Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേളി മാണി യഥാർഥത്തിൽ ആരാണെന്ന് എനിക്കിപ്പോൾ അറിയില്ല; ശ്രീനിഷുമായുള്ള പേളിയുടെ പ്രണയം വിവാഹത്തിലെത്തിയാൽ പിന്തുണയ്ക്കും; ശത്രുവായിരുന്ന തരികിട സാബു ഇപ്പോൾ അടുത്ത സുഹൃത്ത്; ബിഗ് ബോസ് ഷോയിൽ വീണ്ടും വിളിച്ചാൽ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും രഞ്ജിനി ഹരിദാസ് ഫേസ്‌ബുക്ക് ലൈവിൽ

പേളി മാണി യഥാർഥത്തിൽ ആരാണെന്ന് എനിക്കിപ്പോൾ അറിയില്ല; ശ്രീനിഷുമായുള്ള പേളിയുടെ പ്രണയം വിവാഹത്തിലെത്തിയാൽ പിന്തുണയ്ക്കും; ശത്രുവായിരുന്ന തരികിട സാബു ഇപ്പോൾ അടുത്ത സുഹൃത്ത്; ബിഗ് ബോസ് ഷോയിൽ വീണ്ടും വിളിച്ചാൽ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും രഞ്ജിനി ഹരിദാസ് ഫേസ്‌ബുക്ക് ലൈവിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പേളി മാണി യഥാർഥത്തിൽ ആരാണെന്ന് തനിക്കിപ്പോൾ അറിയില്ലെന്ന് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് ഹൗസിന് പുറത്തെ പേളിയെ തനിക്ക് അറിയാമായിരുന്നു. പിന്തുണ നൽകേണ്ട സമയത്ത് അത് താൻ നൽകിയിട്ടുണ്ടെന്നും രഞ്ജിനി പറഞ്ഞു. ബിഗ്‌ബോസ് ഹൗസിൽ ഏറെ ചർച്ചയാകുന്ന പേളി- ശ്രീനിഷ് പ്രണയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.

ബിഗ് ബോസ് എന്ന ഷോയിൽ നിന്ന് പുറത്തായതിനു പിന്നാലെ ഫേസ്‌ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഷോ യ്ക്കു വേണ്ടി ഹൗസിനുള്ളിൽ നടന്ന നല്ല മാറ്റങ്ങളും, അറിയാതെ പോയ പ്രളയ ഭീകരതയെക്കുറിച്ചും രഞ്ജിനി ലൈവിൽ പറഞ്ഞു. കഴിഞ്ഞ എലിമിനേഷൻ എപ്പിസോഡിലാണ് രഞ്ജിനി പുറത്തായത്.

അതേസമയം ശത്രുവായിരുന്ന താനും സാബുവും (തരികിട സാബു)ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണെന്നും രഞ്ജിനി പറഞ്ഞു. മുമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചതിന്റെ പേരിൽ സാബുവിനെതിരെ രഞ്ജിനി പരാതി നൽകിയിരുന്നു. സാബുവുമായുള്ള പ്രശ്നം പറഞ്ഞു തീർത്തുവെന്നും അതിന് മാപ്പിന്റെ ആവശ്യമൊന്നും വേണ്ടിവന്നില്ലെന്നും രഞ്ജിനി വ്യക്തമാക്കി. തനിക്കു കിട്ടുന്ന പോസിറ്റീവ് പിന്തുണയെക്കുറിച്ച് താരം വാചാലയായി.

കുറേ വർഷങ്ങളായി പോസിറ്റീവ് ഫീഡ് ബാക്ക് ഇല്ലാത്ത വ്യക്തിയായിരുന്നു താനെന്നും എന്നാൽ ഇപ്പോൾ ഒരുപാട് പിന്തുണ കിട്ടുന്നുണ്ടെന്നും രഞ്ജിനി പറയുന്നു. സോഷ്യൽ എക്സ്പീരിമെന്റിന്റെ ഭാഗമായിട്ടാണ് അവിടെ പോയത്. സാബുച്ചേട്ടനേയും, അർച്ചനയേയും ഉൾപ്പെടെ ചിലരെ ഷോയിൽ നിന്ന് പുറത്തായതോടെ മിസ് ചെയ്യുന്നുവെന്ന് രഞ്ജിനി പറഞ്ഞു. സാബുച്ചേട്ടൻ നല്ലൊരു സുഹൃത്താണെന്ന് താൻ അഭിമാനത്തോടെ തന്നെ പറയുമെന്നും രഞ്ജിനി പറയുന്നു. സാബുച്ചേട്ടൻ ഒരു ഷോവനിസ്റ്റ് ആണെന്നായിരുന്നു ഇതവരെയുള്ള ധാരണ. പക്ഷെ ആ വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ അയാൾ ഇത്രയ്ക്കെ ഉള്ളുവെന്ന് മനസിലാക്കാൻ സാധിച്ചു. അതുകൊണ്ട് തന്നെ അദേഹത്തെ ബഹുമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തായ ശേഷം തനിക്ക് കിട്ടുന്ന പോസിറ്റീവ് റസ്‌പോൺസിൽ സന്തോഷമുണ്ടെന്നും വൈൽഡ് കാർഡ് എൻട്രിയായി വിളിച്ചാൽ, വീണ്ടും പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP