Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെട്രോൾ വില 82ഉം ഡീസൽ വില 76ഉം കടന്ന് മേൽപോട്ട്; ഇന്നലെ മാത്രം കൂടിയത് ലിറ്ററിന് 32 പൈസ; എല്ലാവരും പുനർനിർമ്മാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് കുതിക്കുന്നു; ആർക്കും തൊടാൻ ആവാത്ത പോലെ ലാഭക്കുതിപ്പിൽ എണ്ണക്കമ്പനികൾ

പെട്രോൾ വില 82ഉം ഡീസൽ വില 76ഉം കടന്ന് മേൽപോട്ട്; ഇന്നലെ മാത്രം കൂടിയത് ലിറ്ററിന് 32 പൈസ; എല്ലാവരും പുനർനിർമ്മാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് കുതിക്കുന്നു; ആർക്കും തൊടാൻ ആവാത്ത പോലെ ലാഭക്കുതിപ്പിൽ എണ്ണക്കമ്പനികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ധന വിലയിൽ വീണ്ടും വൻ വർധന. കൊച്ചി നഗരത്തിൽ പെട്രോൾ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നലത്തെ വില. ലീറ്ററിന് 32 പൈസയാണ് ഇന്നലെ മാത്രം കൂടിയത്. ഡീസൽ വില നഗരത്തിനുള്ളിൽ 75 കടന്നു. കൊച്ചിയിൽ നഗരപരിധിക്കു പുറത്ത് പെട്രോൾ വില 82 രൂപയ്ക്കു മുകളിലെത്തി. ഡീസൽ വില 76 രൂപയും കടന്നു.

രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാൻ കാരണമാകുന്നത്. തിരുവനന്തപുരം നഗരത്തിൽ 82 രൂപ 28 പൈസയാണ് പെട്രോൾ വില. നഗരത്തിനു പുറത്ത് ഒരു ലീറ്റർ പെട്രോളിന് 83 രൂപയിലധികം നൽകണം. ഡീസലിന് നഗരത്തിനുള്ളിൽ 76.06 രൂപയാണു വില. കോഴിക്കോട് നഗരത്തിലും പെട്രോൾ വില ലീറ്ററിന് 82 രൂപയിലെത്തി. 75.78 രൂപയാണു ഡീസൽ വില.

സംസ്ഥാനത്ത് മഹാപ്രളയത്തിന് ശേഷം ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളോ യുവജനസംഘടനകളോ ശ്രദ്ധിക്കുന്നില്ല. പുനർനിർമ്മാണത്തിലുംവ ശുീകരണത്തിലുമാണ് ഭൂരിഭാഗം പാർട്ടികളിലേയും യുവാക്കൾ. ഈ അവസരമാണ് എണ്ണകമ്പനികൾ മുതലെടുക്കുന്നത് എന്നതാണ് വാസ്തവം. വിലവർധനവിനെതിെ ആരും ഒരുപ്രതിഷേധവുമായി വരില്ലെന്നും ഈ സന്ദർഭത്തിൽ അവർ ഉറപ്പിക്കുന്നു.

സകല നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയാണ് എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നത്. ഒരു ദുരന്തം നേരിട്ട് അതിൽ നിന്ന് കരകയറാൻ ഒരു സംസ്ഥാനവും അവിടുത്തെ ജനങ്ങളും പൊരുതുന്നതിന് ഇടയിലാണ് കമ്പനികളുടെ ഈ പകൽക്കൊള്ള. ഇത്തരത്തിൽ കോടികളുടെ ലാഭമാണ് ഒരുപ്രതിഷേധവും ഉണ്ടാകില്ലെന്ന് ഉറപ്പുള്ള സമയത്ത് എണ്ണക്കമ്പനികൾ കൊയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP