Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

21 മൈൽ നീന്തി ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ചരിത്രം സൃഷ്ടിച്ചു

21 മൈൽ നീന്തി ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ചരിത്രം സൃഷ്ടിച്ചു

പി.പി. ചെറിയാൻ

സാൻകാർലോസ് (കാലിഫാർണിയ): 21 മൈൽ തുടർച്ചയായി 16 മണിക്കൂറിനുള്ളിൽ താഹൊ തടാകത്തിലൂടെ നീങ്ങി ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി എയ്ജൽ മൂർ ചരിത്രം സൃഷ്ടിച്ചു.15 വയസ്സുള്ള എയ്ജൽ കാലിഫോർണിയാ നെവേഡ അതിർത്തിയിലെ താഹൊ തടാകത്തിന്റെ ക്യാമ്പ് റിച്ചർഡസൻ ഭാഗത്തു നിന്നും ആരംഭിച്ച മാരത്തോൺ നീന്തൽ ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 12.30 ന് ഇൻക്ലൈയിൻ വില്ലേജിന് സമീപമാണ് അവസാനിപ്പിച്ചത്.

കരയിൽ നിന്നും മറു കരയിലേക്ക് 21.3 മൈൽ (35 കിലോമീറ്റർ) നീന്തുന്നതിനിടയിൽ ഓരോ അര മണിക്കൂറിലും അൽപാൽപം കഴിച്ച ചിക്കൻ സൂപ്പായിരുന്നു തനിക്കാവശ്യമായ ഊർജ്ജം പകർന്നതെന്ന് എയ്ജൽ പറഞ്ഞു.ഈ നീന്തൽ സാഹസത്തിന് മുൻപ് കാറ്റലിന, സാന്റ ബാർബറ ചാനലുകൾ കൂടി ഈ കൊച്ചു മിടുക്കി നീന്തി കടന്നിട്ടുണ്ട്. ഇത്രയും ചെറിയ പ്രായത്തിൽ ഈ ദൗത്യം പൂർത്തിയാക്കുന്ന ആദ്യ പെൺ കുട്ടിയാണ് എയ്ജൽ. 13 വയസ്സിൽ ആദ്യമായി തുടർച്ചയായി സാന്റാ ക്രൂസ് കാപ്പിറ്റോലാ ചാനൽ 12 മണിക്കൂറിനുള്ളിൽ നീന്തിയാണ് ഇവർ മാരത്തോൺ നീന്തലിന് തുടക്കമിട്ടത്.

ചിലി, സ്വീഡൻ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും എയ്ജൽ തന്റെ നീന്തൽ പ്രകടനം നടത്തിയിട്ടുണ്ട്. ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ ഉദ്ദാരണത്തിന് ഫണ്ട് ശേഖരിക്കുന്നതിനും ഈ നീന്തലിനിടയിൽ ഈ കുട്ടി സമയം കണ്ടെത്തിയിരുന്നു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP