Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്തെ മന്ത്രിമാർ സഹായം ചോദിക്കേണ്ടത് വാർത്താ സമ്മേളനം നടത്തിയല്ല; മഹാപ്രളയത്തിൽ കേരളത്തിന് എല്ലാ സഹായവും ചെയ്യാൻ കേന്ദ്രം തയ്യാർ; രേഖാമൂലം സമർപ്പിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി; രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നിൽ അന്താരാഷ്ട്ര കാരണങ്ങളെന്നും കേന്ദ്ര ധനമന്ത്രി

സംസ്ഥാനത്തെ മന്ത്രിമാർ സഹായം ചോദിക്കേണ്ടത് വാർത്താ സമ്മേളനം നടത്തിയല്ല; മഹാപ്രളയത്തിൽ കേരളത്തിന് എല്ലാ സഹായവും ചെയ്യാൻ കേന്ദ്രം തയ്യാർ; രേഖാമൂലം സമർപ്പിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി; രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നിൽ അന്താരാഷ്ട്ര കാരണങ്ങളെന്നും കേന്ദ്ര ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് എല്ലാ സഹായവും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. എന്നാൽ ഈ ആവശ്യങ്ങൾ കേരളം ഇപ്പോൾ ഉന്നയിക്കുന്ന രീതി ശരിയല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഓരോ സംസ്ഥാനത്തേയും ദുരന്ത സമയത്ത് സഹായിക്കുക എന്നത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം തന്നെയാണ്. അതിൽ നിന്നും വിട്ട് നിൽക്കാൻ സർക്കാരിന് കഴിയുകയുമില്ല. അത്തരത്തിലുയരുന്ന ആരോപണങ്ങൾ തെറ്റിദ്ധാരണ പടർത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ മന്ത്രിമാർ വാർത്ത സമ്മേളനം നടത്തിയാണോ സഹായം ആവശ്യപ്പെടേണ്ടതെന്നും ജെയ്റ്റ്‌ലി വിമർശിച്ചു.

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൂടുതൽ കേന്ദ്രസഹായം എത്തിക്കുമെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. എന്നാൽ കേരളത്തിലെ മന്ത്രിമാർ വാർത്താ സമ്മേളനം വിളിച്ചല്ല സഹായം ചോദിക്കേണ്ടത്. രേഖാമൂലം സമർപ്പിക്കുന്ന ഏത് ആവശ്യവും കേന്ദ്രം അനുഭാവപൂർവ്വമായി തന്നെ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ഉണ്ടായത് വലിയ പ്രളയമാണെന്ന് കേന്ദ്രം മനസ്സിലാക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശം വിതച്ച പേമാരിയിലും മഹാപ്രളയത്തിലും കേന്ദ്ര സർക്കാർ നൽകിയ സഹായം പര്യാപ്തമല്ലെന്ന് നേരത്തെ വിമർശനം സജീവമായിരുന്നു. ഇതിന് പിന്നാലെ യുഎഇ അനുവദിച്ച 700 കോടിയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്നും കേന്ദ്രം തീരുമാനിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ സംസ്ഥാനത്തെ ഭരണമുന്നണിയോടുള്ള രാഷ്ട്രീയ ശത്രുതയാണ് സഹായം ഒഴിവാക്കിയതിന് പിന്നിൽ എന്നും ആരോപണങ്ങൾ സജീവമായിരുന്നു. ഇരുപതിനായിരം കോടിയുടെ നാശ നഷ്ടവും 442 പേരുടെ മരണത്തിനും ഇടയാക്കിയ സംഭവത്തിൽ കേന്ദ്രം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് അടിയന്തര സഹായം മാത്രമാണെന്ന് നേരത്തെ തന്നെ കേന്ദ്രം വിശദമാക്കിയിരുന്നു.

കേരളത്തിൽ എന്താണ് നഷ്ടം എത്രയാണ് നഷ്ടം ഏതൊക്കെ മേഖലകളെ ബാധിച്ചു തുടങ്ങിയ വിശദമായ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വേണ്ചത് പോലെ സഹാ.ം ലഭിക്കുമെനന്ും കണക്കിലാതെ പണം ചിലവഴിക്കാൻ കഴിയില്ലെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, രാജ്‌നാഥ് സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ കേരളത്തിൽ സന്ദർശനം നടത്തി സ്ഥിതഗതികൾ പഠിച്ചിരുന്നു.

അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നിൽ അന്താരാഷ്ട്ര കാരണങ്ങളാണെന്നും ഇക്കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടില്ല. കുറച്ച് വർഷത്തെ ചരിത്രം പരിശോധിച്ചാൽ ലോകത്തെ മറ്റ് കറൻസികളേക്കാൾ രൂപ ശക്തമായ നിലയിലാണ്. ഇക്കാര്യത്തിൽ റിസർവ് ബാങ്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP