Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാലാവസ്ഥാ പ്രവചനത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ മുഖ്യമന്ത്രിക്കാവുമോ? പലവട്ടം മുന്നറിയിപ്പുനൽകിയെന്നും റെഡ് അലർട്ടിൽ കൂടിയ ഒന്നും കണ്ടുപിടിച്ചിട്ടില്ലെന്നും വിശദീകരിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിശദീകരണം; ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും യോഗങ്ങളിലും ടെലിഫോണിലും ഗുരുതരാവസ്ഥ വ്യക്തമാക്കിയിട്ടും സർക്കാർ അനങ്ങിയില്ലെന്നും വിശദീകരണം

കാലാവസ്ഥാ പ്രവചനത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ മുഖ്യമന്ത്രിക്കാവുമോ? പലവട്ടം മുന്നറിയിപ്പുനൽകിയെന്നും റെഡ് അലർട്ടിൽ കൂടിയ ഒന്നും കണ്ടുപിടിച്ചിട്ടില്ലെന്നും വിശദീകരിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിശദീകരണം; ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും യോഗങ്ങളിലും ടെലിഫോണിലും ഗുരുതരാവസ്ഥ വ്യക്തമാക്കിയിട്ടും സർക്കാർ അനങ്ങിയില്ലെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാലാവസ്ഥ പ്രവചനമല്ല സംസ്ഥാന സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും മുന്നൊരുക്കങ്ങളാണ് പാളിയതെന്ന് പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് ബലം പകർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിശദീകരണം. ആവശ്യമായ എല്ലാ മുന്നറിയിപ്പുകളും അതാത് സമയങ്ങളിൽ നൽകിയിട്ടുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിശദീകരണം. ഓഗസ്റ്റ് 9-15 വരെ കാലയളവിൽ കേരളമുൾപ്പെടുന്ന മേഖലയിൽ അസാധാരണ മഴയുണ്ടാകുമെന്ന് ഓഗസ്റ്റ് 2ന് തന്നെ അറിയിച്ചു. ഓഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലും ഇക്കാര്യം ആവർത്തിച്ചു. ദുരന്ത നിവാരണ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടു.എന്നാൽ ഓഗസ്റ്റ് 14നാണ് അറിയിപ്പ് ലഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.

ഓഗസ്റ്റ് പത്തിന് ദുരന്തനിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറിയെയും ഫോണിൽ അറിയിച്ചുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഓഗസ്റ്റ് 10ന് ശേഷം മഴ കുറഞ്ഞതോടെ കാര്യങ്ങൾ നിയന്ത്രണവിധേയമെന്ന മട്ടായിരുന്നു സർക്കാരിന്. എന്നാൽ 13 മുതൽ മഴ വീണ്ടും കനക്കുമെന്ന മുന്നറിയിപ്പ് ഓഗസ്റ്റ് ഒമ്പതിന് നൽകിയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പിൽ വ്യക്തമാകുന്നത്.

കാലാവസ്ഥാ പ്രവചനത്തിൽ പാളിച്ചയുണ്ടായതാണ് പ്രളയക്കെടുതി രൂക്ഷമാകാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. സാധാരണ മുന്നറിയിപ്പുകളെ നൽകിയുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജില്ലകളിൽ പലഘട്ടങ്ങളിലായി റെഡ് അലർട്ട് നൽകിയിരുന്നു. കാലാവസ്ഥാ വകുപ്പ് നൽകുന്ന ഏറ്റവും അവസാനത്തെ മുന്നറിയിപ്പാണ് റെഡ് അലർട്ട്. ഓഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ കാലാവസ്ഥയുടെ രൂക്ഷത വിശദീകരിച്ചു. ദുരന്ത ലഘൂകരണ ചുമതലയുള്ള റവന്യൂവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ പലവട്ടം ഫോണിൽ ഇതേപ്പറ്റി അറിയിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറിയോട് ഓഗസ്റ്റ് 10-ന് കാര്യങ്ങൾ വിശദീകരിച്ചു.

ഓഗസ്റ്റ് രണ്ടിന് ഇറക്കിയ വാർത്താക്കുറിപ്പിൽ ഓഗസ്റ്റ് ഒമ്പതുമുതൽ 15 വരെ സാധാരണയിലും കവിഞ്ഞ മഴയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനും ഈ മുന്നറിയിപ്പ് ആവർത്തിച്ചു. 13 മുതൽ വീണ്ടും കനത്തമഴ തുടരുമെന്നും അറിയിച്ചു. അസാധാരണ സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പിനുള്ള ഓറഞ്ച് അലർട്ട് ഓഗസ്റ്റ് ആറുമുതൽ നിലവിലുണ്ടായിരുന്നു. ഓഗസ്റ്റ് ഒമ്പതുമുതൽ റെഡ് അലർട്ട് ബാധകമാക്കി. പത്തുമുതൽ 14 വരെ ഇടുക്കിയിലും ആലപ്പുഴയിലും ഓറഞ്ച് അലർട്ടും വയനാട്ടിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. 11 മുതൽ 15 വരെ കനത്തമഴയ്ക്കും മുന്നറിയിപ്പ് നൽകി.

ഓഗസ്റ്റ് 12 മുതൽ 14 വരെ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് ബാധകമാക്കി. ഇത് 15 വരെ നീട്ടി. 15-ന് കേരളം മുഴുവൻ അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പും നൽകി. എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽനിന്ന് പുറപ്പെടുവിച്ച ബുള്ളറ്റിനുകളിലും രണ്ടും മൂന്നും ദിവസം മുമ്പേതന്നെ കേരളത്തിന് ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകിയിരുന്നു. ജില്ലാതല കാലാവസ്ഥാ പ്രവചനങ്ങളും പോസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂർമുമ്പ് കാലാവസ്ഥ പ്രവചിക്കുന്ന നൗ കാസ്റ്റ് സന്ദേശങ്ങളും നൽകിയതായി വാർത്താക്കുറിപ്പിൽ പറയുന്നു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് തന്നില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് തെറ്റെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സന്തോഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 14 നും 15 നും കേരളത്തിൽ അതി ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. മുന്നറിയിപ്പ് നൽകിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.റെഡ് അലർട്ട് കൊടുത്തിരുന്നെന്നും ഇത് വേണ്ട നടപടിയെടുക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും സന്തോഷ് കുമാർ പറഞ്ഞു.

മഴയുടെ അവസ്ഥയെപ്പറ്റി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് കൊടുത്തതിന്റെ രേഖകൾ തന്റെ പക്കലുണ്ടെന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യുവും വ്യക്തമാക്കി. സർക്കാർ പ്രശ്‌നത്തിൽ നിന്ന് ഓടിയൊളിക്കുകയാണ് . എല്ലാ ഡാമുകളിലും ജലസേചനത്തിനും ഊർജ്ജോത്പാദനത്തിനും ആവശ്യമായ ജലമുണ്ടായിരുന്നു. ഡാം അങ്ങേയറ്റം നിറയാൻ വേണ്ടി കാത്തിരുന്നില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രളയ ദുരന്തം ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയും യുഡിഎഫും ഡാം മാനേജ്‌മെന്റിലെ പാളിച്ചകളാണ് പ്രളയ ദുരന്തം ഇത്രയും തീവ്രമാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP