Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂളുകളിൽ എല്ലാം ബോംബ് വച്ചിട്ടുണ്ട്; ഒരു വിമാനം ഭീകരർ ഹൈജാക്ക് ചെയ്ത് കഴിഞ്ഞു; വ്യാജ ബോംബ് ഭീഷണിയുടെ പേരിൽ അടച്ച് പൂട്ടിയത് 400 സ്‌കൂളുകൾ; വാട്ട്ഫോർഡിലെ കൗമാരക്കാരൻ ജയിലിലേക്ക്

സ്‌കൂളുകളിൽ എല്ലാം ബോംബ് വച്ചിട്ടുണ്ട്; ഒരു വിമാനം ഭീകരർ ഹൈജാക്ക് ചെയ്ത് കഴിഞ്ഞു; വ്യാജ ബോംബ് ഭീഷണിയുടെ പേരിൽ അടച്ച് പൂട്ടിയത് 400 സ്‌കൂളുകൾ; വാട്ട്ഫോർഡിലെ കൗമാരക്കാരൻ ജയിലിലേക്ക്

വ്യാജ ബോംബ് ഭീഷണികൾ മുഴക്കി നിരവധി സ്‌കൂളുകൾ ഒഴിപ്പിക്കാൻ ഇടയാക്കിയ വാട്ട്ഫോർഡിലെ കൗമാരക്കാരനായ ജോർജ് ഡ്യൂക്ക്-കോഹാന് ഇനി ജയിലിൽ കിടക്കാം. കുറച്ച് കാലത്തിനിടെ കോഹാൻ ഇമെയിലുകളിലൂടെ നടത്തിയ വിവിധ ബോംബ് ഭീഷണികളെ തുടർന്ന് ഏതാണ്ട് 400 സ്‌കൂളുകളായിരുന്നു അടച്ച് പൂട്ടി കുട്ടികളെ ഒഴിപ്പിക്കാൻ ഇടയാക്കിയിരുന്നത്. ഇതിന് പുറമെ വിമാനം ഭീകരർ ഹൈജാക്ക് ചെയ്തുവെന്ന വ്യാജ ഭീഷണി മുഴക്കിയും 19കാരനായ കോഹാൻ പരിഭ്രാന്തിയും പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നുവെന്നും തിങ്കളാഴ്ച ലുട്ടൻ മജിസ്ട്രേറ്റ് കോടതിയിൽ നടന്ന വിചാരണക്കിടെ ബോധ്യപ്പെട്ടിരുന്നു.

യുകെയിലെയും യുഎസിലെയും നിരവധി സ്‌കൂളുകളിൽ പൈപ്പ് ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയായിരുന്നു കോഹാൻ കൂട്ടമായി ഇമെയിലുകൾ അയച്ചിരുന്നത്. ആയിരക്കണക്കിന് സ്‌കൂളുകളിലേക്ക് താൻ ഇത്തരത്തിൽ ബോംബ് ഭീഷണി അയച്ചിട്ടുണ്ടെന്ന് കോഹാൻ വിചാരണക്കിടെ സമമതിച്ചിട്ടുണ്ട്. ഇതിന് പുറമെ കഴിഞ്ഞ മാസം യുകെയിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലേക്ക് പറന്ന യുണൈറ്റഡ് എയർലൈൻസിന് ബോംബ് വച്ചെന്ന ഭീഷണി മുഴക്കിയെന്ന കുറ്റവും കോഹാൻ സമ്മതിച്ചിട്ടുണ്ട്. തുടർന്ന് വാട്ട് ഫോർഡിലെ വീട്ടിൽ വച്ചായിരുന്നു കൗമാരക്കാരനെ അറസ്റ്റ് ചെയ്തിരുന്നത്.

വ്യാജ ബോംബ് ഭീഷണികൾ മുഴക്കി പരിഭ്രാന്തിയും ബുദ്ധിമുട്ടുകളും സൃഷ്ടിച്ചതിന് കോഹാന് മേൽ മൂന്ന് കൗണ്ടാണ് ചുമത്തിയിരിക്കുന്നത്. മാർച്ചിൽ കോഹാൻ നടത്തിയ ബോംബ് ഭീഷണികളെ തുടർന്ന് നൂറ് കണക്കിന് സ്‌കൂളുകളാണ് യുകെയിൽ അടിയന്തിരമായ ഒഴിപ്പിക്കേണ്ടി വന്നത്. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ കോഹാൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാൽ ഏപ്രിലിൽ നടന്ന വിചാരണക്കിടെ താൻ അമേരിക്കൻ സ്‌കൂളുകളിലും ബ്രിട്ടീഷ് സ്‌കൂളുകളിലും ബോംബ് വച്ചിരുന്നുവെന്ന് പറയുകയും ചെയ്തിരുന്നു.

യുകെയിലാകമാനമുള്ള ഏതാണ്ട് 24,000 സ്‌കൂളുകളിലേക്കായിരുന്നു കോഹാൻ ബോംബ് ഭീഷണി നിറഞ്ഞ ഇമെയിലുകൾ അയച്ചിരുന്നത്. നോർത്ത് ഈസ്റ്റിലെയും, ലണ്ടനിലെയും ബ്രിസ്റ്റോളിലെയും ഹംബർസൈഡിലെയും സ്‌കൂളുകൾ ഇതിൽ പെടുന്നു. താൻ മുഴക്കിയ ബോംബ് ഭീഷണി കാരണം യുണൈറ്റഡ് എയർലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കിയപ്പോൾ അതിൽ തന്റെ മകളുണ്ടെന്ന് പറഞ്ഞ് ഒരു പിതാവ് ചമഞ്ഞ് വിമാനത്താവളത്തിലേക്ക് ഫോൺ വിളിച്ചും കോഹാൻ ആശയക്കുഴപ്പമുണ്ടാക്കി രസിച്ചിരുന്നു.

നാഷണൽ ക്രൈം ഏജൻസി ഓഗസ്റ്റ് 31നാണ് കോഹാനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചത്തെ വിചാരണക്ക് ശേഷം തടവിലിടാനായി സെപ്റ്റംബർ 21ന് ലുട്ടൻ ക്രൗൺ കോടതിയിൽ കോഹാനെ വീണ്ടും ഹാജരാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP