Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രളയത്തിൽ തകർന്ന വയനാടിന് കൈത്താങ്ങായി കുവൈറ്റ് വയനാട് അസോസിയേഷൻ

പ്രളയത്തിൽ തകർന്ന വയനാടിന് കൈത്താങ്ങായി കുവൈറ്റ് വയനാട് അസോസിയേഷൻ

ക്യാമ്പുകളിൽ നിന്നും മടങ്ങുന്ന പ്രളയബാധിതരായ നിർധനർക്ക് കഴിയുന്നത്ര സഹായം നൽകുവാൻ കുവൈറ്റ് വയനാട് അസോസിയേഷൻ (KWA) തീരുമാനിച്ചു . ഈ വർഷത്തെ ഓണാഘോഷം മുതലുള്ള എല്ലാ ആഘോഷപരിപാടികളും മാറ്റിവെച്ച് ആദ്യപടിയായി 6 ലക്ഷം രൂപ ഇതിനായി സമാഹരിച്ചു.

അസോസിയേഷൻ വയനാട് ജില്ലയിലെ കൺവീനർ റോയ് മാത്യു പ്രളയബാധിതരായ ഉൾഗ്രാമങ്ങളിൽ സന്ദർശനം നടത്തി തിരഞ്ഞെടുക്കുന്ന ഏറ്റവും അർഹരായവർക്ക് പുനരധിവാസവുമായി ബന്ധപ്പെട്ട വസ്തുവകകൾ നേരിട്ട് വാങ്ങിച്ചു നൽകുവാൻ ഈ തുക വിനിയോഗിക്കും. ഒപ്പം പ്രളയക്കെടുതിയിൽ ഉൾപ്പെട്ട അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ വർഷം ബത്തേരി എം ഇ എസ് ആശുപത്രിയിൽ ആശ്രയ എന്ന പേരിൽ 10 ലക്ഷം രൂപയോളം ചിലവഴിച്ചു സൗജന്യ ഡയാലിസിസ് മെഷിൻ സ്ഥാപിച്ചതും എല്ലാവർഷവും വിദ്യാ കിരൺ എന്ന 100 നിർദ്ധന വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്ന പദ്ധതിയും അടക്കം വളരെ കാര്യക്ഷമമായ രീതിയിൽ കുവൈറ്റ് വയനാട് അസോസിയേഷൻ നാട്ടിലെ സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP