Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ ബംഗ്ലാദേശി ക്രിക്കറ്റ് താരം അപമാനിച്ചു; സംഭവത്തിൽ പരാതിയുമായി ഭർത്താവ് ഷൊയ്ബ് മാലിക്; സാനിയയെ അപമാനിച്ച സാബിർ റഹ്മാനെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ ബംഗ്ലാദേശി ക്രിക്കറ്റ് താരം അപമാനിച്ചു; സംഭവത്തിൽ പരാതിയുമായി ഭർത്താവ് ഷൊയ്ബ് മാലിക്; സാനിയയെ അപമാനിച്ച സാബിർ റഹ്മാനെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

മറുനാടൻ ഡെസ്‌ക്‌

ധാക്ക: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ ബംഗ്ലാദേശ് ക്രിക്കറ്റ് താരം അപമാനിച്ചുവെന്ന് പരാതി. സാനിയയുടെ ഭർത്താവും പാക് ക്രിക്കറ്റ് ടീം മുൻ നായകനുമായ ഷൊയ്ബ് മാലിക്കാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗ്ലാദേശ് താരം സാബിർ റഹ്മാനാണ് സാനിയയെ സ്ഥിരമായി ശല്യം ചെയ്തിരുന്നത്.

സാനിയ മിർസയോട് താരം മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാന് പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാലു വർഷം മുമ്പ് പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനായി ബംഗ്ലാദേശിൽ എത്തിയപ്പോൾ താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ പരാതി. എന്നാൽ മാലിക്കിന്റെ പരാതിയെ തുടർന്ന് താരത്തിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നതിനെപ്പറ്റി ഇതുവരെ മാലിക്കിന് അറിയിപ്പ് നൽകിയിട്ടില്ല. അച്ചടക്ക നടപടി പലതവണ നേരിട്ടിട്ടുള്ള താരമാണ് സാബിർ റഹ്മാൻ.

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കാനെത്തിയപ്പോൾ മാലിക്കിനൊപ്പം ഭാര്യ സാനിയയും ഉണ്ടായിരുന്നു. ഈ സമയത്താണ് സാബിർ തുടർച്ചയായി സാനിയയെ പിന്നാലെ കൂടി ശല്യം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP