Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാപ്രളയത്തിൽ കേരളത്തിന് സഹായവർഷം തുടരുന്നു; സിപിഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി നൽകിയത് 1.10 കോടി; ബിവ്‌റേജസ് കോർപ്പറേഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 5 കോടിയുടെ സംഭാവന

മഹാപ്രളയത്തിൽ കേരളത്തിന് സഹായവർഷം തുടരുന്നു; സിപിഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി നൽകിയത് 1.10 കോടി; ബിവ്‌റേജസ് കോർപ്പറേഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 5 കോടിയുടെ സംഭാവന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സിപിഐ എം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി 65 ലക്ഷം രൂപ കൈമാറി. കേന്ദ്രകമ്മിറ്റി അംഗം പി സമ്ബത്ത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് നൂർമുഹമ്മദ്, എം എൻ എസ് വെങ്കിട്ടരാമൻ എന്നിവർ ചേർന്ന് ചെക്ക് മന്ത്രി ഇ പി ജയരാജന് കൈമാറി. നേരത്തെ 45 ലക്ഷം രൂപ നൽകിയിരുന്നു. ഇതോടെ തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ സഹായം 1.10 കോടി രൂപയായി.

കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ അഞ്ചുകോടി രൂപ കൂടി നൽകി. കോർപറേഷൻ മാനേജിങ് ഡയറക്ടർ സ്പർജൻകുമാർ ചെക്ക് കൈമാറി. ഒരു കോടി രൂപ നേരത്തേ നൽകിയിരുന്നു. ഹോങ്കോങ്ങിലെ മലയാളി അസോസിയേഷൻ (എംഎഎസി) 23,62,700 രൂപ നൽകി. യോഗാ മാസ്റ്റർ സി പി യോഗരാജ്കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം സംഭാവനയായി പിരിച്ചുനൽകിയെന്ന് എംഎഎസി ഭാരവാഹികൾ അറിയിച്ചു.

കേരളത്തിലെ വിവിധ ജയിലുകളിലെ തടവുകാരുടെ സംഭാവനയായ 1417216 രൂപയുടെ ഡ്രാഫ്റ്റ് ജയിൽ വകുപ്പ് മേധാവി ആർ ശ്രീലേഖ മുഖ്യമന്ത്രിക്ക് കൈമാറി. കേരള മോട്ടോർ വാഹനവകുപ്പ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 13.7 ലക്ഷം രൂപ നൽകി. കാൻഫിൻ ഹോംസിന്റെ ജീവനക്കാരിൽനിന്ന് ശേഖരിച്ച അഞ്ചുലക്ഷം രൂപ സീനിയർ മാനേജർ ശരത്ചന്ദ്രൻ കൈമാറി.

ട്രാൻസ്ജെൻഡേഴ്സ് അമ്ബതിനായിരം രൂപ കൈമാറി. രഞ്ചു രഞ്ചിമർ, ശീതൾ ശ്യാം, സൂര്യ എന്നിവരാണ് ചെക്ക് കൈമാറിയത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഭാര്യ റിട്ട. അദ്ധ്യാപിക സരസ്വതി ഒരു മാസത്തെ പെൻഷൻ തുക കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP