Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരണം വരെ അവൾ എന്നെയും വീട്ടുകാരെയും നോക്കും എന്ന് എനിക്ക് ഉറപ്പാണ്! ഫേസ്‌ബുക്ക് വഴി തുടങ്ങിയ സൗഹൃദം ഒടുവിൽ പ്രണയത്തിലായി; ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹം കഴിച്ചു; സുഹൃത്തുക്കളിൽ ആരോ വിവാഹ ശേഷമുള്ള ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാവാം; സോഷ്യൽ മീഡിയ വഴി നേരിടുന്ന അപമാനത്തിൽ മനംനൊന്ത് ദമ്പതികൾ മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു

മരണം വരെ അവൾ എന്നെയും വീട്ടുകാരെയും നോക്കും എന്ന് എനിക്ക് ഉറപ്പാണ്! ഫേസ്‌ബുക്ക് വഴി തുടങ്ങിയ സൗഹൃദം ഒടുവിൽ പ്രണയത്തിലായി; ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹം കഴിച്ചു; സുഹൃത്തുക്കളിൽ ആരോ വിവാഹ ശേഷമുള്ള ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാവാം; സോഷ്യൽ മീഡിയ വഴി നേരിടുന്ന അപമാനത്തിൽ മനംനൊന്ത് ദമ്പതികൾ മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു

ആർ പീയൂഷ്

കണ്ണൂർ: പ്രായ പൂർത്തിയായവർക്ക് വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്? ഞങ്ങൾ വിവാഹം കഴിച്ചതിൽ എന്തിനാണ് മറ്റുള്ളവർക്ക് ഇത്ര അമർഷം? ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന് ഉള്ള മനസമാധാനം കളയരുത്. സോഷ്യൽ മീഡിയ വഴി മലയാളികൾ അപമാനിച്ചു കൊണ്ടിരിക്കുന്ന ദമ്പതികളായ മട്ടന്നൂർ തില്ലങ്കേരി സ്വദേശി സരീഷും ഭാര്യ അർച്ചനയും സമൂഹത്തിനോട് ചോദിക്കുന്ന വാക്കുകളാണിത്. നിറം കുറഞ്ഞു പോയതും തടി കൂടിപോയതും കൊണ്ടും യുവതിയെയും വണ്ണം കുറഞ്ഞു പോയതു കൊണ്ടും നിറം അൽപം കൂടുതലായതുകൊണ്ടും യുവാവിനെയും സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൾ വളഞ്ഞിട്ടാക്രമിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങൾ സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് 39 കാരി 18 കാരനെ വിവാഹം കഴിച്ചു എന്ന തരത്തിൽ അപമാനിക്കുകയാണ്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള ആക്രമണത്തെപ്പറ്റി ഇരുവരും മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

ഫെയ്സ് ബുക്ക് വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പരസ്പരം കണ്ട് ഇഷ്ട്ടപ്പെട്ടിട്ട് തന്നെയാണ് വിവാഹത്തെപറ്റി ഞങ്ങൾ ചിന്തിക്കുന്നത്. ഇരുവീട്ടുകാരോടും കാര്യങ്ങൾ പറഞ്ഞപ്പോൾ ആർക്കും എതിർപ്പുണ്ടായില്ല. അതോടെ ഓഗസ്റ്റ് 30 ന് ചേർത്തലയ്ക്ക് സമീപം തുറവൂരിലുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. അവിടെ നിന്നും തില്ലങ്കേരിയിലെ വീട്ടിലെത്തി സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് ഫെയ്സ് ബുക്ക് വഴി ഞങ്ങളുടെ ഫോട്ടോയും അതിൽ 'ദുരന്തം വരുന്ന വഴിയേ.. കാർക്കോട് ചാലിൽ പറമ്പത്ത് രുപ്പിയുടെ മകൻ സരീഷ് 19 വയസ്സ് ഭാർഗ്ഗവി 38 വയസ്സ് വിവാഹിതരായി ' എന്ന തരത്തിൽ ഒരു പോസ്റ്റ് കാണുന്നത്. ആദ്യം ഒന്നും മനസ്സിലായില്ല. എന്നാൽ ഞങ്ങളുടെ സുഹൃത്തുക്കൾ ഇക്കാര്യം ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്. ഇതോടെ മാനസിക മായി ഏറെ തകർന്നു പോയി. സരീഷും അർച്ചനയും പറഞ്ഞു.

എന്റെ ഭാര്യയ്ക്ക് അൽപ്പം വണ്ണം കൂടുതലാണെന്നേയുള്ളൂ അതൊന്നും എനിക്ക് പ്രശ്നമില്ല. അവളുടെ മനസ്സിന്റെ സൗന്ദര്യം മാത്രമാണ് ഞാൻ നോക്കിയത്. മരണം വരെയും അവൾ എന്നെ ജീവനു തുല്യം തന്നെ സ്നേഹിക്കുമെന്ന് ഉറപ്പാണ്. എന്റെ മാതാപിതാക്കൾക്ക് നല്ലൊരു മകളായിരിക്കും. എന്തിനാണ് മറ്റുള്ളവർ ഞങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നത്? സരീഷ് ചോദിക്കുന്നു. സരീഷിന്റെ ഭാര്യ അർച്ചനയും ഏറെ ദുഃഖിതയാണ്. വ്യാജ പ്രചരണം മാനസികമായി ഏറെ തളർത്തിയിരിക്കുകയാണ്. മറ്റുള്ളവരുടെ സോഷ്യൽ മീഡിയയിലെ കമന്റുകളും മറ്റും കാണുമ്പോൾ ഏറെ പ്രയാസമുണ്ടാക്കുന്നുമുണ്ടെന്ന് അർച്ചന പറഞ്ഞു. അതേ സമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ മുഖ വിലയ്ക്കെടുക്കേണ്ട എന്നാണ് രണ്ടുപേരുടെയും വീട്ടുകാർ പറയുന്നത്.

കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ കാർക്കോട് സ്വദേശി 21 കാരൻ ആലപ്പുഴ സ്വദേശിയായ യുവതിയെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടാണ് സമൂഹ മാധ്യമങ്ങളിൽ പരിഹാസ ശരങ്ങളുയർന്നത്. കാർക്കോട്ടെ സരീഷിന്റെ വീട്ടിൽ മാതാപിതാക്കളോടൊപ്പം തന്നെയാണ് ദമ്പതികൾ കഴിയുന്നത്. സോഷ്യൽ മീഡിയയിൽ ഇവരെ അപമാനിച്ചവർക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇവർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ എല്ലാവിധമായ സഹായവും ഉണ്ടാകുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി സനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിവാഹ സമയത്തെടുത്ത ഫോട്ടോ പ്രചരിപ്പിച്ചയാൾക്കെതിരെ ജില്ലാ പൊലീസ് മോധാവിക്ക് പരാതി നൽകാനൊരുങ്ങുകയാണ് നവ ദമ്പതികൾ. വ്യാജ പ്രചരണം നടത്തുന്ന ഇത്തരക്കാർക്കെതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP