Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സതാംപ്ടൺ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ടിന് സ്വന്തം; നാലാം ടെസ്റ്റിൽ ഇന്ത്യൻ തോൽവി 60 റൺസിന്; കോലിക്കും റഹാനയ്ക്കും അർധസെഞ്ച്വറി; മൊയ്ൻ അലിക്ക് നാല് വിക്കറ്റ്; അവസാന ടെസ്റ്റ് വെള്ളിയാഴ്ച ഓവലിൽ

സതാംപ്ടൺ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ടിന് സ്വന്തം; നാലാം ടെസ്റ്റിൽ ഇന്ത്യൻ തോൽവി 60 റൺസിന്; കോലിക്കും റഹാനയ്ക്കും അർധസെഞ്ച്വറി; മൊയ്ൻ അലിക്ക് നാല് വിക്കറ്റ്; അവസാന ടെസ്റ്റ് വെള്ളിയാഴ്ച ഓവലിൽ

സ്പോർട്സ് ഡെസ്‌ക്‌

സതാംപ്ടൺ: മുൻ പര്യടനങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനവുമായി ബൗളിങ് നിര മികവ് പുറത്തെടുത്തെങ്കിലും വിരാട് കോലിക്കൊപ്പം നെഞ്ച് വിരിച്ച് നിക്കാൻ ഇന്ത്യൻ നിരയിൽ ആണായി പിറന്ന മറ്റൊരു ബാറ്റ്‌സ്മാൻ ഇല്ലാതെപോയി. നാലാം ടെസ്റ്റിൽ കളി തീരാൻ ഒരു ദിവസം ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് 60 റൺസ് വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 245 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 184 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയിൽ ഇനി ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ബാക്കിയുള്ളത്.

നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി വിരാട് കോലി പുറത്തായതിന് പിന്നാലെ ഇന്ത്യ പതിവ് പോലെ തകർന്നുവീഴുകയായിരുന്നു. 58 റൺസെടുത്ത് കോലി പുറത്തായതിന് പിന്നാലെ ഹാർദിക് പാണ്ഡ്യ വന്നത്‌പോലെ മടങ്ങി. അക്കൗണ്ട് തുറക്കും മുമ്പ് പാണ്ഡ്യയെ സ്റ്റോക്ക്സ് റൂട്ടിന്റെ കൈയിലെത്തിച്ചു. 12 പന്തിൽ 18 റൺസെടുത്ത് നിലയുറപ്പിക്കാൻ ശ്രമിക്കവെ റിഷഭ് പന്തും പുറത്തായി.

പിന്നീട് നാല് റൺസ് ചേർക്കുന്നതിടയിൽ ഇന്ത്യ രണ്ട് വിക്കറ്റ് കളഞ്ഞു. 51 റൺസെടുത്ത രഹാനയെ മോയിൻ അലി വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടടുത്ത ഓവറിൽ ഇഷാന്ത് ശർമ്മയും വിക്കറ്റിന് മുന്നിൽ കുരുങ്ങി. എട്ടു റൺസെടുത്ത മുഹമ്മദ് ഷമിക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. അവസാന വിക്കറ്റിൽ ചെറുത്തുനിൽക്കാൻ ശ്രമിച്ച അശ്വിനെ (25) കറൻ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു.

നാല് വിക്കറ്റ് വീഴ്‌ത്തിയ മോയിൻ അലി തന്നെയാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ചത്. ഇതോടെ രണ്ടിന്നിങ്സിലുമായി മോയിൻ അലിക്ക് ഒമ്പത് വിക്കറ്റ് ലഭിച്ചു സ്റ്റോക്ക്സ് രണ്ട് വിക്കറ്റെടുത്തു. സ്‌കോർ: ഇംഗ്ലണ്ട്- 246 & 271, ഇന്ത്യ- 273 & 184

നാലാം വിക്കറ്റിൽ അജിങ്ക്യ രഹാനെയുമായി 104 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കോലി ക്രീസ് വിട്ടത്. മോയിൻ അലിയുടെ പന്തിൽ അലെസ്റ്റയർ കുക്കിനാണ് ക്യാച്ച്. 130 പന്തിൽ നാല് ഫോറിന്റെ അകമ്പടിയോടെ 58 റൺസാണ് കോലി അടിച്ചെടുത്തത്. 245 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 22 റൺസെടുക്കുന്നതിനിടയിൽ ആദ്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. ഈ തകർച്ചയിൽ നിന്ന് ഇന്ത്യയെ കര കയറ്റിയത് കോലിയും രഹാനെയും ചേർന്നാണ്.

അക്കൗണ്ട് തുറക്കും മുമ്പ് കെ.എൽ രാഹുലിനെ സ്റ്റുവർട്ട് ബ്രോഡ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ ചേതേശ്വർ പൂജാര (5)യും പുറത്തായി. പൂജാരയെ ആൻഡേഴ്സൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. അടുത്ത ഓവറിൽ ആൻഡേഴ്സൺ വീണ്ടും ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചു. 29 പന്തിൽ 17 റൺസെടുത്ത് മുന്നേറുകയായിരുന്ന ധവാനെ ആൻഡേഴ്സൺ സ്റ്റോക്ക്സിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP