Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ 'കൈകോർക്കാം കൈത്താങ്ങായ്' എട്ടിന്

കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ 'കൈകോർക്കാം കൈത്താങ്ങായ്' എട്ടിന്

ജോയിച്ചൻ പുതുക്കുളം

മിസിസാഗാ: കാനഡയിലെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷന്റെ (സി.എം.എൻ.എ) ഈവർഷത്തെ ഓണാഘോഷം 'കൈകോർക്കാം കൈത്താങ്ങായ്' സെപ്റ്റംബർ എട്ടിനു ശനിയാഴ്ച വൈകിട്ട് 5.30-നു സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളിൽ (6890 Professional Court, Mississagua) വച്ചു നടക്കും. ഈവർഷത്തെ ഓണം കേരളത്തിലെ പ്രളയ ദുരന്തത്തിനുവേണ്ടി ഫണ്ട് സംഭരിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആഘോഷങ്ങൾ ഒഴിവാക്കിയാണ് നടത്തപ്പെടുന്നത്. പ്രളയ ദുരിതാശ്വാസത്തിന്റെ രണ്ടാം ഘട്ടം ഫണ്ട് സ്വരൂപിക്കുക We Will Match up dollor to dollor for the Money Collect at the Event എന്ന ലക്ഷ്യത്തോടെ എന്ന ആശയത്തോടെ ബഹുജന പങ്കാളിത്തത്തോടെ ഓണം ആഘോഷിക്കുകയാണ്.

'കൈകോർക്കാം കൈത്താങ്ങായ്' എന്ന ഓണാഘോഷ ലോഗോയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കലാകാരന്മാരും കലാകാരികളും അവരവരുടെ കലാവിരുതുകൾ കാഴ്ചവെയ്ക്കും. നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനേറ്റ ക്ഷതം മനസ്സിലാക്കി ഈവർഷം സി.എം.എൻ.എ ഓണപ്പൂക്കളം ഒഴിവാക്കും.

പതിവുപോലെ പരമ്പരാഗതത്തനിമയിൽ വസ്ത്രധാരണം ചെയ്തെത്തുന്നവരിൽ നിന്നും ഓണത്തമ്മ, ഓണത്തപ്പൻ, ഓണത്തമ്പുരാൻ, ഓണത്തമ്പൂരാട്ടി, ഓണകുറുമ്പൻ, ഓണകുറുമ്പി എന്നിവരെ മത്സരത്തിലൂടെ തെരഞ്ഞെടുക്കും. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

കനേഡിയൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സി.എം.എൻ.എ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധിയുണ്ട്. പുതുതായി എത്തുന്നവർക്കായി ഗൈഡൻസ് ഫോർ യുവർ ഫ്യൂച്ചർ, ഉദ്യോഗാർത്ഥികൾക്കായി ടിപ്സ് ഫോർ സക്സസ് ഇൻ ഇന്റർവ്യൂസ്, ഇന്റർനാഷണൽ മലയാളി നഴ്സിങ് വിദ്യാർത്ഥികൾക്കായി എഡ്യൂക്കേഷണൽ അസിസ്റ്റൻസ് അവയർനസുകൾ തുടങ്ങിയവ ഇതിൽ ചിലതുമാത്രമാണ്.

ഓണാഘോഷ പരിപാടിയിൽ നിരവധി കനേഡിയൻ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സി.എം.എൻ.എയുടെ ആദ്യഘട്ട ദുരിതാശ്വാസ വിതരണത്തിനായി ഈവർഷത്തെ സ്പോൺസർ Raj Mani (മോർട്ട്ഗേജ് സ്പെഷലിസ്റ്റ് ബി.എം.ഒ) യുടെ പക്കൽ നിന്നും റൂബി റോജിൻ ജേക്കബ് ഏറ്റുവാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP