Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഷിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂളിൽ വിദ്യാരംഭം കുറിച്ചു

ഷിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂളിൽ വിദ്യാരംഭം കുറിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്‌കൂളിൽ വിദ്യാരംഭത്തിന്റെ ഭാഗമായി പ്രവേശനോത്സവം നടത്തി. വിശ്വാസ പരിശീലനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന കുട്ടികൾക്കും അദ്ധ്യാപകർക്കും വേണ്ടി വികാരി ഫാ . തോമസ് മുളവനാൽ പ്രത്യേക പ്രാർത്ഥന ചൊല്ലി ആശീർവദിച്ചു. തുടർന്ന് വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മതബോധന സ്‌കൂളിൽ കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെപ്പറ്റിയും സിസ്റ്റർ ജൊവാൻ ക്ലാസ് എടുത്തു.

ഫാ. തോമസ് മുളവനാൽ നിലവിളക്കു കൊളുത്തി സ്‌കൂൾ വർഷത്തിന് ആരംഭം കുറിച്ചു. പ്രവേശനോത്സവത്തിന്റെ ക്രമീകരണങ്ങൾക്ക് അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ നേതൃത്വം നൽകി. സ്‌കൂൾ ഡയറക്ടർ സജി പൂത്തൃക്കയിൽ ഏവർക്കും സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ മനീഷ് കൈമൂലയിൽ നന്ദിയും അറിയിച്ചു. സ്‌കൂൾ രെജിസ്ട്രേഷന് പള്ളി എക്സിക്യൂട്ടീവ് അംഗങ്ങളും അദ്ധ്യാപകരും നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP