Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജീവനുവേണ്ടി നിലവിളിക്കുമ്പോഴും പുഞ്ചിരിച്ച കൊച്ചു ഹനാനുവേണ്ടി നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം; അപകടത്തിൽപ്പെട്ട വാർത്ത അറിഞ്ഞപ്പോഴും ആഹ്ലാദിക്കാൻ തോന്നിയ മനുഷ്യമൃഗങ്ങളോട് സഹതപിക്കാം; ഹനാന്റെ അപകട വാർത്തയറിഞ്ഞ് കേരളം കണ്ണീരൊഴുക്കുന്നു എന്നു വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ മറുനാടൻ ഓഫീസിൽ വിളിച്ചു തെറിവിളിച്ച പിശാചുക്കൾ അറിയാൻ

ജീവനുവേണ്ടി നിലവിളിക്കുമ്പോഴും പുഞ്ചിരിച്ച കൊച്ചു ഹനാനുവേണ്ടി നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം; അപകടത്തിൽപ്പെട്ട വാർത്ത അറിഞ്ഞപ്പോഴും ആഹ്ലാദിക്കാൻ തോന്നിയ മനുഷ്യമൃഗങ്ങളോട് സഹതപിക്കാം; ഹനാന്റെ അപകട വാർത്തയറിഞ്ഞ് കേരളം കണ്ണീരൊഴുക്കുന്നു എന്നു വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ മറുനാടൻ ഓഫീസിൽ വിളിച്ചു തെറിവിളിച്ച പിശാചുക്കൾ അറിയാൻ

മറുനാടൻ ഡെസ്‌ക്‌

മറ്റാരും പറയാൻ മടിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നതുകൊണ്ട് മറുനാടന്റെ വാർത്തകളോട് ഒരു വിഭാഗം ആളുകൾക്ക് എതിർപ്പാണ്. അത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ ആരെ കുറിച്ച് എഴുതുന്നുവോ. ഈ വിഷയത്തിൽ വിശ്വസിക്കുന്നവർ ടെലിഫോണിൽ വിളിച്ച് അസഭ്യം പറയുന്നത് പതിവാണ്. സോഷ്യൽ മീഡിയയിലൂടെ ആ വാർത്തയിലൂടെ കമന്റ് ബോക്‌സിലെത്തി നിരന്തരം അസഭ്യം പറയുന്നവർ നിരവധി പേരാണ്. എന്നാൽ ഇന്ന് നിരവധി ആളുകൾ മറുനാടന്റെ ഓഫീസിലേക്ക് വിളിച്ച് അസഭ്യം പറയുന്നത് വിചിത്രമായ ഒരു കാര്യത്തിന്റെ പേരിലാണ്.

.ഹനാൻ എന്ന പെൺകുട്ടിക്കുണ്ടായ അപകടത്തെക്കുറിച്ച് മറുനാടൻ ടി.വി പ്രസിദ്ധീകരിച്ച വാർത്തയിൽ കേരളം മുഴുവൻ അതീവ ദുഃഖിതരായിരിക്കുന്നു എന്ന് പറയുന്നതാണ് ചിലരെ അരോസരപ്പെടുത്തുന്നത്. ആ പെൺകുട്ടിക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന വാർത്ത തെറ്റാണെന്നും നിസാര പരിക്കുകളോടെയാണ് ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും സൂചിപ്പിക്കുന്നത്. വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അന്വേഷിക്കുകയും, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിളിച്ച് വാർത്ത ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് വാർത്ത പ്രസിദ്ധീകരിക്കുകയും  ചെയ്തത്‌ ഹനാന്റെ ജീവന് ഭീഷണിയില്ല എന്ന് തോന്നിയത് സത്യവുമാണ് ഭാഗ്യവുമാണ്. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ആ കുട്ടിയുടെ അരയ്ക്ക് കീഴെ വലിയ പരിക്ക് തന്നെയാണ് പറ്റിയിരിക്കുന്നത്.

ഞങ്ങൾ ഡോക്ടറോട് സംസാരിക്കുമ്പോൾ ഡോക്ടർ പറഞ്ഞത് ഭാഗീകമായ തളർച്ച പോലും ബാധിച്ചിട്ടുണ്ടെന്നതാണ്. ശസ്ത്രക്രിയ വേണ്ടി വരും. ആ പെൺകുട്ടിയെ ചികിത്സിക്കാൻ ആവശ്യത്തിന് പണം തികയുകയില്ലെങ്കിൽ അത് ശേഖരിച്ച് തരാമെന്നും അതിന് മുൻപ് പണം ശേഖരിക്കണോ എന്നുമാണ് ഹനാൻ ചോദിച്ചിട്ടുള്ളത്.

ഹനാന്റെ അവസ്ഥയോട് വേദനയും അവൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിൽ ഒരു തെറ്റില്ലെന്ന് കരുതുന്നു. വേദനയിലും പുഞ്ചിരിക്കുന്ന കുട്ടി അപകട നില തരണം ചെയ്യട്ടെ എന്നും പ്രാർത്ഥിക്കുന്നു. അപകടത്തിന്റെ ആധികാരികതയെക്കുറിച്ച് ആശങ്കപ്പെടുന്നതിനേക്കാൾ വേറെ ചിലർ ആശങ്കയും നിരാശയും ഉണ്ടായത് ഹനാന്റെ അപകടത്തിൽ കേരളം മുഴുവൻ എങ്ങനെ ദുഃഖിക്കുന്നു എന്ന് പറഞ്ഞാണ്.

അധമമായ ചോദ്യമാണ് അവർ ഉയർത്തിയത്. നിങ്ങൾക്ക് ദുഃഖമുണ്ടെങ്കിൽ അതെന്തിനാണ് കേരളത്തിന്റെ മുഴുവൻ ദുഃഖമായി മാറ്റിയതെന്നാണ് ചോദിക്കുന്നത്. മനുഷ്യനന്മയെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് എന്നാണ്. അതിനപ്പുറത്തേക്ക് മനുഷ്യ നന്മയുള്ളതുകൊണ്ടാണ്. ഏത് ശത്രുവിനും അപകടം വന്നാലും അതിൽ ദുഃഖിക്കുന്നവും ആശങ്കപ്പെടുന്നവരുമാണ്. ഹനാനോട് ഹനാന്റെ നിലപാടകളോട് അഭിപ്രായ വ്യത്യാസമുണ്ടായി എന്ന് പറഞ്ഞതിന്റെ പേരിൽ ഹനാന് അപകടമുണ്ടായി എന്ന് വന്നപ്പോൾ സന്തോഷിക്കുകയും അത് പരസ്യമായി പറയുകയും ചെയ്യുകയാണ് ഇത്തരക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP