Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുതുകാടിന്റെ മോട്ടിവേഷണൽ പ്രോഗ്രാം 'ആസ്‌പെയർ2 കെ ഡിസംബർ 7 ന്

മുതുകാടിന്റെ മോട്ടിവേഷണൽ പ്രോഗ്രാം 'ആസ്‌പെയർ2 കെ ഡിസംബർ 7 ന്

കുവൈത്ത് സിറ്റി: കേരളത്തിലെ ആകസ്മിക പ്രളയ സാഹചര്യത്തിൽ മാറ്റിവക്കേണ്ടിവന്ന, പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് നയിക്കുന്ന മോട്ടിവേഷണൽ പ്രോഗ്രാം 'Aspire 2k18' ഡിസംബർ 7 ന് വെള്ളിയാഴ്ച വൈകിട്ട് 5.00 മുതൽ അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്റർ നടത്തിവരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ഊർജ്ജിത രക്തദാനബോധവൽക്കരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് കുവൈത്തിൽ ആസ്പയർ 2k18 എന്ന പേരിൽ കമ്മ്യൂണിറ്റി എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

പ്രവാസലോകത്തെ യുവജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും പ്രയോജനകരമാവത്തക്ക വിധത്തിൽ ആണ് പരിപാടി രൂപപ്പെടുത്തിയിരിക്കുന്നത്. യുവജനശാക്തീകരണം ഒരു രാജ്യത്തിന്റെ ദേശീയ വികസനത്തിന് മാത്രമല്ല, വ്യക്തിഗത വികസനത്തിനും അനിവാര്യമാണ് എന്ന ആശയത്തിലൂന്നി, മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒരാളുടെ സർഗ്ഗാത്മകത, സന്തോഷം, നേതൃത്വ പാടവം, കലാപരമായ കഴിവ്, EQ, IQ, പ്രതിസന്ധികൾ നേരിടുവാനുള്ള കഴിവ് എന്നിവ പരുവപ്പെടുത്തുവാൻ ഈ പരിപാടി സഹായിക്കും.

പ്രസ്തുത ചടങ്ങിൽ, രക്തദാനം എന്ന മഹത്തായ പ്രവർത്തനത്തിന് നവമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ആശയത്തിന് തുടക്കമിട്ട ബ്ലഡ് ഡോണേഴ്‌സ് കേരള സ്ഥാപകൻ ശ്രീ. വിനോദ് ഭാസ്‌കരനെ ''ഇൻസ്‌പൈറിങ് ലീഡർഷിപ്പ് അവാർഡ്'' നൽകി ആദരിക്കും. കൂടാതെ കുവൈത്തിലെ രക്തദാന പ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തം വഹിച്ച/സഹകരിച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കും.

കുവൈത്തിലെ പ്രശസ്ത ഇവന്റ് മാനേജ്‌മെന്റ് ടീം ആയ മ്യൂസിക് ബീറ്റ്‌സ് അണിയിച്ചൊരുക്കുന്ന ഈ പരിപാടിയിൽ കുവൈത്തിലെ പ്രമുഖസ്ഥാപനങ്ങളായ ഹെസ്റ്റൺ ഗ്രൂപ്പ്, അൽ റാഷിദ് ട്രാവൽ & ഷിപ്പിങ് എന്നിവർ മുഖ്യ പ്രായോജകരായി സഹകരിക്കും.

തികച്ചും സൗജന്യമായ ഈ പരിപാടിയിലേക്ക് തൽപരരായ കുവൈത്തിലെ മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ http://bdkkuwait.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ; അബ്ബാസ്സിയ: 9995 0121 / 6005 4140 I സാൽമിയ: 6658 7786 I ഫഹാഹീൽ: 9855 7344 I ഫർവ്വാനിയ: 9873 8016 / 9803 6991 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

പരിപാടിക്കായി ഇത് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്തവരുടെ രജിസ്‌ട്രേഷൻ പുതുക്കിയ തീയതിയിലും അതേപടി നിലനിർത്തുന്നതായിരിക്കും.

സ്‌പോൺസർഷിപ്പിനും, മറ്റ് വിവരങ്ങൾക്കും 6999 7588 / 6501 2380 / 5151 0076 / 6676 9981 / 6930 2536 / 9995 0121 എന്നീ നമ്പരുകളിലോ, [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP