Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർ.എസ്.സി ജിദ്ദ ഹജ്ജ് വളണ്ടിയേഴ്‌സിനെ ആദരിച്ചു

ആർ.എസ്.സി ജിദ്ദ ഹജ്ജ് വളണ്ടിയേഴ്‌സിനെ ആദരിച്ചു

ജിദ്ദ: രിസാല സ്റ്റഡി സർക്കിളിന് കീഴിൽ ജിദ്ദയിൽ നിന്നും ഈ വർഷം ഹജ്ജ് സേവനത്തിനിറങ്ങിയ മുഴുവൻ ഹജ്ജ് സന്നദ്ധ സേവകരെയും ആർ എസ് സി ജിദ്ധ സെൻട്രൽ കമ്മറ്റി ആദരിച്ചു.ആർ എസ് സി ജിദ്ദ സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ സി എഫ് നാഷണൽ ദഅവാ പ്രസിഡന്റ് മുഹിയുദ്ധീൻ സഅദി കൊട്ടൂക്കര ഉദ്ഘടനം ചെയ്തു.

ആരാധനകളിൽ കൂടുതൽ പുണ്യമുള്ളതും ഇസ്ലാം മുൻഗണന നൽകിയതും പ്രവാചകൻ പഠിപ്പിച്ചതും സഹ ജീവികളോടുള്ള സ്നേഹവും സഹായവുമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി..ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുനൂറോളം വളണ്ടിയേഴ്സിനെ സൗദി നാഷണൽ കമ്മറ്റിയുടെ പ്രത്യേക അനുമോദന പത്രം നൽകിയാണ് ആദരിച്ചത്.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ ഐ സി എഫ് സൗദി നാഷണൽ പ്രസിഡന്റ് ഹബീബ് കോയ തങ്ങൾ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.

പ്രവർത്തനങ്ങൾക്കിടയിലുണ്ടായ തങ്ങളുടെ അനുഭവങ്ങൾ വളണ്ടിയേഴ്സ് സദസ്സിന് മുന്നിൽ അവതരിപ്പിച്ചു. അടുത്ത വർഷവും സേവനത്തിന് രംഗത്തുണ്ടാവുമെന്ന് സ്വയം ദൃഢനിശ്ചയം ചെയ്താണ് ഓരോ പ്രവർത്തകനും തങ്ങളുടെ വാക്കുകൾ അവസാനിപ്പിച്ചത്. വണ്ടിയർ കോർ പ്രവർത്തനങ്ങൾ കൂടുതൽ സുഖമമാക്കാൻ ആർ എസ് സി സൗദി നാഷണൽ കമ്മിറ്റി വളണ്ടിയേഴ്സിന്റെ അഭിപ്രയങ്ങളും നിർദ്ദേശങ്ങളും പ്രത്യേക പോർട്ടൽ സംവിധാനം വഴി രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ എക്‌സിക്യൂട്ടീവ് അംഗം റാഷിദ് മാട്ടൂൽ അറിയിച്ചു. ഐ സി എഫ് സെൻട്രൽ സെക്രട്ടറി ഖാദർ മാസ്റ്റർ , അബ്ദുൽ നാസർ അൻവരി ,ബഷീർ പറവൂർ ,ഖലീൽ റഹ്മാൻ,മുഹ്‌സിൻ സഖാഫി തുടങ്ങിയവർ ആശംസ അറിയിച്ചു. ഇർഷാദ് കടമ്പോട് സ്വാഗതവും മുഹമ്മദ് സഖാഫി മടവൂർ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP