Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയമില്ലാതെ ജീവിതമില്ലെന്ന് വിശ്വസിച്ചെങ്കിലും അധികാരരാഷ്ട്രീയത്തോട് എന്നും അകന്നുനിന്നു; ടി.നിസാർ അഹമ്മദ് ഓർമയായപ്പോൾ നഷ്ടമായത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കേരളത്തിൽ വളർത്തിയ നേതാവിനെ

രാഷ്ട്രീയമില്ലാതെ ജീവിതമില്ലെന്ന് വിശ്വസിച്ചെങ്കിലും അധികാരരാഷ്ട്രീയത്തോട് എന്നും അകന്നുനിന്നു; ടി.നിസാർ അഹമ്മദ് ഓർമയായപ്പോൾ നഷ്ടമായത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കേരളത്തിൽ വളർത്തിയ നേതാവിനെ

രഞ്ജിത്ത് ബാബു

കണ്ണൂർ: അടിയന്തരാവസ്ഥക്കെതിരെയുള പോരാട്ടത്തിന് നേതൃത്വം കൊടുത്ത വിദ്യാർത്ഥി നേതാവായിരുന്നു അന്തരിച്ച ടി.നിസാർ അഹമ്മദ്. 63 വയസ്സായിരുന്നു. ജനതാദൾ എസ്. ദേശീയ നിർവ്വാഹക സമിതി അംഗമാണ്. 1969 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.ഒ. വിന്റെ സംഘാടകനായാണ് നിസാർ അഹമ്മദ് സജീവമായത്. കണ്ണൂർ ചൊവ്വ ഹൈസ്‌ക്കൂൾ യൂണിറ്റ് പ്രസിഡണ്ടായി പ്രവർത്തനമാരംഭിച്ച നിസാർ അഹമ്മദ് എൻ. എസ്. ഒ വിന്റെ സംസ്ഥാന സെക്രട്ടറിയായി.

കെ.എസ്. യു വിന്റെ കുത്തകയായിരുന്ന കണ്ണൂർ എസ്.എൻ കോളേജിൽ ആദ്യത്തെ കെ.എസ്.യു. ഇതര ചെയർമാനായത് നിസാർ അഹമ്മദ് ആയിരുന്നു. തുടർന്ന് പ്രസംഗവും രാഷ്ട്രീയ ശൈലിയും കൊണ്ട് എതിരാളികളുടെ പോലും ആരാധനാ പാത്രമായ നിസാർ 1987 ൽ ജനതാ പാർട്ടിയുടെ കണ്ണൂർ ജില്ലാ പ്രസിഡണ്ടായി. റീജിയണൽ ട്രാൻസ്പോർട്ട് അഥോറിറ്റി മെമ്പർ, കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ബാർ ഫെഡറേഷൻ സംസ്ഥാന വൈസ്് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: എടപ്പകത്ത് ഫായിസ. മക്കൾ: സജിൻ, ജിജിൻ(ഇരുവരും ഗൾഫ്).

കേരളത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും ജനതാദളിനെയും വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവിനെയാണ് അഡ്വ. ടി നിസാർ അഹമ്മദിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ജനതാദൾ(എസ്) ദേശീയ സെക്രട്ടറി ജനറൽ കുൻവർ ഡാനിഷ് അലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തന്റെ സാമ്പത്തികസ്ഥിതിയും ആരോഗ്യസ്ഥിതിയും നോക്കാതെ പാർട്ടിക്കായി പ്രവർത്തിച്ച നേതാവാണ് അഡ്വ. നിസാർ അഹമ്മദ്. അന്ന് രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പ്രസിഡണ്ട് എന്ന പദവിയും നിസാറിന് സ്വന്തമായിരുന്നു.

രാഷ്ട്രീയത്തിന് പുറമേ എച്ച്. എം. എസിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചു പോന്നു. മികച്ച പ്രാസംഗികനും പ്രസംഗ വിവർത്തകനുമായിരുന്നു നിസാർ അഹമ്മദ്. പ്രധാന മന്ത്രിമാരായിരുന്ന ചന്ദ്രശേഖർ, ഐ.കെ. ഗുജ്റാൾ, ദേവ ഗൗഡ തുടങ്ങിയവരുടെ പ്രസംഗങ്ങൾ വിവർത്തനം ചെയ്ത് ജനശ്രദ്ധ ആകർഷിച്ചിരുന്നു. നാല് തവണ കണ്ണൂർ ബാർ അസോസിയേഷന്റെ പ്രസിഡണ്ട് പദവും നിസാറിനെ തേടിയെത്തിയിരുന്നു. രാഷ്ട്രീയമില്ലാതെ ജീവിതമില്ലെന്ന ആശയക്കാരനായിരുന്നു നിസാർ. എന്നാൽ അധികാര രാഷ്ട്രീയത്തോട് താത്പര്യം കാണിക്കാത്തതിനാൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് ശേഷം മത്സര രംഗത്ത് കടന്നു വന്നേയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP