Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാദൃശ്ചികമായി എന്റെ വീട്ടിലെത്തിയ അശോകേട്ടൻ കൂടെ പോരുന്നോ എന്ന് ചോദിച്ചു; ആ വിളി എന്റെ ജീവിതം മാറ്റിമറിച്ചു; മൊത്തത്തിൽ അവതാളത്തിൽ പോയി കൊണ്ടിരുന്ന എനിക്ക് അഭിനയത്തിന്റെ താളവും ടൈമിങും പഠിപ്പിച്ചു തന്നു; ഹരിശ്രീ അശോകൻ സംവിധായകനാകുന്ന ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറിയുടെ പൂജാ ചടങ്ങിൽ പഴയ ഓർമ്മകൾ പങ്ക് വച്ച് ദിലിപ്

യാദൃശ്ചികമായി എന്റെ വീട്ടിലെത്തിയ അശോകേട്ടൻ കൂടെ പോരുന്നോ എന്ന് ചോദിച്ചു; ആ വിളി എന്റെ ജീവിതം മാറ്റിമറിച്ചു; മൊത്തത്തിൽ അവതാളത്തിൽ പോയി കൊണ്ടിരുന്ന എനിക്ക് അഭിനയത്തിന്റെ താളവും ടൈമിങും പഠിപ്പിച്ചു തന്നു; ഹരിശ്രീ അശോകൻ സംവിധായകനാകുന്ന ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറിയുടെ പൂജാ ചടങ്ങിൽ പഴയ ഓർമ്മകൾ പങ്ക് വച്ച് ദിലിപ്

ലയാള സിനിമയിൽ കോമഡി കൂട്ടുകെട്ട്് ഹിറ്റുകളൊരുക്കിയവരാണ് ദിലിപും ഹരിശ്രി അശേകനും.മിമിക്രി രംഗത്തും നിന്നും സിനിമയിലെത്തിയ രണ്ടു പേരും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളിൽ ചിരി പടർത്തിയവയായിരുന്നു. ഇപ്പോഴിതാ കോമഡി നടനിൽ നിന്നും സംവിധായകനിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് ഹരിശ്രീ ആശോകൻ.

ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി എന്ന ആദ്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിൽ ദിലീപ് അടക്കമുള്ള നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ജീവിതത്തിൽ കടപ്പാടുള്ള ഒരുപാട് ആളുകളുണ്ടാകും അതിൽ തനിക്ക് എടുത്തുപറയാനുള്ള ഒരാളാണ് അശോകൻ ചേട്ടനെന്ന് ചടങ്ങിനിടെ ദീലിപ് പറയുകയുണ്ടായി. അഭിനയരംഗത്തേക്ക് വരാനുള്ള സാഹചര്യവും പഴയ ഓർമ്മകളും നടൻ ചടങ്ങിൽ പങ്ക് വച്ചു.

'കോളജിൽ പഠിക്കുന്ന സമയത്ത് അഞ്ചാറ് മാസം കലാഭവനിൽ മിമിക്രി ആർടിസ്റ്റ് ആയി പോയിരുന്നു. അന്ന് ഞാൻ കേട്ടിട്ടുണ്ട് ഹരിശ്രീ അശോകൻ എന്ന കലാകാരനെക്കുറിച്ച്. അടുത്ത് അറിയില്ല. ഒരിക്കൽ അദ്ദേഹത്തിന്റെ പരിപാടി കാണുവാനിടയായി. ഇത്രയും ടൈമിങ് ഉള്ള കലാകരനെ കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ കഴിവിൽ അത്ഭുതപ്പെട്ടുപോയി.'-ദിലീപ് പറഞ്ഞു.

'അങ്ങനെ ഒരുദിവസം അശോകൻ ചേട്ടൻ എന്റെ വീട്ടിൽ വന്നു. എന്നെക്കുറിച്ച് ജോർജും സന്തോഷും പറഞ്ഞുകേട്ടിട്ടുണ്ടെന്നും ഞങ്ങളുടെ കൂടെ പോരുന്നുണ്ടോ എന്നും അശോകൻ ചേട്ടൻ ചോദിച്ചു. സത്യത്തിൽ എന്റെ കലാജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു അത്. ഹരിശ്രീയിൽ പിന്നീട് നാലരവർഷം. ജീവിതത്തിൽ അച്ചടക്കം വന്നു. ടൈമിങ് എന്തെന്ന് പഠിപ്പിച്ചു. മൊത്തത്തിൽ അവതാളത്തിൽ പൊയ്ക്കൊണ്ടിരുന്ന എന്നെ താളത്തിൽ ജീവിക്കാൻ പഠിപ്പിച്ചത് അശോകൻ ചേട്ടനാണ്. അശോകൻ ചേട്ടന് എന്റെ ജീവിതത്തിൽ ഒരുപാട് സ്ഥാനങ്ങളുണ്ട്.'

'സംവിധാനം പഠിക്കാൻ പോയത് ഞാനാണെങ്കിലും എന്റെ സുഹൃത്തുക്കളും സഹോദരസ്ഥാനത്തുള്ളവരൊക്കെയാണ് സംവിധായകരാകുന്നത്. വലിയ സന്തോഷം. അശോകൻ ചേട്ടനൊപ്പം നിരവധി സിനിമകൾ ചെയ്യാൻ സാധിച്ചു. കൂടെ അഭിനയിക്കുമ്പോൾ എന്നെ ഒരുപാട് ചിരിപ്പിച്ച ആളാണ് അശോകൻ ചേട്ടൻ. അദ്ദേഹം സംവിധായകനാകുന്നതിലും വളരെ സന്തോഷം. ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേതാവ് ആണ് അദ്ദേഹം, അത് തെളിയിച്ചിട്ടുമുണ്ട്. സംവിധാനത്തിലും അദ്ദേഹം ആ കഴിവ് തെളിയിക്കട്ടെ.'-ദിലീപ് പറഞ്ഞു.

മേജർ രവി, ജോഷി, ടിനി ടോം, നാദിർഷ, വിഷ്ണു ഉണ്ണികൃഷ്ണൻ, കുഞ്ചൻ, അബു സലിം തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ പൂജയ്ക്ക് എത്തിയിരുന്നു. സിനിമയുടെ സ്വിച്ച് ഓൺ കർമം സംവിധായകൻ ജോഷി നിർവഹിച്ചു. സംവിധായകൻ സിദ്ദിഖ് ആദ്യ ക്ലാപ്പടിച്ചു.

രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ദീപക്, ബിജു കുട്ടൻ, അശ്വിൻ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.ജയൻ,ടിനി ടോം,സൗബിൻ ഷാഹീർ, കലാഭവൻ ഷാജോൺ, സലീംകുമാർ, ഷിജു, കുഞ്ചൻ, സുരേഷ് കൃഷ്ണ, നന്ദലാൽ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബൈജു സന്തോഷ്, അബു സലീം, ജോൺ കൈപ്പള്ളിൽ, ഹരിപ്രസാദ്, ബിനു, സുരഭി സന്തോഷ്, മമിത ബൈജു, മാല പാർവതി, ശോഭ മോഹൻ, രേഷ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

രഞ്ജിത്ത് ,ഇബൻ, സനീഷ് അലൻ എന്നിവർ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു. ബി.കെ ഹരിനാരായണൻ, വിനായകൻ എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് എന്നിവർ സംഗീതം പകരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP