Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോറൽസ്പ്രിങ് ദേവാലയത്തിൽ ആരോഗ്യമാതാവിന്റെ തിരുനാൾ സെപ്റ്റംബർ 7 മുതൽ 10 വരെ

കോറൽസ്പ്രിങ് ദേവാലയത്തിൽ ആരോഗ്യമാതാവിന്റെ തിരുനാൾ സെപ്റ്റംബർ 7 മുതൽ 10 വരെ

ജോയിച്ചൻ പുതുക്കുളം

സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ കോറൽസ്പ്രിംഗിലുള്ള ഔവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ഫൊറോന ദേവാലയത്തിൽ ആരോഗ്യമാതാവിന്റെ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആഘോഷങ്ങളേക്കാളേറെ പ്രാർത്ഥനയ്ക്കും ദൈവാരാധനയ്ക്കും ദൈവവചന പ്രഘോഷണത്തിനും മുൻതൂക്കം കൊടുക്കുന്ന ഇരുപത്തിനാല് കുടുംബങ്ങളാണ് ഈ തിരുനാൾ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാർ.

ഓഗസ്റ്റ് 31 വെള്ളിയാഴ്ച മുതൽ ഒമ്പത് ദിവസത്തേക്ക് മാതാവിന്റെ നൊവേനയും പ്രത്യേക പ്രാർത്ഥനകളുമുണ്ടായിരിക്കുന്നതാണെന്നു ഫൊറോന ഇടവക വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിൽ അറിയിച്ചു. ദൈവ വചന പ്രഘോഷണത്തിന്റെ ഭാഗമായി തിരുനാൾ ഒരുക്കങ്ങളുടെ തുടക്കത്തിൽ സെപ്റ്റംബർ ഒന്നാം തീയതി ശനിയാഴ്ച രാവിലെ മുതൽ വൈകുന്നേരം 5 മണി വരെ റവ.ഫാ. ഡൊമിനിക് കൂട്ടിയാനി സി.എം.എഫ് നയിക്കുന്ന ഏകദിന ധ്യാനവും ദൈവാരാധനയുമുണ്ടായിരിക്കുമെന്നു കൈക്കാരന്മാരായ ബിനോയി, സ്‌കറിയ, മനോജ്, സക്കറിയ എന്നിവർ അറിയിച്ചു.

സെപ്റ്റംബർ ഏഴാം തീയതി വെള്ളിയാഴ്ച രജതജൂബിലിയും സുവർണ്ണജൂബിലിയും ആഘോഷിക്കുന്ന ദമ്പതികൾക്കായി പ്രത്യേക പ്രാർത്ഥനാദിനമായി കൊണ്ടാടുന്നതാണെന്നു ഇടവക സെക്രട്ടറി ലാലി ബെന്നി പാറത്തലയ്ക്കൽ അറിയിച്ചു. സെപ്റ്റംബർ ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 6.45-നു റവ.ഫാ. സിബി കൊച്ചീറ്റത്തോട്ട് തിരുനാൾ കൊടിയേറ്റം നടത്തുന്നതായിരിക്കും. സെപ്റ്റംബർ എട്ടാംതീയതി വൈകുന്നേരം 5.15-നു റവ.ഫാ. സിബിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന റാസ കുർബാന ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബർ ഒമ്പതാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തിരുനാൾ കുർബാന രൂപതാ ചാൻസിലർ റവ.ഫാ. ജോണിക്കുട്ടി പുലിശേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്. തിരുനാൾ സന്ദേശം മോൺ ജോർജ് പുതുശേരിൽ നൽകുന്നതായിരിക്കും. തിരുനാൾ കുർബാനയ്ക്കുശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണെന്നു പ്രസുദേന്തിമാർ അറിയിച്ചു.

സെപ്റ്റംബർ പത്താംതീയതി തിങ്കഴാഴ്ച വൈകിട്ട് 7 മണിക്കുള്ള വി. കുർബാനയ്ക്കുശേഷമുള്ള കൊടിയിറക്ക് ചടങ്ങോടുകൂടി ഈവർഷത്തെ തിരുനാൾ സമാപിക്കുമെന്നു ഫൊറോന ഇടവക വികാരി തോമസ് കടുകപ്പള്ളിൽ അച്ചൻ അറിയിച്ചു.ജസി പാറത്തുണ്ടിൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP