Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡോളറിന്റെ മുൻപിൽ വീണ്ടും മുട്ടുകുത്തി രൂപ; വിനിമയ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കായ 71.79ൽ; 2018 ജനുവരി മുതലുള്ള കണക്ക് നോക്കിയാൽ ഡോളറുമായുള്ള മൂല്യത്തിൽ 10 ശതമാനം അധികം ഇടിവ്; രൂപയുടെ വീഴ്‌ച്ചയ്ക്ക് കാരണം അസംസ്‌കൃത എണ്ണയുടെ വില വർധനയെ തുടർന്നെന്ന് വിദഗ്ദ്ധർ

ഡോളറിന്റെ മുൻപിൽ വീണ്ടും മുട്ടുകുത്തി രൂപ; വിനിമയ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കായ 71.79ൽ; 2018 ജനുവരി മുതലുള്ള കണക്ക് നോക്കിയാൽ ഡോളറുമായുള്ള മൂല്യത്തിൽ 10 ശതമാനം അധികം ഇടിവ്; രൂപയുടെ വീഴ്‌ച്ചയ്ക്ക് കാരണം അസംസ്‌കൃത എണ്ണയുടെ വില വർധനയെ തുടർന്നെന്ന് വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഡോളറിന് മുന്നിൽ രൂപയുടെ വില കുത്തനേ ഇടിയുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തുടർച്ചയായുള്ള വിലയിടിവ് മൂലം രൂപ ഏറ്റവും താഴ്ന്ന നിരക്കായ 71.79ലെത്തി. ചൊവ്വാഴ്‌ച്ചത്തെ ക്ലോസിങ് നിരക്ക് 71.57 ആയിരുന്നു. വ്യാപാരം ആരംഭിച്ച സമയം രൂപയുടെ മൂല്യം 71.45ൽ എത്തിയെങ്കിലും വൈകാതെ തന്നെ 71.79ലേക്ക് താഴുകയായിരുന്നു.

അന്താരാഷ്ട്ര തലത്തിൽ അസംസ്‌കൃത എണ്ണവില വർധിക്കുന്നത് മൂലം ഡോളറിനെതിരേ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ മൂന്നിനും ഇടയിൽ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനത്തിൽ അധികമാണ് ഇടിഞ്ഞത്.

യു.എസ്, ചൈന വ്യാപാര യുദ്ധം ഉയർത്തുന്ന ആശങ്കകളും തുർക്കി, അർജന്റീന എന്നീ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില 78 ഡോളർ കടന്നതും ഓഹരി വിപണിയിലെ വിദേശ നിക്ഷേപകർ പിന്മാറുന്നതും വിനിമയ നിരക്ക് ഇടിയാൻ കാരണമാകുന്നു.ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തുർക്കി കറൻസിയായ ലീറയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഇൻഡൊനീഷ്യൻ റുപ്പയയും മൂല്യത്തകർച്ച നേരിടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP