Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ടു കൊല്ലം കൂടി ജീവിച്ചിരുന്നാൽ നിങ്ങളുടെ ആയുസ്സ് 50 വർഷം വരെ കൂട്ടി കിട്ടിയേക്കും; എലികളിൽ പരീക്ഷിച്ച് വിജയിച്ച പ്രായത്തെ മറികടക്കാനുള്ള കണ്ടുപിടിത്തം ഉടൻ മനുഷ്യരിലേക്കും; ശരാശരി മനുഷ്യായുസ്സ് 150 വർഷമാകുമെന്ന് റിപ്പോർട്ട്

രണ്ടു കൊല്ലം കൂടി ജീവിച്ചിരുന്നാൽ നിങ്ങളുടെ ആയുസ്സ് 50 വർഷം വരെ കൂട്ടി കിട്ടിയേക്കും; എലികളിൽ പരീക്ഷിച്ച് വിജയിച്ച പ്രായത്തെ മറികടക്കാനുള്ള കണ്ടുപിടിത്തം ഉടൻ മനുഷ്യരിലേക്കും; ശരാശരി മനുഷ്യായുസ്സ് 150 വർഷമാകുമെന്ന് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: വൈദ്യശാസ്ത്രം എന്തൊക്കെ പുരോഗതി നേടിയിട്ടുണ്ടെങ്കിലും മനുഷ്യന്റെ ആയുസ് പരമാവധി നീട്ടുന്നതിനുള്ള പരീക്ഷണങ്ങൾ നിരന്തരം നടന്ന് വരുന്നുണ്ട്. ഇപ്പോഴിതാ ഈ രംഗത്ത് വിപ്ലകരമായ ഒരു ചുവട് വയ്പിന് ശാസ്ത്രം തയ്യാറെടുക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഒരു പുതിയ ആന്റി-ഏയ്ജിങ് ടെക്നിക്കിലൂടെ മനുഷ്യരുടെ ആയുസ് 150 വർഷത്തോളം നീട്ടാമെന്നാണ് ഇതിന് പുറകിൽ പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നത്. ഇതിനൊപ്പം 2020 ആകുമ്പോഴേക്കും മനുഷ്യർക്ക് അവയവങ്ങൾ പുനരുൽപാദിപ്പിക്കുന്നതിനുള്ള മാർഗവും തുറന്ന് ലഭിച്ചേക്കാമെന്നാണ് സൂചന. എലികളിൽ പരീക്ഷിച്ച് വിജയിച്ച പ്രായത്തെ മറി കടക്കാനുള്ള കണ്ടുപിടിത്തം ഉടൻ മനുഷ്യരിലേക്കും എത്തുമെന്നാണ് ഗവേഷകർ വെളിപ്പെടുത്തുന്നത്.

ഹാർവാർഡ് പ്രഫസറായ ഡേവിഡ് സിൻക്ലെയറും യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ ഗവേഷകരുമാണ് പുതിയ പ്രക്രിയക്ക് പുറകിൽ പ്രവർത്തിച്ചിരിക്കുന്നത്. കോശങ്ങളെ റീപ്രോഗ്രാമിംഗിന് വിധേയമാക്കുന്ന പ്രക്രിയയാണിത്. പുതി ടെക്നിക്കിലൂടെ മനുഷ്യരുടെ അവയവങ്ങളെ പുനരുൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് സിൻക്ലെയർ പറയുന്നത്. പക്ഷാഘാതം ബാധിച്ചവർക്ക് വീണ്ടും ചലനശേഷി ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്. ഇത് മനുഷ്യരിൽ പരീക്ഷിക്കാൻ രണ്ട് വർഷം കൂടിയെടുക്കുമെന്നാണ് കരുതുന്നത്.

തങ്ങൾ നടത്തിയ പരീക്ഷണത്തിലൂടെ എലികളുടെ ആയുസ് പത്ത് ശതമാനത്തോളം വർധിപ്പിക്കാൻ സാധച്ചിട്ടുണ്ടെന്നാണ് ഈ ഗവേഷകർ വെളിപ്പെടുത്തുന്നത്. വൈറ്റമിൻ ബി ഡെറിവേറ്റീവ് പിൽ നൽകിയതിലൂടെയായിരുന്നു ഇത് സാധ്യമായത്. പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട മുടി കൊഴിയലിനെ ചെറുക്കാനും ഈ പിൽ കഴിക്കുന്നതിലൂടെ സാധിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. ഇത്തരം ഗുളികകൾ അഞ്ച് വർഷത്തിനകം പൊതുജനങ്ങൾക്കായി ലഭ്യമാക്കാൻ സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് ഡോ.സിൻക്ലെയർ പറയുന്നത്. വെറും ഒരു കപ്പ് കാപ്പിയുടെ വിലയെ ഇതിന് നൽകേണ്ടി വരുകയുള്ളുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

എന്നാൽ ശാസ്ത്രം ഇത് മനുഷ്യരിൽ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് സ്ഥിരീകരിക്കുന്നത് വരെ ആരും ഇത്തരം പരീക്ഷണങ്ങൾക്ക് ശ്രമിക്കരുതെന്നും സിൻക്ലെയർ നിർദേശിക്കുന്നു. പുതിയ ടെക്നിക്കിന് പിന്നിൽ പ്രവർത്തിക്കുന്നത് മോളിക്യൂൽ നിക്കോട്ടിനാമൈഡ് അഡെനിനെ ഡൈന്യൂക്ലിയോടൈഡാണ് (എൻഎഡി).മനുഷ്യശരീരത്തിൽ ഊർജം ഉൽപാദിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന കെമിക്കലാണ് എൻഎഡി.പാർക്കിൻസൻസ് വിമാനയാത്രയെ തുടർന്നുണ്ടാകുന്ന ക്ഷീണം തുടങ്ങിയവ ചികിത്സിക്കാൻ ഈ കെമിക്കൽ ഇപ്പോൾ തന്നെ ഉപയോഗിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP