Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിൽ ഒരു ഐപിഎസ് ഓഫിസറുടെ ജീവന് പോലും സുരക്ഷയില്ലേ? മലയാളികൾ ട്രോളിയ ആ മരണ വാർത്ത സത്യമാണെന്ന് വിശ്വസിച്ച് ഉത്തരേന്ത്യക്കാർ; പരസ്പരം സീരിയലിലെ ദീപ്തിയുടെയും സൂരജിന്റെയും മരണ ട്രോൾ കൈവിട്ടു പോകുന്നു

കേരളത്തിൽ ഒരു ഐപിഎസ് ഓഫിസറുടെ ജീവന് പോലും സുരക്ഷയില്ലേ? മലയാളികൾ ട്രോളിയ ആ മരണ വാർത്ത സത്യമാണെന്ന് വിശ്വസിച്ച് ഉത്തരേന്ത്യക്കാർ; പരസ്പരം സീരിയലിലെ ദീപ്തിയുടെയും സൂരജിന്റെയും മരണ ട്രോൾ കൈവിട്ടു പോകുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ട്രോളിയത് പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐപിഎസിനെയും സൂരജിനെയും ആയിരുന്നു. ഇരുവരുടെയും മരണത്തെ കുറിച്ചുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. ദീപ്തിക്കും സൂരജിനും ആദരാഞ്ജലികൾ അർപ്പിച്ചും മറ്റും നിരവധി ട്രോളുകളാണ് ഇറങ്ങിയത്.

എന്നാൽ ട്രോളുകൾ കൈവിട്ടു പോയപ്പോൾ സീരിയൽ ഐപിഎസ് ഓഫിസറുടെ മരണം യഥാർത്ഥ ഐപിഎസ് ഓഫിസറുടെ മരണമാണെന്ന് വിശ്വസിച്ചിരിക്കുകയാണ് പലരും. ഉത്തരന്ത്യേക്കാരാണ് ദീപ്തി ഐപിഎസിന്റെ മരണം യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചതാണെന്ന് വിശ്വസിച്ച് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉത്തരേന്ത്യയിൽ നടക്കുന്ന രാഷ് ട്രീയ ആരോപണങ്ങൾ കൂട്ടിചേർത്താണ് ഇപ്പോൾ ട്രോളുകളും കമറ്റുകളും വരുന്നത്. ദീപ്തി എന്ന പൊലീസ് ഓഫീസറും ഭർത്താവും ബോബ് സ്ഫോടനത്തിൽ മരിച്ചുവെന്നും ഇവിടത്തെ ഗവൺമെന്റ നിഷ്‌ക്രിയർ ആണെന്നും ഉള്ള ട്രോളാണ് നോർത്ത് ഇന്ത്യയിൽ നിന്നുള്ള ആൾക്കാർ സീരിയസായി എടുത്തത്.

പരസ്പരം സീരിയലിലൂടെ ജനങ്ങൾ നെഞ്ചേറ്റിയ കഥാപാത്രമായിരുന്നു ദീപ്തി ഐപിഎസ്. 1524 എപ്പിസോഡുകളാണ് ഈ സീരിയൽ സംപ്രേഷണം ചെയ്തത്. വെള്ളിയാഴ്‌ച്ച സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗം കാണിച്ചത്.

മരണപ്പെടുന്ന രംഗങ്ങൾ എപ്പിസോഡിന്റെ അവസാന ഭാഗങ്ങളിൽ കാണിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ വരുകയും ചെയ്തു. എന്നാൽ മലയാളികൾ തമാശയാക്കി മാറ്റിയ ആ മരണത്തിന്റെ ട്രോളുകൾ ഇപ്പോൾ കൈവിട്ടു പോകുന്ന അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP