Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലുലക്ഷം രൂപ നഷ്ടപരിഹാരം തീരുമാനിച്ചത് എന്തടിസ്ഥാനത്തിൽ? ശരിയായി നഷ്ടം കണക്കാക്കിയില്ലെങ്കിൽ വ്യാപക അഴിമതിക്ക് ഇടയാക്കും; പ്രളയക്കെടുതി നഷ്ടപരിഹാരത്തിന് ക്യത്യമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി

നാലുലക്ഷം രൂപ നഷ്ടപരിഹാരം തീരുമാനിച്ചത് എന്തടിസ്ഥാനത്തിൽ? ശരിയായി നഷ്ടം കണക്കാക്കിയില്ലെങ്കിൽ വ്യാപക അഴിമതിക്ക് ഇടയാക്കും; പ്രളയക്കെടുതി നഷ്ടപരിഹാരത്തിന് ക്യത്യമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയക്കെടുതിയിൽ നഷ്ടം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരത്തുക നൽകുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ വേണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. അർഹതയുള്ളവർ ആരെന്ന് തീരുമാനിക്കാൻ വിദഗ്ധസമിതിയെ നിയമിക്കണം. നഷ്ടപരിഹാരം നിർണയിക്കുമ്പോൾ മുൻഗണനാക്രമവും നാശനഷ്ടത്തിന്റെ തോതും കണക്കിലെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ദുരിതാശ്വാസമായി നൽകുന്ന തുകയ്ക്കായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ളവരെ മുൻഗണനാക്രത്തിൽ തരംതിരിക്കണം. നഷ്ടത്തിന് അനുസരിച്ച് മാത്രമെ നഷ്ടപരിഹാരം നൽകാവൂ. നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. എന്തൊക്കെ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നഷ്ടപരിഹാരം സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കണം. ശരിയായ നഷ്ടം കണക്കാക്കാൻ റവന്യു ഉദ്യോഗസ്ഥർക്ക് സാധിക്കാതെ വന്നാൽ അത് വ്യാപക അഴിമതിക്ക് ഇടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ നടപടികൾ സുതാര്യവും ജനങ്ങൾക്ക് വിശ്വസനീയവുമായിരിക്കണം. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP