Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാഫ് കപ്പിൽ ഇന്ത്യക്ക് വിജയതുടക്കം; അയൽക്കാരായ ശ്രീലങ്കയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; മലയാളി താരം ആഷിഖ് ഗോൾ നേടി; നിലവിലെ ചാമ്പ്യന്മാർ കളത്തിലിറക്കിയത് യുവ നിരയെ

സാഫ് കപ്പിൽ ഇന്ത്യക്ക് വിജയതുടക്കം; അയൽക്കാരായ ശ്രീലങ്കയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; മലയാളി താരം ആഷിഖ് ഗോൾ നേടി; നിലവിലെ ചാമ്പ്യന്മാർ കളത്തിലിറക്കിയത് യുവ നിരയെ

സ്പോർട്സ് ഡെസ്‌ക്‌

ധാക്ക: സാഫ് കപ്പ് ഫുട്ബോളിൽ തുടക്കം ഗംഭീരമാക്കി നിലവിലെ ചാമ്പ്യന്മാർ ഇന്ത്യ. ആദ്യ മത്സരത്തിൽ അയൽക്കാരായ ശ്രീലങ്കയെ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യക്കായി 35-ാം മിനിറ്റിൽ മലയാളി താരം ആഷിഖ് കുരുണിയനും 47-ാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം ലാലിയൻസ്വാല ചാങ്ങ്തെയുമാണ് വിജയഗോൾ കുറിച്ചത്.

ആഷിഖിന്റെ ഗോളിൽ ആദ്യപകുതി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു ഗോളിന് മുന്നിലായിരുന്നു. സുമിത് പാസി നൽകിയ പാസിലാണ് മികച്ച നീക്കത്തിലൂടെ ലങ്കൻ ഗോളിയെ മറികടന്ന് ആഷിഖ് പന്ത് വലയിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയർത്തി. ലങ്കൻ പ്രതിരോധം പൊളിച്ച് ഇടതുവിങ്ങിലൂടെ കയറി ചാങ്തെ തൊടുത്ത ഷോട്ട് ക്രോസ് ബാറിലിടിച്ച് വലയിൽ കയറുകയായിരുന്നു.

നിർഭാഗ്യത്താൽ മാത്രമാണ് ഇന്ത്യയുടെ ഗോൾ വേട്ട രണ്ടിൽ ഒതുങ്ങിയത്. ലങ്കൻ ഗോളി സുജൻ പെരേരയുടെ മിന്നൽ നീക്കങ്ങളും ഇന്ത്യൻ മുന്നേറ്റത്തിന്റെ പല നീക്കങ്ങളും തട്ടിത്തെറിപ്പിച്ചു. ഇന്ത്യൻ ടീമിൽ സ്ട്രൈക്കർ സുമിത് പാസി ഒഴികെ ബാക്കിയെല്ലാവരും അണ്ടർ 23 ടീം അംഗങ്ങളാണ്. ഇനി ഞായറാഴ്ച മാലദ്വീപിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന സാപ് കപ്പിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഫൈനലിൽ 2-1 ന് പരാജയപ്പെടുത്തി കപ്പ് നേടിയിരുന്നു. ഏഴ് തവണയാണ് ഇന്ത്യ സാഫ് കപ്പ് വിജയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP