപിഎംജിക്കു വേണമെങ്കിൽ രണ്ടാം ഘട്ടത്തിൽ പ്രൊജക്റ്റ് ഡെവലപ്പ്‌മെന്റിൽ ഒരു പരിധിവരെ സഹായിക്കാം: ജെഎസ് അടൂർ എഴുതുന്നു

കെപിഎംജി കൺസൽട്ടന്റുകളേക്കാൾ പലമടങ്ങു ഗവേഷണ പരിചയവും ഡൊമൈൻ നോളേജ്യൂമുള്ള വിദ്ഗദ്ധരാണ് പ്ലാനിങ് ബോഡിൽ ഉള്ളതു; മന്ത്രി സഭയിൽ തന്നെ ഈ വിഷയത്തിൽ വിവരമുള്ള തോമസ് ഐസക് ഉണ്ട്; കെപിഎംജിക്കു വേണമെങ്കിൽ രണ്ടാം ഘട്ടത്തിൽ പ്രൊജക്റ്റ് ഡെവലപ്പ്‌മെന്റിൽ ഒരു പരിധിവരെ സഹായിക്കാം: ജെഎസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

പ്പോൾ കേരള പുനർ നിർമ്മാണ ത്തിന് എങ്ങനെ ഫണ്ട് സ്വരൂപിക്കും എന്നതാണല്ലോ ചർച്ച വിഷയം. കവിഞ്ഞ ദിവസം ചാനൽ ഇതായിരുന്നു ഒരു വിഷയം. ഇതിൽ ബഹുമാനപ്പെട്ട മന്ത്രി സുനിൽ കുമാർ പറഞ്ഞത് മന്ത്രിമാർ തന്നെ ഒരു ക്യാംപയിൻ മോദിൽ സ്വദേശത്തും വിദേശത്തും ഫണ്ട് പിരിക്കുവാൻ ഇറങ്ങുവാൻ തീരുമാനിച്ചു എന്നതാണ്. അതിന്റ ഉദ്ദേശ ശുദ്ധിയേയും അദ്ദേഹമടക്കമുള്ള മന്ത്രിമാരുടെ ആത്മാർത്ഥ പരിശ്രമത്തെ ആദരിക്കുകയും ചെയ്യുന്നു.

എന്നാൽ ഈ കാര്യത്തിൽ എന്റെ നിലപാട് എന്താണ് എന്ന് ഇന്നലത്തെ ചർച്ചയിൽ പറഞ്ഞതിന് കൃത്യത വരുത്തുവാനാണ് ഈ കുറിപ്പ്.

1) ജനാധിപത്യ വ്യവസ്ഥിതിയിൽ സർക്കാർ എന്ന് പറയുന്നത് ജനങ്ങളുടേതാണ്. ഇന്ത്യൻ ഭരണ ഘടന തുടങ്ങുന്നത് We the people എന്ന് പറഞ്ഞാണ്. ആ ഭരണ ഘടനയുടെ അടിസ്ഥാനത്തിൽ ആ ഭരണ ഘടനയിൽ സത്യപ്രതിജ്ഞ ചെയ്താണ് എല്ലാ ജന പ്രതിനിധികൾക്കും മന്ത്രിമാർക്കും രാഷ്ടീയ സാധുതയുണ്ടാകുന്നത്.

അതുപോലെ ജനങ്ങൾ അനുദിനം കൊടുക്കുന്ന പരോക്ഷ നികുതി പണം കൊണ്ടും പ്രത്യക്ഷ നികുതി പണം കൊണ്ടാണ് സർക്കാർ സംവിധാനങ്ങളും മന്ത്രിമാരും എം എൽ എ മാര് തൊട്ട് പഞ്ചായത്ത് മെമ്പര്മാറ് വരെ പണം ചെലവാക്കുന്നതും ശമ്പളം വാങ്ങുന്നതും. അതുകൊണ്ട് തന്നെ സർക്കാർ ജനങ്ങളുടെ പേരിൽ വായ്‌പ്പ എടുത്താലും ജനങ്ങളുടെ മുകളിലാണ് അതിന്റ ബാധ്യത മുഴുവനും. ഇപ്പോൾ തന്നെയുള്ള പൊതു കടം രണ്ടു ലക്ഷം കോടി രൂപയിൽ അധികമാണ്. ഈ വര്ഷം നികുതി വരുമാനം കുറയും ചെലവ് കൂടും. അതുകൊണ്ട് തന്നെ വീണ്ടും കട ബാധ്യത കൂടും. കാര്യങ്ങൾ സൂക്ഷിച്ചു ചെയ്തില്ലെങ്കിൽ കേരളം ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. അത് നേരത്തെ പറഞ്ഞില്ലന്ന് വേണ്ട.

ഇതൊക്കെ കൊണ്ടാണ് സുതാര്യതയും അറിയാനുള്ള അവകാശവും അൽകൗണ്ടബിലിറ്റിഎല്ലാം പ്രധാനമാകുന്നത്.

ജനങ്ങൾ സർക്കാരിന്റതല്ല. സർക്കാർ ജനങ്ങളുടേതാണ്. ഏതു പാർട്ടിയിൽ ഉള്ളവർ ഭരിച്ചാലും ആരൊക്കെ മുഖ്യ മന്ത്രിയോ മന്ത്രിയായാലും, സർക്കാർ എന്നും പാർട്ടി, ജാതി, മത, ലിംഗ വ്യത്യസം ഇല്ലാതെ എല്ലാ ജനങ്ങളുടെതുമാണ്.

അതുകൊണ്ട് തന്നെ ഒരു ജനായത്ത വ്യവസ്ഥിതിയിൽ ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടത് സർക്കാരിന്റ ചുമതലയാണ്. അതുകൊണ്ടാണ് അധികാര അഹങ്കാരത്തിന്റെ വാക്കുകളും ചേഷ്ടകളും എല്ലാം അസ്ഥാന അധിക പറ്റുകളായി ജനങ്ങൾക്ക് പലപ്പോഴും തോന്നുന്നത്.

ഒരു മന്ത്രിയെയോ എം എൽ എ യോ നമ്മൾ സ്‌നേഹാദരങ്ങളോടെ കാണുന്നത് അവർ നമ്മുടെ എല്ലാവരുടെയും പ്രതിനിധികളായതുകൊണ്ടാണ് അല്ലാതെ നമ്മുടെ അധികാരികൾ ആയതുകൊണ്ടല്ല. ഈ ആമുഖ മൂല്യങ്ങൾ പരസ്പര ബഹുമാനത്തോടെയുള്ള എല്ലാ സർക്കാർ സർക്കാരിതര ചർച്ചകൾക്കും അത്യാവശ്യമാണ്.

2) കേരളത്തിന്റെ പുനർ നിർമ്മിതിക്കു എത്ര പണം എത്ര കൊല്ലം കൊണ്ട് വേണം. സർക്കാരിൽ ഉള്ള മന്ത്രിമാർ തരുന്ന കണക്കുകൾ ഇതിനെകുറിച്ച് കൃത്യമായ ധാരണ ആർക്കും ഇപ്പോഴും ഇല്ലെന്ന് വ്യക്തമാക്കുന്നു. ആദ്യം പറഞ്ഞ ഔദ്യോഗിക കണക്കു ഇരുപതിനായിരം കോടി എന്നാണ്. അത് കഴിഞ്ഞു അത് 25000 കോടിയായി. ചിലർ മുപ്പത് എന്നും ചിലർ 40 ആയിരം കോടിയെന്നും പറഞ്ഞു പറഞ്ഞു ഇപ്പോൾ ഒരു ലക്ഷം കോടി എന്ന് പറയുന്നു.

ഇങ്ങനെയുള്ള പലർക്കും മനസ്സിൽ അപ്പോൾ തോന്നുന്ന കണക്കും വച്ച് പിരിവിന് വിദേശത്തോ, സ്വദേശത്തോ ആര് പോയാലും വലിയ ഫണ്ട് ശേഖരണം നടത്തുവാൻ പ്രയാസമായിരിക്കും.

അതു കൊണ്ടാണ് കൃത്യമായ വസ്തുനഷ്ടമായ എംപിരിക്കൽ അസ്സസ്‌മെന്റ് റിപ്പോർട്ടും അതിനെ അധികരിച്ചു വ്യക്തമായ റിസോഴ്‌സ് മൊബിലിസെഷൻ സ്ട്രാറ്റജിയും ഇല്ലാതെ മന്ത്രിമാർ വിദേശത്തു പോയി ഫണ്ട് ശേഖരിക്കുവാൻ പൊകുന്നത് putting cart before the horse എന്നത് പോലെയാകുന്നത്. അതിനാലാണ് ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചത്. അത് റിസോർഴ്‌സ് മൊബിലൈസേഷൻ രംഗത്ത് 25 കൊല്ലമായി ഉള്ള അനുഭവ പരിചയത്തിന്റ വെളിച്ചത്തിൽ പറഞ്ഞതാണ്.

3) അതുകൊണ്ട് തന്നെ ആദ്യമായി വേണ്ടത് കൃത്യമായ അസ്സസ്‌മെന്റാണ്. പഞ്ചായത്തു കളുടെ സജീവ സഹകരണം ഉണ്ടെകിൽ ഇത് രണ്ടാഴ്‌ച്ചകൊണ്ട് നടത്താവുന്ന ഒരു റാപ്പിഡ് അസ്സസ്‌മെന്റ് സർവേ കൊണ്ട് നടത്തം.

കെ പി എം ജി കൺസൾട്ടണ്ടുകളെക്കാൾ പലമടങ്ങു ഗവേഷണ പരിചയവും ഡൊമൈൻ നോളേജ്യൂമുള്ള വിദ്ഗദ്ധരാണ് പ്ലാനിങ് ബോഡിൽ ഉള്ളതു. മന്ത്രി സഭയിൽ തന്നെ ഈ വിഷയത്തിൽ വിവരമുള്ള തോമസ് ഐസക് ഉണ്ട്. കെ പി എം ജി ക്കു വേണമെങ്കിൽ രണ്ടാം ഘട്ടത്തിൽ പ്രൊജക്റ്റ് ഡെവെലര്പമെന്റിൽ ഒരു പരിധിവരെ സഹായിക്കാം.

എന്നാൽ റാപ്പിഡ് അസ്സസ്‌മെന്റ് പ്ലാനിങ് ബോഡിന് സീ ഡി എസ, TISS, IIM മുതലായവരുടെ സഹായത്തോടെ പഞ്ചായത്തുകളുടെ സഹകരണത്തോടെ കൃത്യമായ കോസ്റ്റിങ് സഹിതം ഒരു റിപ്പോർട്ട് സെപ്‌റ്റെംബർ ഇരുപതിനകം സമർപ്പിക്കാൻ വലിയ പ്രയാസമൊന്നും ഇല്ല.

4) അത് പോലെ ഇതുവരെ നടന്ന പ്രവർത്തനങ്ങളെ കുറിച്ചും മുഖ്യ മന്ത്രിയുടെ ദുരിത്വശ്വാസ നിധിയിൽ നിന്നും കേന്ദ്ര വിഹിതമായ 600കോടിയിൽ എത്ര തുക എവിടെ എന്തിനൊക്കെ ചെലവാക്കിഎന്ന ഫ്‌ളഡ് റീലീഫ് പെർഫോമെൻസ് റിപ്പോർട്ട് ഒക്ടോബർ ആദ്യവരാം പുറത്തിറക്കാൻ വലിയ പ്രയാസമില്ല. അത് സർക്കാരിന് കാര്യക്ഷമതയും സുതാര്യതയും അൽകൗണ്ടബിലിറ്റിയും ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ സഹായിക്കും.

5) ഈ രണ്ടു പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഒരു കേരള റിന്യൂവെൽ ആൻഡ് റെബില്ഡിങ് സ്ട്രാറ്റജി പ്ലാൻ തയ്യാറാക്കേണ്ടത്. ആ സ്ട്രാറ്റജി പ്ലാൻ തയ്യാ റാക്കേണ്ടത് അടച്ചിട്ട എ സി മുറികളിൽ ഇരുന്നു ചില വിദ്ഗദന്മാർ മാത്രമല്ല. അത് പഞ്ചായത്തു തലത്തിൽ ചർച്ച ചെയ്ത് വിവിധ തുറന്ന കൺസൾട്ടേഷനുകളിൽ കൂടി രൂപീകരിക്കണ്ട ഒന്നാണ്. അതിന്റ അടിസ്ഥാനത്തിൽ ആണ് ഒരു കൃത്യ മായും സുതാര്യവുമായ ബജറ്റും അതിന് ആവശ്യമായ റിസോർസ് മൊബിലിസെഷൻ സ്ട്രാറ്റജിയും രണ്ടു വർഷതെക്കുള്ള ഓപ്പെറേഷൻ സ്റ്റാറാറെജിയും വേണ്ടത്. ഇതെല്ലാം അടുത്ത രണ്ടു മാസത്തിൽ ചെയ്യാവുന്നതാണ്. ഇത് രണ്ടും നിയമസഭയിൽ അവതരിപ്പിച്ചു സ്പെഷ്യൽ ബജറ്റായി പാസാക്കേണ്ടതാണ്. വക മാറ്റി ചെലവാക്കാതിരിക്കുവാന് കേരള റീബിൽഡിങ് ആൻഡ് ഡെവലെപ്‌മെന്റ് ഫണ്ട് വേണം എന്ന് ഒന്നാം ദിവസം മുതൽ ഞാൻ പറയുന്നത്.

പക്ഷെ ഇതൊന്നും അല്ലാതെ ബിസിനസ് ആസ് യൂഷ്വൽ ആയും കാര്യങ്ങൾ ചെയ്യാം. സർക്കാർ കാര്യം മുറപോലെയും ചെയ്യാം. എന്നാൽ അതുകൊണ്ട് വലിയ റീന്യൂവലോ റീബിൽഡിങ്ങോ വാചക മേളകൾക്കപ്പുറം എന്തെങ്കിലും നടക്കുമോ എന്ന് ജനങ്ങൾ ചോദിക്കുന്നത് സ്വാഭാവികം

മന്ത്രി മാരെല്ലാം വിദേശ ക്യാമ്പയിൻ നടത്തി ആയിരക്കണക്കിന് കോടി പിരിക്കാൻ ആത്മ വിശ്വാസമുണ്ടെങ്കിൽ നല്ല കാര്യം. അതാണോ മന്ത്രി മാരുടെ അഡ്‌മിനിസ്‌ട്രേറ്റിവ് റെസ്‌പോണ്‌സിബിലിറ്റി എന്നതും ചിന്തനീയ മാണ്. മന്ത്രി മാർക്ക് ജോബ് ഡിസ്‌ക്രിപ്ഷൻ പല രാജ്യത്തും ഉണ്ടെങ്കിലും ഇന്ത്യയിൽ ഉണ്ടെന്ന് തോന്നുന്നില്ല. എന്തായാലും കാര്യങ്ങൾ നടക്കട്ടെ. കാത്തിരുന്നു കാണാം. സർക്കാരിനും എല്ലാവര്ക്കും നല്ലത് വരട്ടേയുള്ളൂ ആഗ്രഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP