Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിയോളജിയിൽ ബിരുദാനന്തര ബിരുദവുമായി ആദ്യ ബാച്ച് ന്യൂജേഴ്സിയിലെ സോമർസെറ്റിൽ നിന്നും

തിയോളജിയിൽ ബിരുദാനന്തര ബിരുദവുമായി ആദ്യ ബാച്ച് ന്യൂജേഴ്സിയിലെ സോമർസെറ്റിൽ നിന്നും

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്സി: താമരശ്ശേരി രൂപാതയിലെ ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ് കേന്ദ്രീകരിച്ച് ന്യൂ ജേഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കത്തലിക് ഫൊറോനാ ദേവാലായത്തിൽ 2015 നവംബറിൽ തുടക്കം കുറിച്ച തിയോളജി എഡ്യൂക്കേഷൻ സെന്ററിൽ ആദ്യ ബാച്ചിൽ പഠനമാരംഭിച്ച പതിമൂന്ന് പേർ തീയോളജിയിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കി.

ഷിക്കാഗോ സിറോ മലബാർ രൂപതയുടെ കീഴിലുള്ള ന്യൂ ജേഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തോടനുബന്ധിച്ചാണ് അമേരിക്കയിൽ ആദ്യമായി ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ് ആരംഭിച്ച ഈ ഇൻസ്റ്റിട്യൂട്ട് പ്രവർത്തിച്ചു വരുന്നത്.

ബിരുദദാന ചടങ്ങുകൾ സെന്റ് തോമസ് സീറോ മലബാർ കത്തലിക് ഫൊറോനാ ദേവാലായത്തിൽ വച്ച് സെപ്റ്റംബർ 30 ന് ഞായറാഴ്ച രാവിലെ 11:30 നുള്ള വിശുദ്ധ ദിവ്യബലിക്കുശേഷം നടക്കുന്നതാണ് എന്ന് വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ അറിയിച്ചു.

ചടങ്ങിൽ പ്രശസ്ത ബൈബിൾ പ്രഭാഷകനും, ദൈവശാസ്ത്ര പണ്ഡിതനും, തലശേരി അതിരൂപത പ്രഥമ സഹായമെത്രാനും, സർവോപരി ആൽഫാ ഇൻസ്റ്റിറ്റുട്ടിന്റെ സ്ഥാപകൻ കൂടിയായ റവ. ഡോ. മാർ. ജോസഫ് പാംപ്ലാനി സന്നിഹീതനായിരിക്കും.

ആനി എം. നെല്ലിക്കുന്നേൽ, എൽസമ്മ ജോസഫ്, ജെയ്സൺ ജി. അലക്സ്, ജാൻസി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന റ്റി.പെരുമ്പായിൽ, മേരിക്കുട്ടി കുര്യൻ, റെനി പോളോ മുരിക്കൻ, ഷൈൻ സ്റ്റീഫൻ, സോഫിയ കൈരൻ, തെരേസ ടോമി, വർഗ്ഗീസ് അബ്രഹാം, വിൻസന്റ് തോമസ് എന്നിവരാണ് ആദ്യ ബാച്ചിൽ തീയോളജിയിൽ ബിരുദാനന്തര ബിരുദം (ങ.ഠവ) കരസ്ഥമാക്കിയവർ.

യൂണിവേഴ്സൽ അംഗീകാരത്തോടെ യുജിസി ഓഫ് ഇന്ത്യയ്ക്ക് സ്വീകാര്യമായ രീതിയിലും, സഭാചട്ട പ്രകാരവും ചിട്ടപ്പെടുത്തി തയാറാക്കിയ സമഗ്ര ബൈബിൾ മതപഠന കോഴ്സുകളാണ് ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലൂടെ നടത്തപ്പെടുന്നത്.

ദൈവവചനത്തെ കുറിച്ചുള്ള മികച്ച അറിവുകൾ എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്സ്സിൽ വിശ്വാസത്തിന്റെ ആഴമേറിയ ആത്മദർശനത്തിലൂടെ ഉരുത്തിരിഞ്ഞ, ബൈബിൾ മതപാഠ ജ്ഞാനമുള്ള പണ്ഡിതരും, ദൈവശാസ്ത്ര ജ്ഞാനത്തെകുറിച്ചുള്ള വിവിധ കോഴ്സുകൾ കൈകാര്യം ചെയ്തിട്ടുള്ളവരുമായ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നയിക്കുന്നത്.
വിവിധ സർവകലാശാലകൾ, കോളജുകൾ, സെമിനാരികൾ, സഭാ രംഗങ്ങളിൽ നിന്നുള്ള വിദഗ്ധരായ കത്തോലിക്കാ പണ്ഡിതർ, തങ്ങളുടെ വൈദഗ്ധ്യവും അനുഭവ പരിചയവും ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ് എഡ്യൂക്കേഷനിലൂടെ ലഭ്യമാക്കിയിരുന്നു.

വിശ്വാസികളുടെ വിശ്വാസ ശാക്തീകരണത്തിലൂടെ ഇടവകയ്ക്ക് (പ്രാദേശിക ദേവാലങ്ങൾക്ക് ) കരുത്തേകിയും,പങ്കാളിത്ത ക്യാംപസുകളിലൂടെയും, ടെലിവഷൻ നെറ്റ് വർക്കുകളിലൂടെയും പ്രായോഗികവും ആത്മീയത നിറഞ്ഞതും ദൈവശാസ്ത്ര സമ്പുഷ്ടവുമായ അംഗീകൃത പരിശീലനത്തിലൂടെ നാളെയുടെ ആത്മീയ നേതാക്കളെ ഇന്നുതന്നെ വാർത്തെടുക്കുന്നതിന് പ്രാദേശിക ഇടവകയ്ക്ക് സഹായം ഒരുക്കുന്നതോടൊപ്പം, മുഖ്യധാരാ ്രൈകസ്തവ വിശ്വാസങ്ങൾക്കെതിരെ വിഭാഗീയ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളെ സൂക്ഷ്മമായി പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന സ്വാധീന ശേഷിയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ആയിട്ടാണ് ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചു വരുന്നത് എന്ന് കോഴ്സ്സിന്റെ കോർഡിനേറ്റർ ജെയ്സൺ അലക്സ് അറിയിച്ചു.

ഈ വർഷം ഉടനെ ആരംഭിക്കുന്ന പുതിയ എം.റ്റി.എച്ച് (ങ.ഠവ) ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ, ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: മിനേഷ് ജോസഫ് (ട്രസ്റ്റി) (201)9789828, മേരീദാസൻ തോമസ് (ട്രസ്റ്റി) (201)9126451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിൻ മാത്യു (ട്രസ്റ്റി) (848)3918461, ജെയ്സൺ അലക്സ് (കോർഡിനേറ്റർ) (914) 6459899.
വെബ് :www.stthomassyronj.org
സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP