Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനു സാൻഫ്രാൻസിസ്‌കോയിൽ സ്വീകരണം

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനു സാൻഫ്രാൻസിസ്‌കോയിൽ സ്വീകരണം

ജോയിച്ചൻ പുതുക്കുളം

കേന്ദ്ര മന്ത്രി  രവിശങ്കർ പ്രസാദ് (മിനിസ്റ്റർ ഓഫ് ഇൻഫർമേഷൻ ടെക്നോളജി & ലോ ആൻഡ് ജസ്റ്റിസ് ) ഇക്കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തി ആറാം തിയതി സാൻ ഫ്രാൻസിസ്‌കോ യിൽ സന്ദർശനം നടത്തി . ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നടത്തിയ അത്താഴവിരുന്നിൽ ഫോമാ യെ പ്രതി നിധീകരിച്ച് ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫും മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) യുടെ പ്രതിനിധി യായി പ്രസിഡന്റ് സജൻ മൂലപ്ലാക്കലും ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുത്തു . വിവിധ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്ര സർക്കാരിന്റെ ''ഡിജിറ്റൽ ഇന്ത്യ ' സംരംഭ ത്തിന്റെ വിജയകരമായ മുന്നേറ്റത്തെ പറ്റി അദ്ദേഹം സംസാരിച്ചു . ഡിജിറ്റൽ ഇന്ത്യ സംരംഭത്തിലൂടെ വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെ ഒരു ഡിജിറ്റൽ വേൾഡ് ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ രണ്ടായിരത്തി പതിനഞ്ചു മുതൽ മോദി സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

ഗ്രാമ പ്രദേശങ്ങളിൽ ബ്രോഡ്ബാൻഡ് സംവിധാനവും മൊബൈൽ നെറ്റ് വർക്കും ലഭ്യമാക്കുവാനും , സാമ്പത്തിക , വിദ്യാഭ്യാസ , കാർഷിക രംഗങ്ങളിൽ ഡിജിറ്റൽ സംവിധാനങ്ങൾ കൊണ്ട് വരുന്നതിനും ഗവൺ മെന്റ് ഓഫീസ് നടത്തിപ്പുകൾ ഡിജിറ്റലൈസ് ചെയ്തു പ്രവർത്തനം സുഗമമാക്കുന്നതിനും ഈ സംവിധാനം സഹായിച്ചു . ഭാരത് നെറ്റ് , ഡിജിറ്റൽ ലോക്കർ , ഇ എഡ്യൂക്കേഷൻ , ഇ ഹെൽത്ത് , ഇ സൈൻ , ഇ ഷോപ്പിങ് , നാഷണൽ സ്‌കോളർഷിപ് പോർട്ടൽ എന്നിവ ഇതിൽ ഉൾപെടും . ആധാർ മായി ബന്ധപ്പെടുത്തി ഡിജിറ്റൽ ലോക്കർ സംവിധാനത്തിലൂടെ പാൻ കാർഡ് , പാസ്പോര്ട്ട് , വിദ്യാഭ്യാസ സെർട്ടിഫിക്കറ്റുകൾ എന്നിവയും സുരക്ഷിതമായി ലഭിക്കുന്നതിന് സാധ്യമാകും . ഈ വികസനത്തിന്റെ ഭാഗമായി ഒരു കോടിയോളം ഐ ടി വിദ്യാർത്ഥികളെ ആണ് പരിശീലി പ്പിക്കുന്നത് .ഡിജിറ്റൽ ഇന്ത്യ വഴിയായി രാജ്യം സമഗ്ര പുരോഗതി യിലേക്ക് സഞ്ചരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഈ സന്ദർശനത്തോടനുബന്ധിച്ച് സാൻ ഫ്രാൻസിസ് കോ സിലിക്കൺ വാലി യിലെ പല പ്രമുഖ ഐ. ടി കമ്പനി പ്രതിനിധികളും മന്ത്രി യുമായി കൂടിക്കാഴ്‌ച്ച നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP