Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതിലും വലിയ നാണക്കേട് ഇനി കേരളാ പൊലീസിന് സംഭവിക്കാൻ ഇടയില്ല! പലവട്ടം അന്വേഷിച്ചിട്ടും തെളിവുകൾ എല്ലാം കന്യാസ്ത്രീക്ക് അനുകൂലം; മെത്രാന്റെ മൊഴികളിൽ മിക്കതും പച്ചക്കള്ളം; സമ്മർദ്ദം ചെലുത്തി കന്യാസ്ത്രീയെ കൊണ്ട് പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൽ മാസങ്ങളായി തുടർന്നിട്ടും മുന്നോട്ടു പോകാൻ ഉറച്ചു പീഡനത്തിന് ഇരയായ കന്യാസ്ത്രീ: ഒരു ന്യായവും പറയാനില്ലാതിരുന്നിട്ടും ഫ്രാങ്കോയെ അറസ്റ്റു ചെയ്യാതെ കയ്യും കെട്ടി പൊലീസ്

ഇതിലും വലിയ നാണക്കേട് ഇനി കേരളാ പൊലീസിന് സംഭവിക്കാൻ ഇടയില്ല! പലവട്ടം അന്വേഷിച്ചിട്ടും തെളിവുകൾ എല്ലാം കന്യാസ്ത്രീക്ക് അനുകൂലം; മെത്രാന്റെ മൊഴികളിൽ മിക്കതും പച്ചക്കള്ളം; സമ്മർദ്ദം ചെലുത്തി കന്യാസ്ത്രീയെ കൊണ്ട് പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൽ മാസങ്ങളായി തുടർന്നിട്ടും മുന്നോട്ടു പോകാൻ ഉറച്ചു പീഡനത്തിന് ഇരയായ കന്യാസ്ത്രീ: ഒരു ന്യായവും പറയാനില്ലാതിരുന്നിട്ടും ഫ്രാങ്കോയെ അറസ്റ്റു ചെയ്യാതെ കയ്യും കെട്ടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കുന്ന സാഹചര്യത്തിൽ വോട്ടുബാങ്കിനെ പിണക്കേണ്ടെന്ന് കരുതിയാണ് കേരളാ പൊലീസ് ജലന്ധർ ബിഷപ്പിനെ പീഡന കേസിൽ അറസ്റ്റു ചെയ്യാത്തത് എന്ന ആരോപണം ശക്തമായിട്ടുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നതിന് തെളിവുകൾ ഉണ്ടായിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ മെത്രാനെ സംരക്ഷിക്കുന്ന നിലപാടാണ് കേരളാ പൊലീസ് സ്വീകരിക്കുന്നത്. ഫ്രാങ്കോ മുളക്കനെ അറസ്റ്റു ചെയ്യാതെ ജലന്ധറിൽ നിന്നും മടങ്ങിയ കേരളാ പൊലീസിന് വീണ്ടും നാണക്കേടുണ്ടാക്കും വിധത്തിലാണ് കേസ് മുന്നോട്ടു പോകുന്നത്. അന്വേഷണം ഏറെ മുന്നോട്ടുപോയെങ്കിലും അറസ്റ്റും തുടർനടപടികളും വൈകുന്നത് രാഷ്ട്രീയം സമ്മർദ്ദം മൂലമാണെന്നാണ് റിപ്പോർട്ടുകൾ.

കന്യാസ്ത്രീ മുമ്പ് നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. 2014 മെയ്‌ അഞ്ചിന് കുറവിലങ്ങാട്ടെ മഠത്തിൽവെച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പൊലീസിന് മൊഴി നൽകിയത്. എന്നാൽ, അന്നേദിവസം തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലാണ് താൻ താമസിച്ചതെന്ന് ചോദ്യംചെയ്തപ്പോൾ ബിഷപ്പ് പറഞ്ഞിരുന്നു. ഇതിലെ സത്യാവസ്ഥ അറിയാൻ വൈക്കം ഡിവൈ.എസ്‌പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിൽ പരിശോധന നടത്തി. രജിസ്റ്ററും മറ്റും പരിശോധിച്ചതിൽനിന്ന് ബിഷപ്പിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തി.

2013 ജനുവരി ഒന്നിനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുതലക്കോടത്തുള്ള മഠത്തിൽ എത്തിയത്. അന്വേഷണസംഘത്തിന് ബിഷപ്പ് നൽകിയ മൊഴികൾ മിക്കതും കള്ളമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സഭാനേതൃത്വത്തിന് പരാതി നൽകിയപ്പോൾ കന്യാസ്ത്രീ ലൈംഗിക പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു. പീഡനത്തെക്കുറിച്ച് ആദ്യം സഭയിൽ പരാതി നൽകാതിരുന്നത് അപമാനഭയം കൊണ്ടാണെന്ന് കന്യാസ്ത്രീ മൊഴിനൽകിയിട്ടുണ്ട്.

അതേസമയം പൊലീസ് വീണ്ടും കന്യാസ്ത്രയുടെ മൊഴി എടുത്തത് മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് വരുത്തി തീർക്കുന്നതിന്റെ ഭാഗമായാണെന്ന ആരോപണവും ഉയർന്നിരുന്നു. പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് വരുത്താനാണ് നീക്കം. ഇതിലൂടെ പരാതി എഴുതി തള്ളനാണ് പൊലീസ് ശ്രമിക്കുന്നത്. ജലന്തറിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തതിന്റെ തുടർ നടപടിയാണ് ഇപ്പോഴത്തെ മൊഴി എടുക്കൽ. ബിഷപ്പിന്റെ മൊഴിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടുന്നുണ്ട്. മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് നാടുകുന്നിലെ കോൺവന്റിൽ വച്ചു പീഡിപ്പിച്ചുവെന്നാണു കന്യാസ്ത്രീയുടെ പരാതി. എന്നാൽ, നാടുകുന്നിലെ കോൺവന്റിലെ സന്ദർശനം സംബന്ധിച്ചു കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന്റെ മൊഴിയും തമ്മിൽ വൈരുധ്യമുണ്ട്. ഇത് കന്യാസ്ത്രീയുടെ പിഴവാക്കി മാറ്റാനാണ് ശ്രമം. ഇതിന് വേണ്ടിയാണ് പൊലീസ് കന്യാസ്ത്രീയെ നിരന്തരം ചോദ്യം ചെയ്യുന്നത്.

കന്യാസ്ത്രീയുടെ പരാതിയിൽ പറയുന്ന ഒരു ദിവസം തൊടുപുഴ മുതലക്കോടത്തെ മഠത്തിലാണു താമസിച്ചതെന്നാണു ബിഷപ്പിന്റെ മൊഴി. ഇവിടെയും പൊലീസ് പരിശോധന നടത്തിയെന്നാണ് സൂചന. എന്നാൽ തെളിവുകൾ ബിഷപ്പിന് എതിരായിരുന്നു. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീയെ വീണ്ടും ചോദ്യം ചെയ്തത്. മൊഴിയിൽ അവ്യക്തത ഉണ്ടായാൽ അത് ചൂണ്ടി ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം. ഏത് സാഹചര്യത്തിലും സർക്കാർ അറിയാതെ അന്വേഷണ സംഘം ജലന്ധറിൽ പോകരുതെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയൻ അമേരക്കയിലെ ചികിൽസയ്ക്ക് പോകുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്.

ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ പണവും ഭൂമിയും വാഗ്ദാനം ചെയ്തു സ്വാധീനിക്കാൻ ശ്രമിച്ചതായി സമ്മതിച്ച് ഫാ. ജയിംസ് എർത്തയിലും രംഗത്ത് വന്നിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോതമംഗലം സ്വദേശിയുടെ ആവശ്യപ്രകാരമാണു കന്യാസ്ത്രീയെയും ബന്ധുക്കളെയും സമീപിച്ചതെന്നാണു മൊഴി. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈദികൻ അന്വേഷണ സംഘത്തോടു വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് ഒതുക്കിത്തീർക്കുന്നതിനായാണു സിഎംഐ വൈദികനായ ജയിംസ് എർത്തയിൽ ഇടപ്പെട്ടത്. ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോതമംഗലം സ്വദേശി ഷോബി ജോർജിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇതെന്നാണ് എർത്തയിൽ പൊലീസിനു നൽകിയ മൊഴി. ഈ പരാതിയിൽ അന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്.

കേസിൽനിന്നു പിന്മാറിയാൽ പണവും ഭൂമിയും നൽകാമെന്നു കന്യാസ്ത്രീയെ അറിയിച്ചിരുന്നതായി എർത്തയിൽ പൊലീസിനോടു സമ്മതിച്ചു. ഷോബി ജോർജ് നൽകിയ ഉറപ്പിന്മേലായിരുന്നു ഇടപെടൽ. എന്നാൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നാണ് എർത്തയിലിന്റെ മൊഴി. ഇതു പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഷോബിയെ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്താനാണു തീരുമാനം. പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിൽ ജയിംസ് എർത്തയിൽ പലതവണയെത്തിയിരുന്നു.

കന്യാസ്ത്രീ കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചതോടെ ഫോണിൽ ബന്ധപ്പെട്ടാണു വാഗ്ദാനം നൽകിയത്. ബിഷപ്പിനെതിരായ പരാതിയിൽനിന്നു പിന്മാറിയാൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ സ്ഥലവും പുതിയ മഠവും നിർമ്മിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. വഴങ്ങിയില്ലെങ്കിൽ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. സ്വാധീനിക്കാൻ ശ്രമിച്ചതിനു തെളിവായി ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണു ജയിംസ് എർത്തയിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP