Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാ. ടോം ഉഴുന്നാലിൽ റോക്ക് ലാൻഡ് സെന്റ് മേരീസ് പള്ളിയിൽ കുർബാന അർപ്പിക്കുന്നു

ഫാ. ടോം ഉഴുന്നാലിൽ റോക്ക് ലാൻഡ് സെന്റ് മേരീസ് പള്ളിയിൽ കുർബാന അർപ്പിക്കുന്നു

ജോയിച്ചൻ പുതുക്കുളം

ന്യു യോർക്ക്: യമനിൽ ഒന്നര വർഷം ഐ.എസ്. തടവിൽ കഴിഞ്ഞ ശേഷം മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ചൊവ്വാഴ്ച ( സെപ്റ്റംബർ4) വൈകിട്ട് 6:30നു റോക്ക് ലൻഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ (വെസ്ലി ഹിൽസ്) വിശുദ്ധ കുർബാന അർപ്പിക്കും.

തുടർന്ന് ഇടവകാംഗങ്ങളോട് അദ്ദേഹം സംസാരിക്കും.പള്ളിയിലെ എട്ടു നോമ്പ് ആചരണത്തിനു ഇന്ന് തുടക്കം കുറിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ വൈകിട്ട് 6:30നു വി. കുർബാന.

സെപ്റ്റംബർ 7 വെള്ളി വൈകിട്ട് 6:30: സെന്റ് ജൂഡ് നൊവേന; പ. കുർബാനയുടെ വാഴ്‌വ്; പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാൾ കൊടിയേറ്റ്: ഫാ. ഏബ്രഹം വല്ലയിൽ. വി. കുർബാനയും പ്രസംഗവും ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ

സെപ്റ്റംബർ 8 ശനി വൈകിട്ട് 6:30: നിത്യസഹായ മാതാവിനോടുള്ളനൊവേന, പ. കുർബാനയുടെ വാഴ്‌വ്, വി. കുർബാന (ഇംഗ്ലീഷ് സീറൊ മലബാർ ക്രമം) പ്രസുദേന്തി വാഴ്ച2018. വികാരി ഫാ. തദ്ദേവുസ് അരവിന്ദത്ത്സെപറ്റംബർ 9 ഞായർ വൈകിട്ടു 4 മണി: വി. കർബാന: ഫാ. ബിജു പീറ്റർ നാറാണത്ത്. പ്രസംഗം ഫാ. റോയ് ചേറ്റാനിയിൽ. പ്രദക്ഷണം, പ. കുർബാനയുടെ വാഴ്‌വ്, പ്രസുദേന്തി വാഴ്ച 2019.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP