Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പോസ്റ്റ് ഓഫീസുകൾ ബാങ്കുകൾ ആകുമ്പോൾ അതെങ്ങനെ നമ്മളെ ബാധിക്കും..? കേരളത്തിലെ 14 ബ്രാഞ്ചുകൾ അടക്കം മോദി ഇന്നലെ പ്രഖ്യാപിച്ച പേമെന്റ് ബാങ്കിങ് സമ്പ്രദായത്തെ കുറിച്ച് അറിയേണ്ടതെല്ലാം

പോസ്റ്റ് ഓഫീസുകൾ ബാങ്കുകൾ ആകുമ്പോൾ അതെങ്ങനെ നമ്മളെ ബാധിക്കും..? കേരളത്തിലെ 14 ബ്രാഞ്ചുകൾ അടക്കം മോദി ഇന്നലെ പ്രഖ്യാപിച്ച പേമെന്റ് ബാങ്കിങ് സമ്പ്രദായത്തെ കുറിച്ച് അറിയേണ്ടതെല്ലാം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ബാങ്കിങ് രംഗത്ത് വിപ്ലവത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് അഥവാ ഐപിപിബി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് അനുഗ്രഹമാകുമെന്ന പ്രതീക്ഷ ശക്തമാവുകയാണ്. സാധാരണക്കാർക്ക് വർധിച്ച സേവനനിരക്കുകളില്ലാതെ മികച്ച ബാങ്കിങ് സർവീസ് പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് തപാൽ വകുപ്പ് പുതിയ ബാങ്കിങ് സിസ്റ്റം ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ പോസ്റ്റ് ഓഫീസുകൾ ആകുമ്പോൾ അതെങ്ങനെ നമ്മളെ ബാധിക്കും..? എന്ന ചോദ്യം ഇതിനിടെ നിരവധി പേർ ചോദിക്കുന്നുണ്ട്. കേരളത്തിലുള്ള 14 അടക്കം രാജ്യമാകമാനം ഈ ബാങ്കിന് 650 ബ്രാഞ്ചുകളാണുള്ളത്. ഈ ഒരു അവസരത്തിൽ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിങ് സമ്പ്രദായത്തെക്കുറിച്ച് അറിയേണ്ട ചില അടിസ്ഥാന കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

ഇന്നത്തെ സ്മാർട്ട് യുഗത്തിന് യോജിച്ച വിധത്തിലുള്ള വൈവിധ്യമാർന്ന സേവനങ്ങളാണ് ഈ ബാങ്കിൽ നിന്നും ജനത്തിന് വീട്ടുപടിക്കൽ ലഭിക്കുന്നത്. കത്തുകളും പാഴ്സലുകളും നമ്മുടെ വീട്ടിലെത്തിക്കുന്നത് പോലെ പോസ്റ്റ്മാൻ മുഖേനയാണ് ഈ ബാങ്കിങ് സേവനവും നമുക്കരികിലേക്ക് അനായാസമായി എത്തുന്നത്. പോസ്റ്റ് ഓഫീസിന് രാജ്യത്തിന്റെ ഓരോ കുഗ്രാമത്തിൽ പോലും ബ്രാഞ്ചുകളുണ്ടെന്നതിനാൽ ഈ ബാങ്കിന് മിക്കയിടങ്ങളിലുമെത്തിച്ചേരാനാവുമെന്ന ഗുണവുമുണ്ട്. ഡിസംബർ 31 ഓടെ രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളിലേക്കും ഈ ബാങ്കിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശൂർ, പാലക്കാട്, പെരിന്തൽമണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, ഉപ്പള, എന്നിവിടങ്ങളിലാണ് ഐപിപിബിക്ക് ബ്രാഞ്ചുകളുള്ളത്. സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ, കറന്റ് അക്കൗണ്ടുകൾ, ഐപിപിബി മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട് , പണം കൈമാറ്റം തുടങ്ങിയ സർവീസുകളാണ് ഈ നൂതന ബാങ്കിങ് സമ്പ്രദായത്തിലൂടെ നിങ്ങളുടെ പടിവാതിൽക്കലെത്തുന്നത്.കൂടാതെ ഭാരത് ബിൽ പേമെന്റ് സംവിധാനം മുഖേന നിത്യജീവിതവുമായി ബന്ധപ്പെട്ട നൂറിലധികം ബില്ലുകൾ അടയ്ക്കാനും ഇതിലൂടെ സൗകര്യമുണ്ട്. ഇതിന് പുറമെ തപാൽ ഓഫീസ് സേവിങ്സ് അക്കൗണ്ടുകളും ഈ ബാങ്കുമായി ലിങ്ക് ചെയ്യാനാവും.

ബാങ്കാണെങ്കിലും ഐപിപിബിയിൽ നിന്നും ഇടപാടുകാർക്ക് കടം ലഭിക്കില്ലെന്ന് പ്രത്യേകം ഓർക്കുക. ഇക്കാര്യത്തിൽ റിസർവ് ബാങ്കിന്റെ പിടി ഈ ബാങ്കിന് മുകളിലുണ്ട്. എന്നാൽ പഞ്ചാബ് നാഷണൽ ബാങ്കിലൂടെ ഐപിപിബിയിലെ അക്കൗണ്ട് ഉടമകൾക്ക് വായ്പ പ്രദാനം ചെയ്യുന്നതാണ്. ഐപിപിബി , പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഏജന്റായി പ്രവർത്തിക്കുന്നതിലൂടെയാണിത് സാധ്യമാകുന്നത്. ഐപിപിബിയിൽ ഒരു അക്കൗണ്ട് തുറക്കുന്നതിന് ചുരുങ്ങിയ ബാലൻസ് വേണമെന്ന് നിഷ്‌കർഷയില്ലെന്നതും പ്രത്യേകതകയാണ്. സേവിങ്സ് അക്കൗണ്ടിന് മേൽ നാല് ശതമാനമാണ് ഇതിൽ നിന്നും പലിശ പ്രദാനം ചെയ്യുന്നത്.

പരമാവധി ഈ ബാങ്കിൽ നിക്ഷേപിക്കാവുന്നത് ഒരു ലക്ഷം രൂപയാണ്. കറന്റ് അക്കൗണ്ടുകളെടുക്കുന്നതിന് ചുരുങ്ങിയത് 1000 രൂപ ബാലൻസ് വേണമെന്നോർക്കുക.ഇതിലെ ഇൻവെസ്റ്റ്മെന്റിന് പലിശയില്ല. ഈ അക്കൗണ്ടിലും കൂടിയ നിക്ഷേപം ഒരു ലക്ഷം രൂപയിലൊതുക്കിയിരിക്കുന്നു. ഇത്തരത്തിൽ ഐപിപിബിയിൽ നിക്ഷേപത്തിന് പരിധിയുണ്ടെങ്കിലും ഒരു ലക്ഷം രൂപയിലധികം വരുന്ന തുക അക്കൗണ്ടുമായി ബന്ധിപ്പിച്ച പോസ്റ്റൽ സേവിങ്സ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഐപിപിബി ബ്രാഞ്ചുകളിലൂടെ നേരിട്ടോ അല്ലെങ്കിൽ www.ippbonline.com എന്ന വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ വഴിയും ഇതിൽ അക്കൗണ്ടെടുക്കാം.

18 വയസ് തികഞ്ഞവർക്ക് കെവൈസി വിവരങ്ങൾ പ്രദാനം ചെയ്ത് ഐപിപിബിയുടെ മൊബൈൽ ആപ്പിലൂടെയും ഇടപാടുകൾ നടത്താനാവും. പത്ത് വയസ് തികഞ്ഞവർക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാം. ഐപിപിബി എല്ലാ അക്കൗണ്ട് ഹോൽഡർമാർക്കും ക്യൂആർ കോഡടങ്ങിയ കാർഡ് പ്രദാനം ചെയ്യുന്നതാണ്. എന്നാൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ നിന്നും വ്യത്യസ്തമായാണ് ഈ കാർഡ് പ്രവർത്തിക്കുന്നത്. അതായത് അക്കൗണ്ട് നമ്പറോ പാസ് വേഡോ ഇല്ലാതെ ഈ ക്യൂ ആർ കോഡിലൂടെ ട്രാൻസാക്ഷനുകൾ പ്രാവർത്തികമാക്കുന്ന കാർഡാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP