Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോഴും നാട്ടിലെ പുലികൾ മാത്രമോ? ഏഷ്യക്ക് പുറത്തെ മോശം പര്യടനത്തിന് പിന്നാലെ പരിശീലകർക്ക് നേരെ കടുത്ത വിമർശനം; വിദേശ പര്യടനത്തിൽ ബാറ്റിങ് കൺസൽട്ടന്റായ രാഹുൽ ദ്രാവിഡിനെ ഒഴിവാക്കിയതിന് പിന്നിൽ രവി ശാസ്ത്രിയോ; ദ്രാവിഡിനും സഹീർ ഖാനും പകരം ബംഗാറും ഭരത് അരുണും എത്തിയത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്ന് സൗരവ് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോഴും നാട്ടിലെ പുലികൾ മാത്രമോ? ഏഷ്യക്ക് പുറത്തെ മോശം പര്യടനത്തിന് പിന്നാലെ പരിശീലകർക്ക് നേരെ കടുത്ത വിമർശനം; വിദേശ പര്യടനത്തിൽ ബാറ്റിങ് കൺസൽട്ടന്റായ രാഹുൽ ദ്രാവിഡിനെ ഒഴിവാക്കിയതിന് പിന്നിൽ രവി ശാസ്ത്രിയോ; ദ്രാവിഡിനും സഹീർ ഖാനും പകരം ബംഗാറും ഭരത് അരുണും എത്തിയത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്ന് സൗരവ് ഗാംഗുലി

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവിയോടെ ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടെയും ബാറ്റിങ്, ബോളിങ് പരിശീലകരായ സഞ്ജയ് ബംഗാർ, ഭരത് അരുൺ എന്നിവരുടെയും പദവികൾക്ക് നേരെ ഭീഷണിയുയരുന്നു. പരിശീലക സ്ഥാനത്ത് മൂവർക്കുമെതിരെ പതിവിലുമേറെ വിമർശനങ്ങളാണ് ഉയരുന്നത്. നാട്ടിൽ തുടർ പരമ്പരകൾ വിജയിച്ച ഇന്ത്യ സൗത്താഫ്രിക്കയിലും ഇംഗ്ലണ്ടിലും നാണം കെട്ട തോൽവി ഏറ്റ് വാങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ വിമർശനമുയരുന്നത്. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഏകദിന ടി 20 പരമ്പരകൾ വിജയിച്ചിരുന്നു. ഇംഗ്ലണ്ടിൽ പക്ഷേ ടി 20 പരമ്പര മാത്രമാണ് വിജയിക്കാനായത്.

വിദേസ പര്യടനങ്ങളിൽ പരമ്പരാഗതമായി ബൗളിങ് ആണ് ടീമിന്റെ ദൗർബല്യമെങ്കിലും ബാറ്റിങ് എല്ലായിപ്പോഴും ശക്തമായിരുന്നു. എന്നാൽ ഈ ടീമിന്റെ അവസ്ഥ അങ്ങനെയല്ല. വിരാട് കോലിക്കൊപ്പം ഒരാൾ പോലും ഉറച്ച് നിൽക്കുന്നില്ലെന്നതാണ് തിരിച്ചടി. ഒരു മുൻനിര മധ്യനിര ബാറ്റ്‌സ്‌മെങ്കിലും തിളങ്ങിയിരുന്നെങ്കിൽ ഇന്ത്യക്ക് ഈ പരമ്പര തന്നെ സ്വന്തമാക്കാമായിരുന്നു.

ഇന്ത്യൻ ടീമിന്റെ യഥാർഥ 'ടെസ്റ്റ്' ആകുമെന്ന് കരുതപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ 21 തോൽവിയും ഇംഗ്ലണ്ട് പര്യടനത്തിലെ 31 തോൽവിയുമാണ് പരിശീലകർക്കെതിരായ വിമർശനത്തിനു പിന്നിൽ. അതേസമയം, രവി ശാസ്ത്രിയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച അവസരത്തിൽ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി എസ്. ലക്ഷ്മൺ എന്നിവർ ഉൾപ്പെട്ട ബിസിസിഐയുടെ ഉപദേശക സമിതി നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയാകുന്നത്. രവി ശാസ്ത്രി ടീമിന്റെ മുഖ്യ പരിശീലകനായിരിക്കുമെന്ന് വ്യക്തമാക്കിയ ഇവർ, ടീമിന്റെ വിദേശ പര്യടനങ്ങളിൽ രാഹുൽ ദ്രാവിഡ് ബാറ്റിങ്ങിലും സഹീർ ഖാൻ ബോളിങ്ങിലും ടീമിനെ പ്രത്യേകം സഹായിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ, പിന്നീട് കാര്യങ്ങൾ തകിടം മറിഞ്ഞു. ടീമിന്റെ സ്ഥിരം ബാറ്റിങ് പരിശീലകനായി സഞ്ജയ് ബംഗാറും ബോളിങ് പരിശീലകനായി ഭരത് അരുണുമെത്തി. താനുൾപ്പെടുന്ന ബിസിസിഐ ഉപദേശക സമിതി സഹായം തേടിയപ്പോൾ ടീമിന്റെ ബാറ്റിങ് കൺസൾട്ടന്റാകാമെന്നു സമ്മതിച്ച ദ്രാവിഡ്, പിന്നീടെങ്ങനെയാണ് ഈ സ്ഥാനത്തുനിന്ന് പിന്തള്ളപ്പെട്ടതെന്ന് അറിയില്ലെന്ന് സൗരവ് ഗാംഗുലി ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.ദ്രാവിഡ് എന്തുകൊണ്ട് വിദേശ പര്യടനങ്ങളിൽ ടീമിന്റെ ബാറ്റിങ് കൺസൾട്ടാന്റായില്ല എന്ന് എനിക്കുമറിയില്ല. പരിശീലകനെന്ന നിലയിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടിയിരുന്നത് രവി ശാസ്ത്രിയാണ് '' ഗാംഗുലി പറഞ്ഞു.

അനിൽ കുംബ്ലെയുമായി ഒരു വർഷത്തെ മാത്രം കരാറാണ് ബിസിസിഐയ്ക്ക് ഉണ്ടായിരുന്നത്. ഈ കരാർ പുതുക്കാനോ നീട്ടാനോ ഉള്ള വകുപ്പൊന്നും ഉണ്ടായിരുന്നില്ല. താൽക്കാലിക ഭരണസമിതി ഉത്തരവാദിത്തമേൽക്കുമ്പോൾ, കുംബ്ലെയുടെ കരാർ കഴിയാറായിരുന്നു. ഇതോടെ പരിശീലകനെ തിരഞ്ഞെടുക്കുന്ന പതിവുരീതി ഞങ്ങൾ അവലംബിച്ചു. അങ്ങനെയാണ് ഉപദേശക സമിതിയോട് പരിശീലകനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത് വിനോദ് റായി പിന്നീടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP