Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടോയ്‌ലറ്റ്‌ പേപ്പർ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന സ്ത്രീയായി അമലാപോൾ; ആടൈയിലെ നടിയുടെ മേക്ക് ഓവർ കണ്ട് അമ്പരന്ന് ആരാധകർ

ടോയ്‌ലറ്റ്‌ പേപ്പർ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന സ്ത്രീയായി അമലാപോൾ; ആടൈയിലെ നടിയുടെ മേക്ക് ഓവർ കണ്ട് അമ്പരന്ന് ആരാധകർ

മലാപോൾ നായികയാകുന്ന രത്‌നകുമാർ സംവിധാനം ചെയ്യുന്ന 'ആടൈ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സിനിമാ ലോകവും. അത്ഭുതപ്പെടുത്തുന്ന മെയ്‌‌ക്കോവറിലാണ് അമല ഈ സിനിമയ്ക്കായി വരുത്തിയതെന്ന് ഈ പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെ അവസ്ഥയിലാണ് അമലയെ കാണുന്നത്.

ടോയലറ്റ് പേപ്പർ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളാണ് പോസ്റ്ററിലുള്ളത്. Arrogant, Audacious and Artistic എന്ന വാക്കുകളും പോസ്റ്ററിലുണ്ട്. കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകൻ പ്രദീപ് കുമാറാണ്.

ചിത്രം പ്രതികാരകഥയാണ് പറയുന്നതെന്നാണ് റിപ്പോർട്ട്. അർദ്ധനഗ്‌നയായി അമല പോൾ എത്തുന്ന ഈ പോസ്റ്റർ തമിഴകത്ത് വൈറലാകുകയാണ്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റുപ്രോജക്ടുകളെല്ലാം വേണ്ടെന്നുവച്ചാണ് അമല 'ആടൈ' ഏറ്റെടുക്കുന്നത്.

'ആടൈ അസാധാരണമായ തിരക്കഥയാണ്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. കാമിനി എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് അമല മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ചിത്രം ഒരു ഡാർക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. മുതിർന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെ കുറിച്ചായിരിക്കും ചിത്രം സംസാരിക്കുക. അരവിന്ദ് സ്വാമിക്കൊപ്പം ഭാസ്‌കർ ഒരു റാസ്‌കലാണ് അമലയുടെ അവസാന ചിത്രം. മലയാളത്തിൽ മമ്മൂട്ടി നായകനായ ഭാസ്‌കർ ദ റാസ്‌കലിന്റെ ഹിന്ദി പതിപ്പായിരുന്നു അത്. മലയാളത്തിൽ ആടു ജിവിതമാണ് അമലയുടെ അടുത്ത ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP