Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോ ഫണ്ട് മീയിലൂടെ പിരിവ് നടത്തുന്നവർക്ക് മുന്നറിയിപ്പു നൽകി ന്യൂജേഴ്സി കോടതിയുടെ വിധി

ഗോ ഫണ്ട് മീയിലൂടെ പിരിവ് നടത്തുന്നവർക്ക് മുന്നറിയിപ്പു നൽകി ന്യൂജേഴ്സി കോടതിയുടെ വിധി

പി.പി. ചെറിയാൻ

മൗണ്ട്ഹോളി(ന്യൂജേഴ്സി): ഗൊഫണ്ട്മീയിലൂടെ പിരിച്ചെടുത്ത തുക ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചു സമർപ്പിക്കപ്പെട്ട ലൊസ്യൂട്ടിൽ ന്യൂജേഴ്സി ജഡ്ജിയുടെ സുപ്രധാന വിധി.

ഭവനരഹിതനായ തന്റെ പേരിൽ ഗോഫണ്ട് മീയിലൂടെ പിരിച്ചെടുത്ത 400,000 ഡോളർ തനിക്ക് ലഭിച്ചില്ലെന്നും, പിരിച്ചെടുത്തവർ ഈ തുക ദുരുപയോഗം ചെയ്യുകയാണെന്നും ചൂണ്ടികാട്ടി. ജോണി ബബിട്ട് സമർപ്പിച്ച പരാതിയിലാണ് ഓഗസ്റ്റ് 30 വ്യാഴാഴ്ച ന്യൂജേഴ്സി ജഡ്ജിയുടെ ഉത്തരവ്.


പിരിച്ചെടുത്ത തുകയുടെ കണക്കും, ബാക്കിയുള്ള തുകയും ഓഗസ്റ്റ് 31 വെള്ളിയാഴ്ച മുമ്പു പരാതിക്കാരന്റെ അറ്റോർണിയുടെ എസ്ത്രൂ അക്കൗണ്ടിൽ തിരിച്ചടക്കണമെന്നും, ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഈ ഫണ്ടിൽ നിന്നും ഒരു പെനി പോലും ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തുദിവസത്തിനകം ഇതിനെ കുറിച്ചു വിശദറിപ്പോർട്ട് സമർപ്പിക്കണമെന്നും അതിനായി ഒരു ഫോറൻസിക് എകൗണ്ടിനെ ചുമതലപ്പെടുത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

2017 നവംബറിൽ ഫിലഡൽഫിയ ഇന്റർസ്റ്റേറ്റ് 95യിലൂടെ വാഹനം ഓടിച്ചുപോയ, കാറ്റി മെക്ലയറിന്റെ വാഹനം വിജനമായ പ്രദേശത്തുവെച്ചു ഗ്യാസ് തീർന്നു പോയതിനാൽ നിർത്തിയിട്ടിരിക്കയായിരുന്നു. സഹായത്തിനു ചുറ്റുപാടും നോക്കിയെങ്കിലും ആരേയും കണ്ടെത്താനായില്ല. അതിനിടെയാണ് ഒരു ദൈവദൂതൻ എന്നപോലെ ഭവനരഹിതനായ ജോൺ ബബിറ്റ അവിടെ എത്തിയത്. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ ജോൺ കാറ്റിയോടു ഡോർ ലോക്ക് ചെയ്ത് അതിനകത്തുതന്നെ ഇരിക്കണമെന്നും ഞാൻ ഇപ്പോൾ വരാമെന്നും പറഞ്ഞു. പെട്ടെന്ന് നടന്ന് അടുത്തുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്നും തന്റെ കൈവശം ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ 20 ഡോളറിന് ഗ്യാസ് വാങ്ങി തിരിച്ചെത്തുകയും, അങ്ങനെ വലിയൊരു വിപത്തിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്ത ജോണിന്റെ അവസ്ഥയിൽ അനുകമ്പ തോന്നിയാണ് ഇയാൾക്കു ഒരു വീടു വാങ്ങി നൽകണമെന്ന ലക്ഷ്യത്തോടെ ഫണ്ട് പിരിവു ആരംഭിച്ചത്. ഈ സംഭവം അമേരിക്കയിൽ വളരെയദികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

20 ഡോളർ നൽകിയതിന് 20,000 ഡോളർ പിരിച്ചെടുക്കണമെന്ന ലക്ഷ്യവുമായി ആരംഭിച്ച പിരിവ് 14,000 പേർ സംഭവാന നൽകിയതോടെ 400,000 ഡോളറായി വർദ്ധിക്കുകയായിരുന്നു.

കാറ്റിയും, ബോയ് ഫ്രണ്ട് മാർക്കും ചേർന്നാണ് ഫണ്ട് ആരംഭിച്ചത്.
ഇതിൽ നിന്നും നല്ലൊരു ശതമാനം ഉപയോഗിച്ചു പിരിവു നടത്തിയവർ അവരുടെ വസ്തുവിനു സമീപം താമസസൗകര്യം ഏർപ്പെടുത്തികൊടുത്തിരുന്നു. കുറച്ചു സംഖ്യ ജോണിനേയും ഏൽപിച്ചു. എന്നാൽ രണ്ടാഴ്ചയ്ക്കകം 25,000 ഡോളർ മരുന്നിനും മറ്റുമായി ജോൺ ചിലവഴിച്ചു.

ഇതിൽ പ്രകോപിതരായ കാറ്റി ഇയ്യാളെ താമസസ്ഥലത്തു നിന്നും ഇറക്കിവിട്ടിരുന്നു. കൂടുതൽ പണം ഇയ്യാളെ ഏൽപിച്ചാൽ ദുരുപയോഗം ചെയ്യുമെന്ന് കാറ്റി പറയുമ്പോൾ, തന്റെ പേരിൽ പിരിച്ചെടുത്ത സംഖ്യ ദുരുപയോഗം ചെയ്യുകയാണെന്നു ജോണും പരാതിപ്പെടുന്നു.

ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. എന്തിനും ഏതിനും എടുത്തുചാടി ഫണ്ട് പിരിവ് നടത്തുന്നവർക്ക് ഒരു മുന്നറിയിപ്പു കൂടിയാണഅ ന്യൂജേഴ്സി കോടതിയുടെ സുപ്രധാന വിധി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിച്ചെടുക്കുന്ന സംഖ്യയുടെ ഉത്തരവാദിത്വം പിരിക്കുന്നവരിൽ നിക്ഷിപ്തമാണ്. ഇതാരുടെ കൈകളിൽ, എങ്ങനെ ചിലവഴിച്ചു എന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാൽ പിരിച്ചെടുത്തവർ അതിന് ഉത്തരം പറയേണ്ടി വരും. കൃത്രിമമായ ലക്ഷ്യത്തോടെ, കൃത്യമായ കണക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന് പാഠം കൂടെ ഇതിലൂടെ നൽകുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP