Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഗീതപരിപാടിയും സംയുക്ത ആരാധനയും ഷിക്കാഗോയിൽ

സംഗീതപരിപാടിയും സംയുക്ത ആരാധനയും ഷിക്കാഗോയിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ച് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 മുതൽ 16 വരെ പ്രത്യേക സംഗീത ശുശ്രൂഷകളും സംയുക്ത ആരാധനയും നടക്കുന്നതാണെന്നു ഫെല്ലോഷിപ്പ് ഭാരവാഹികളായ പാസ്റ്റർ ജിജു ഉമ്മനും, പാസ്റ്റർ ബിജു ഉമ്മനും അറിയിച്ചു.

സെപ്റ്റംബർ 14-നു വെള്ളിയാഴ്ചയും, 15 ശനിയാഴ്ചയും വൈകിട്ട് 6.30-നു ഡസ്പ്ലെയിൻസിലുള്ള ഐ.പി.സി ഹെബ്രോൺ ഗോസ്പൽ സെന്ററിൽ നടക്കുന്ന സംഗീത ശുശ്രൂഷകൾക്ക് റെജി ഇമ്മാനുവേലും സാംസൺ ചെങ്ങന്നൂരും നേതൃത്വം നൽകും. പാസ്റ്റർ ടി.ഡി ബാബു മുഖ്യ സന്ദേശം നൽകും. സെപ്റ്റംബർ 16-നു ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധന രാവിലെ 9 മണിക്ക് ട്രിനിറ്റി ഇന്റർനാഷണൽ ബൈബിൾ സെമിനാരി ചാപ്പലിൽ ആരംഭിക്കും. ഷിക്കാഗോ സിറ്റിയിലെ എല്ലാ പെന്തക്കോസ്ത് സഭകളും പങ്കെടുക്കുന്ന ആരാധന വിശുദ്ധ തിരുവത്താഴ ശുശ്രൂഷയോടെയാണ് സമാപിക്കുക.

മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിനുവേണ്ടി പ്രത്യേക പ്രാർത്ഥന ഇതോടനുബന്ധിച്ച് നടക്കുന്നതാണ്. ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഒന്നാംഘട്ട സഹായ വിതരണം ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് കഴിഞ്ഞ ദിവസം ദുരിതമേഖലയിൽ വിതരണം ചെയ്തിരുന്നു. വീണ്ടും ലഭ്യമാകുന്ന തുകകൾ കേരളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് എത്തിക്കും. ഫെല്ലോഷിപ്പ് ഭാരവാഹികൾക്കു പുറമെ സിറ്റിയിലെ എല്ലാ സഭാ ശുശ്രൂഷകന്മാരും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജിജു ഉമ്മൻ (224 280 8023), പാസ്റ്റർ ബിജു വിൽസൺ (405 473 2305). കുര്യൻ ഫിലിപ്പ് അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP