Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിൽ ടെലിവിഷൻ നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി സാംസങ്; ടെലിവിഷൻ നിർമ്മാണത്തോട് വിട പറയുന്നത് നോയിഡയിൽ സ്മാർട്ട് ഫോൺ പ്ലാന്റ് ഉദ്ഘാടനം ചെയ്യത് മാസങ്ങൾക്ക് ശേഷം; കേന്ദ്ര സർക്കാർ ടിവി പാനലുകൾ നിർമ്മിക്കുന്ന വസ്തുക്കൾക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയത് കമ്പനിക്ക് തിരിച്ചടിയായി

ഇന്ത്യയിൽ ടെലിവിഷൻ നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി സാംസങ്; ടെലിവിഷൻ നിർമ്മാണത്തോട് വിട പറയുന്നത് നോയിഡയിൽ സ്മാർട്ട് ഫോൺ പ്ലാന്റ് ഉദ്ഘാടനം ചെയ്യത് മാസങ്ങൾക്ക് ശേഷം; കേന്ദ്ര സർക്കാർ ടിവി പാനലുകൾ നിർമ്മിക്കുന്ന വസ്തുക്കൾക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയത് കമ്പനിക്ക് തിരിച്ചടിയായി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഇന്ത്യയിൽ ടെലിവിഷൻ നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി സാംസങ്. ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമ്മാണ പ്ലാന്റ് അടുത്തിടെ നോയിഡയിൽ സാംസങ് ആരംഭിച്ചിരുന്നു. പ്ലാന്റിന്റെ ഉദ്ഘാടനം നടന്ന് മാസങ്ങൾ മാത്രം പിന്നിട്ടിരിക്കുന്ന അവസരത്തിലാണ് രാജ്യത്ത് ടെലിവിഷൻ നിർമ്മാണം നിറുത്താൻ കമ്പനി തീരുമാനിച്ചത്. ചെന്നൈയിലുള്ള പ്ലാന്റിൽ വർഷം മൂന്നു ലക്ഷം ടെലിവിഷനായിരുന്നു കമ്പനി നിർമ്മിച്ചുകൊണ്ടിരുന്നത്.

പ്ലാന്റ് മാറ്റി വിയറ്റ്നാമിൽ നിന്ന് ടെലവിഷൻ ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്ലാന്റ് നിർത്തുന്ന കാര്യം വിതരണക്കാരെയും മറ്റും അറിയിച്ചു കഴിഞ്ഞു.ടിവി പാനലുകൾ നിർമ്മിക്കുന്ന വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയതാണ് പ്ലാന്റ് മാറ്റാൻ കാരണം. കഴിഞ്ഞ ബജറ്റിൽ 10 ശതമാനമാണ് നികുതി ഏർപ്പെടുത്തിയത്.

ടെലിവിഷൻ നിർമ്മാതാക്കളിൽനിന്ന് കാര്യമായ എതിർപ്പുയർന്നതിനെതുടർന്ന് നികുതി പകുതിയായി കുറച്ചിരുന്നു. കൊറിയൻ ടെക് ഭീമനായ സാംസങ് നോയ്ഡയിൽ പ്ലാന്റ് നിർമ്മിച്ചതിലൂടെ പ്രതിവർഷം 12 കോടി സ്മാർട്ട്ഫോൺ നിർമ്മിക്കാനുള്ള ശേഷി കൈവരിച്ചിരുന്നു. 6.9 കോടി യായിരുന്നു നിർമ്മാണശേഷി. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമായിരുന്നു ഇത്. അതിനിടെയാണ് ടെലിവിഷൻ പ്ലാന്റ് നാടുകടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP