Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അക്ഷയപാത്രയുടെ 27 വോളണ്ടിയർമാർ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ

അക്ഷയപാത്രയുടെ 27 വോളണ്ടിയർമാർ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ

പി പി ചെറിയാൻ

സ്റ്റോൺഹാം: മാസ്സചുസെറ്റ് സ്റ്റോൺ ഹോം ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ഷയപാത്രയുടെ 26 വോളണ്ടിയർമാർ കേരളത്തിലെ ദുരിതബാധിതർക്ക് ആവശ്യമായ ആഹാരം പാകം ചെയ്തു നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

ആലപ്പുഴ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവർക്ക് 7,000 മുതൽ 10,000 വരെ ഭക്ഷണ പാക്കറ്റുകളാണ് ഇവർ വിതരണം ചെയ്തിരുന്നത്.കുക്കിങ്ങിനാവശ്യമായ സാധനങ്ങൾക്ക് പുറമെ, ചപ്പാത്തി, കുടിവെള്ളം എന്നിവ ശേഖരിച്ചു ബാംഗ്ലൂരിൽ നിന്നാണ് സംഘം കേരളത്തിലേക്ക് തിരിച്ചത്.വാഹനങ്ങളും ബോട്ടും എത്തിചേരാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്തതെന്നും ഭാരവാഹികൾ അറിയിച്ചു.

4,300 ഡോളർ ഓരോ ദിവസവും ചെലവ്ക്കായി വേണ്ടി വന്നിരുന്നതായും ഇവർ പറഞ്ഞു. ബാംഗ്ലൂരിലുള്ള കോളജ് വിദ്യാർത്ഥികളിൽ നിന്നും നല്ല പിന്തുണയാണ് ഇവർക്ക് ലഭിച്ചത്. ഭക്ഷണ വിതരണത്തിനു പുറമെ വെള്ളപൊക്കത്തിൽ നാശം സംഭവിച്ച സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും ഇവർ സഹായം നൽകിയിരുന്നു.

കൂടുതൽ വിവരങ്ങൾക്ക് : WWW.foodfreducation.org

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP