Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എലിപ്പനിക്ക് കേവലം 100 മില്ലീ ഗ്രാമിന്റെ രണ്ടു ഗുളികകൾ, സിംഗിൾ ഡോസ് ആയി ഒറ്റ ദിവസം കഴിച്ചാൽ തന്നെ ഒരാഴ്ചത്തേക്ക് പ്രതിരോധം സാധ്യമായിരിക്കെ, എന്തുകൊണ്ടായിരിക്കും ആൾക്കാർ മരിക്കുന്നത്; ഉപ്പുമാവ് നിറുത്തിയപ്പോൾ സ്‌കൂളിൽ പോക്ക് നിറുത്തിയ കപട ഉടായിപ്പ് പ്രകൃതി വികൃതി ടീമുകൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു വലിയ ജനവിഭാഗം ഇവിടെയുണ്ട്; ഐ ലവ് യു ഡോക്സി!

എലിപ്പനിക്ക് കേവലം 100 മില്ലീ ഗ്രാമിന്റെ രണ്ടു ഗുളികകൾ, സിംഗിൾ ഡോസ് ആയി ഒറ്റ ദിവസം കഴിച്ചാൽ തന്നെ ഒരാഴ്ചത്തേക്ക് പ്രതിരോധം സാധ്യമായിരിക്കെ, എന്തുകൊണ്ടായിരിക്കും ആൾക്കാർ മരിക്കുന്നത്; ഉപ്പുമാവ് നിറുത്തിയപ്പോൾ സ്‌കൂളിൽ പോക്ക് നിറുത്തിയ കപട ഉടായിപ്പ് പ്രകൃതി വികൃതി ടീമുകൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു വലിയ ജനവിഭാഗം ഇവിടെയുണ്ട്; ഐ ലവ് യു ഡോക്സി!

ഡോ. അഗസ്റ്റസ് മോറിസ്

ഐ ലവ് യു ഡോക്സി

( 1 ) ഏറെക്കാലം മുമ്പ് തന്നെ ഭാരതഭൂവിൽ വസിച്ചിരുന്ന ലെപ്റ്റൊസ്പൈറ കുടുംബം .അതിൽ ഒരു വംശം മാത്രം പിശകായിരുന്നു .പേര് Leptospira Interrogans . കാട്ടിലെ മൃഗങ്ങളുടെ ശരീരത്തിൽ ഉണ്ടായിരുന്ന മേപ്പടിയാൻ ,നാട്ടു മൃഗങ്ങളുടെ ഉള്ളിലും എത്തപ്പെട്ടു . പശു ,ആട് ,നായ ,പന്നി ,കുതിര തുടങ്ങിയ വളർത്ത് മൃഗങ്ങളും , കരണ്ടു തിന്നുന്ന എലി , arvicola തുടങ്ങിയ ജീവികളും ലെപ്റ്റോസ്പൈറ യെ സ്വശരീരത്തിൽവഹിക്കുന്നു .ഈ മൃഗങ്ങൾക്ക് കുഴപ്പമില്ല .പക്ഷെ ,ഇവയുടെ വിസർജ്ജ്യം & മൂത്രം ഇവയിലൂടെ പുറത്ത് വരുന്ന രോഗാണു ,
ജലത്തിൽ കലരുന്നു . എലികളാകട്ടെ ,ജീവിത കാലം മുഴുവൻ രോഗാണുവിനെ പുറന്തള്ളുന്നു .
ഈ ജലം നക്കിക്കുടിക്കുന്ന നായ്ക്കൾ ,രോഗാണു വ്യാപനത്തിന് സഹായിക്കുന്നു .

( 2 ) പെരുമഴക്കാലം ,പ്രളയം തുടങ്ങിയ സന്ദർഭങ്ങളിൽ രോഗാണു സർവ്വ വ്യാപിയാകുന്നു . ചാണകവും മൂത്രവും വെള്ളത്തിൽ കലരുന്നു . വലിച്ചെറിയൽശീലമുള്ള ജനതയുടെ വീടുകൾക്ക് സമീപം എലികൾ മാളം ഉണ്ടാക്കുന്നു . മഴവെള്ളം നിറയുന്ന മാളങ്ങളിൽ നിന്നും ,എലിക്കാട്ടം
& മൂത്രം -ഇവയിലെ രോഗാണു വളരെ വേഗം എല്ലായിടത്തും വ്യാപിക്കുന്നു .

( 3 ) ത്വക്കിലുള്ള പോറലുകൾ , കുഴിനഖം തുടങ്ങിയവയിലൂടെ നേരിട്ടോ , നേരാംവണ്ണം തിളപ്പിക്കാത്ത വെള്ളം & ശരിയായ
രീതിയിൽ പാകം ചെയ്യാത്ത ഭക്ഷണം എന്നിവ ഉപയോഗിക്കുന്നതുകൊണ്ടോ ,പശുവിനെയും മറ്റും കറക്കുമ്പോൾ പാൽത്തുള്ളികൾ ശ്വസിക്കുന്നതുകൊണ്ടോ ,കശാപ്പുകാർ മാംസം , തോൽ ഇവ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ കൈകാര്യം ചെയ്യുമ്പോഴോ ഒക്കെ രോഗാണു അകത്ത് പ്രവേശിക്കുന്നു .

( 4 ) രോഗത്തിന് രണ്ടുഘട്ടം ഉണ്ട് [ biphasic fever ] .ഉള്ളിൽ കയറിയ രോഗാണു 7 - 12 ദിവസങ്ങൾക്കുള്ളിൽ വിളയാട്ടം
ആരംഭിക്കുന്നു ... കുളിര് ,വിറയൽ ,പനി ,ശരീര വേദന ,തലവേദന , കണ്ണുകൾക്ക് ചുവപ്പ് ,വയറ്റുവേദന ,ത്വക്കിൽ പാടുകൾ എന്നിവ വരാം .ഏതാണ്ട് 90 % രോഗികളും മരുന്ന് കഴിച്ച് ,വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെടും . രോഗനിർണ്ണയം നടത്താതെ ലക്ഷണങ്ങൾക്ക് മരുന്ന് വാങ്ങി കഴിക്കുന്നവർ ,ചികിത്സ എടുക്കാത്തവർ തുടങ്ങിയവരിൽ ഒരാഴ്ചത്തെ ഒന്നാം ഘട്ടം കഴിഞ്ഞ് 3 - 4 ദിവസം യാതൊരു
രോഗലക്ഷണങ്ങളുമില്ലാതെ രോഗി മുന്നോട്ട് പോകും .ശേഷം ,രണ്ടാം ഘട്ടം വരികയായി .മസ്തിഷ്‌ക വീക്കം [ encephalitis ] , കരൾ
നാശം മൂലമുള്ള മഞ്ഞപ്പിത്തം ,വൃക്ക തകരാർ ,രക്തസ്രാവം , ഒപ്പം ശ്വാസകോശം ഏറ്റവുമധികം നാശത്തിന് വിധേയമാകുന്ന അവയവമായി
മാറുന്നു . മരണം സംഭവിക്കുന്നു .

( 5 ) എലിപ്പനി (ആ പേര് അത്ര ശരിയല്ല) പ്രതിരോധത്തിന് പണ്ടുമുതലേ ഡോക്സി സൈക്ലിൻ ഗുളിക കൊടുക്കാറുണ്ട് .തൊഴിലുറപ്പ് പദ്ധതിയിൽ ജോലിചെയ്യുന്നവരോട് ചോദിച്ചാൽ മതി .മരുന്ന് രണ്ടു തരം -ടാബ്ലറ്റ് & കാപ്സ്യൂൾ .വയറ്റെരിച്ചിൽ ഉണ്ടാകാതിരിക്കാനുള്ള ranitidine / pantoprazole / omeprazole ഗുളിക ഇതിനോടൊപ്പം കൊടുക്കാറുണ്ട് .ക്യാപ്സ്യൂൾ കഴിക്കുന്നവർ ഒരു ഗ്ലാസ് വെള്ളം മുഴുവനായി കുടിക്കേണ്ടതാണ് .അല്പം വെള്ളം മാത്രം കുടിച്ച് കാപ്സ്യൂൾ കഴിച്ചാൽ ,അന്നനാളത്തിൽ ഇരുന്ന് അതിന്റെ പുറന്തോട് പൊട്ടി ,അതി ശക്തമായ നെഞ്ചെരിച്ചിൽ /നെഞ്ചുവേദന ഉണ്ടായി പലരും ആശുപത്രിയിൽ വന്നിട്ടുണ്ട് .ടാബ്ലറ്റ്ന്ഈ പ്രശ്നം ഇല്ല .

( 6 ) കേവലം 100 mg യുടെ രണ്ടു ഗുളികകൾ, സിംഗിൾ ഡോസ് ആയി ഒറ്റ ദിവസം കഴിച്ചാൽ തന്നെ ഒരാഴ്ചത്തേക്ക് പ്രതിരോധം സാധ്യമായിരിക്കെ , എന്തുകൊണ്ടായിരിക്കും ആൾക്കാർ മരിക്കുന്നത് ? ..അജ്ഞത മാത്രമല്ല ,ഉപ്പുമാവ് നിറുത്തിയപ്പോൾ സ്‌കൂളിൽപോക്ക് നിറുത്തിയ കപട ഉടായിപ്പ് പ്രകൃതി വികൃതി ടീമുകൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു വലിയ ജനവിഭാഗം ഇവിടെയുണ്ട് .ഭീതിവ്യാപാരത്തിന്റെ ഇരകൾ . സയൻസിന്റെ വഴിയേ വന്നാൽ അവരവർക്ക് കൊള്ളാം .ഇല്ലെങ്കിൽ ,നിങ്ങളെ രക്ഷിക്കാൻ ഡിങ്ക ഭഗവാന് പോലും കഴിയില്ല.

( ശാസ്ത്ര പ്രഭാഷകനും ഗവേഷകുമായ ഡോ അഗസ്റ്റസ് മോറിസ് ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP